സാങ്കേതിക യോഗ്യതയുളള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിക്കും 

തിരുവനന്തപുരം: സാങ്കേതിക മേഖലയില്‍ യോഗ്യതയുളള  പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി നടപടികള്‍ ആരംഭിച്ചു.

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ്, ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ യോഗ്യതയുളള ധാരാളം പേര്‍ നിലവില്‍ പോലീസ് സേനയില്‍ വിവിധ തലങ്ങളില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.  ഇവരുടെ കഴിവും പരിചയവും സേനയിലെ വിവിധ മേഖലകളില്‍ ലഭ്യമാക്കാനാണ് ഉദ്ദേശ്യം.  ഇത്തരം യോഗ്യതയുളളവരെ യൂണിറ്റ് മേധാവിമാര്‍ കണ്ടെത്തി താല്‍പര്യമുളളവരുടെ പട്ടിക തയ്യാറാക്കി ജനുവരി 31 ന് മുമ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി ക്ക് നല്‍കും.  തുടര്‍ന്ന് ഇവരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആവശ്യമുളള ഓഫീസുകളില്‍ നിയമിക്കും.

സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി, ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, പോലീസ് കമ്പ്യൂട്ടര്‍ സെന്റര്‍, സൈബര്‍ ഡോം, ഹൈടെക്‌സെല്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, ജില്ലകളിലെ സൈബര്‍ സെല്ലുകള്‍, ഐ.റ്റി സെല്ലുകള്‍ എന്നിവയിലാണ് സാങ്കേതികവിദ്യയില്‍ യോഗ്യതനേടിയ പോലീസുദ്യോഗസ്ഥരെ നിയോഗിക്കുക. 

ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സാങ്കേതികയോഗ്യതയുളള പോലീസ് ഉദ്യോഗസ്ഥരെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സാങ്കേതികവിഭാഗം ജോലികള്‍ക്കായി നിയോഗിക്കുവാനുളള സാധ്യത ആരായാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇലക്ട്രിക്ക് ബസുകൾക്ക് സംസ്ഥാനത്ത് വൻ സ്വീകാര്യത 

ടൂറിസം തൊഴില്‍ സാധ്യതകള്‍: ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തയ്യാറായി