ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. ഇക്കാലത്ത് വിവരശേഖരണത്തിനായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആളുകള്‍ വിക്കിപീഡിയയെയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്ന് വിക്കിപീഡിയയില്‍ പ്രവേശിക്കുമ്പോള്‍ ആ സൈറ്റില്‍ വാണിജ്യ പരസ്യങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസ് ബാധിച്ചിട്ടുണ്ട്.
Science & Technology
വിക്കിപീഡിയയില്‍ പരസ്യമുണ്ടെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസുണ്ട്
ഗൂഗിള്‍ സെര്‍ച്ചിന് ഇനിമുതല്‍ വേഗത കൂടും
ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനാണ് ഗൂഗിള്‍. ഇന്റര്‍നെറ്റിലെ അതികായരായ ഗൂഗിള്‍ കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുകയാണ്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താല്‍ അതിവേഗം ഉത്തരം ലഭിക്കുന്ന ഇന്‍സ്‌റ്റന്റ് ആന്‍സര്‍ എന്ന സവിശേഷത ഉപയോക്‌താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. ഇതിനായി 200 മില്യണ്‍ ആളുകളുടെയും സ്ഥലങ്ങളുടെയും ഉല്‍പന്നങ്ങളുടെയും സമ്പൂര്‍ണമായ ഒരു സര്‍വ്വവിജ്ഞാനകോശം തന്നെ പുതിയതായി ഗൂഗിള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഫേസ്‌ബുക്കില്‍ കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ പ്രചരിക്കുന്നു
സൗഹൃദകൂട്ടായ്‌മ സൈറ്റുകളില്‍ അതികായരായ ഫേസ്‌ബുക്കില്‍ കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായി ആരോപണം. ഫേസ്‌ബുക്കിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തരത്തിലുള്ള പോസ്‌റ്റുകളാണ് പ്രചരിക്കുന്നതെന്ന് പ്രശസ്‌ത ന്യൂസ് പോര്‍ട്ടലായ ഡബ്‌ള്യൂ എന്‍ ഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഫേസ്‌ബുക്ക് ഉപയോക്‌താവിന്റെ പേജിന് നല്‍കയിരിക്കുന്ന പേര് കിഡ്‌സെക്‌സ് യംങ്ങ് എന്നാണ്. കുട്ടികളുടെ ലൈംഗിക ചിത്രങ്ങളാണ് ഈ പേജില്‍ നിറഞ്ഞുനില്‍ക്കുന്നത്.
15000 രൂപയ്‌ക്ക് ആപ്പിള്‍ ടാബ്‌ലറ്റ്! ഐപാഡ് മിനി യാഥാര്‍ത്ഥ്യമാകുമോ?
ഇത് ടാബ്‌ലറ്റ് കംപ്യൂട്ടറുകളുടെ കാലം. ഇന്ത്യയില്‍ 2000 രൂപ വിലയുള്ള ആകാശ് ടാബ് മുതല്‍ 50000 രൂപയിലധികം വിലയുള്ള ആപ്പിള്‍ ഐപാഡ്, സാംസങ്ങ് ഗ്യാലക്‌സി ടാബുകള്‍ വരെ ലഭ്യമാണ്. എന്നാല്‍ 15000 രൂപയില്‍ കുറവുള്ള നിരവധി ടാബ്‌ലറ്റുകള്‍ ഇവിടെ ലഭ്യമാണെങ്കിലും അതിനൊന്നും വലിയ ഡിമാന്‍ഡില്ല. ആപ്പിളിന്റെയും സാംസങ്ങിന്റെയും അത്ര നിലവാരമില്ലാത്തതാണ് അതിന് കാരണം.
ജി-മെയിലില്‍ മൊഴിമാറ്റം; മെയിലുകള്‍ ഇനി സ്വന്തം ഭാഷയില്‍
ലോകത്തിലെ ഏറ്റവും വലിയ ഇ-മെയില്‍ സേവനമാണ് ഗൂഗിളിന്റെ ജി-മെയില്‍. ഉപയോക്‌തൃ-സൗഹൃദമായ നിരവധി സവിശേഷതകള്‍ ഇതിനോടകം ജി-മെയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ വിദേശ ഭാഷകളില്‍ വരുന്ന മെയിലുകള്‍ സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്‌ത് വായിക്കാന്‍ സഹായിക്കുന്ന സവിശേഷത കൂടി ജി-മെയിലില്‍ സാധ്യമാകുന്നു. ഗൂഗിളിന്റെ ബ്‌ളോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മതപരമായ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് അപകടകരം
ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുമ്പോള്‍ സെക്‌സ് സംബന്ധമായ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് അപകടരമാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. കാരണം അത്തരം സൈറ്റുകളില്‍ ഏറെയും വൈറസ് ബാധയുള്ളവയായിരിക്കും. വൈറസുള്ള സെക്‌സ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് വഴി കംപ്യൂട്ടറിലേക്ക് വൈറസ് പടര്‍ന്ന് പിടിക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൈബര്‍ലോകത്തെ ദുഷ്‌ടശക്‌തികള്‍ കൂടുതലായി ലക്ഷ്യമിടുന്നത് മതപരവും ആത്‌മീയപരവുമായ സൈറ്റുകളെയാണെത്രെ.
ഇന്റര്‍നെറ്റ് വേഗത കൂടുതല്‍ സ്‌ളോവാക്യയില്‍; കുറവ് ഇന്തോനേഷ്യയിലും യുഎഇയിലും
ലോകത്തില്‍ ഏറ്റവും വേഗതയില്‍ വെബ് പേജുകള്‍ ലോഡ് ആകുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ? 2012 ഏപ്രില്‍ മാസം ഗൂഗിള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടറില്‍ ഏറ്റവും വേഗതിയില്‍ വെബ് പേജ് ലോഡ് ആകുന്നത് സ്‌ളോവാക് റിപ്പബ്‌ളിക്കിലാണ്. ഇവിടെ ശരാശരി 3.3 സെക്കന്‍ഡ് മാത്രം മതി വെബ് പേജ് ലോഡ് ആകാന്‍. ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ 50 രാജ്യങ്ങളില്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് ഗൂഗിള്‍ പുറത്തുവിട്ടത്.
ആപ്പിളിന്റെ പുതിയ ഐപാഡ് ഇനി ഇന്ത്യയിലും; വില 30500
നിഷ വിജയന്‍
ഇന്ത്യയിലെ ആപ്പിള്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അവര്‍ ഏറെനാളായി കാത്തിരുന്ന പുതിയ ഐപാഡ് ആപ്പിള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ആകര്‍ഷകമായ റെറ്റിന ഡിസ്‌പ്‌ളേ(2048-1536 റെസൊല്യൂഷന്‍) ക്വാഡ് കോര്‍ ഗ്രാഫിക്‌സോടു കൂടിയ എ5എക്‌സ് ചിപ്പ് എന്നിവയാണ് ന്യൂ ഐപാഡിന്റെ മുഖ്യ സവിശേഷതകള്‍.
ഫേസ്‌ബുക്ക് പണവും സമയവും കവരുന്നു!
എന്താ ഫേസ്‌ബുക്കന്‍മാര്‍ ഒന്ന് ഞെട്ടിയോ? എന്നാല്‍ ഇത് എല്ലാവരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല. ഫേസ്‌ബുക്കില്‍ മണിക്കൂറുകളോളം ചെലവിടുകയും കാണുന്ന എന്തും ക്‌ളിക്കുകയും ചെയ്യുന്നവര്‍ക്കാണ് പണവും സമയവും നഷ്‌ടമാകുന്നത്. എങ്ങനെയെന്നല്ലേ, പറയാം. സ്ഥിരമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍, ഫേസ്‌ബുക്കിലെ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിക്കുന്ന ഉല്‍പന്നങ്ങളുടെ ലിങ്ക് ക്‌ളിക്ക് ചെയ്യുന്നു.
ഇന്റര്‍നെറ്റ് ബില്‍ കുറയ്‌ക്കാന്‍ ചില വഴികള്‍...
എപ്പോഴും കംപ്യൂട്ടറിന് മുന്നിലിരിക്കുന്നതിനാല്‍ ഫോണ്‍ ബില്‍ കൂടുതലാണെന്ന് ചില മാതാപിതാക്കളെങ്കിലും കുറ്റം പുറയുന്നത് കേട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അശ്രദ്ധമായ ഇന്റര്‍നെറ്റ് ഉപയോഗം കാരണമാണ് ബ്രോഡ്‌ബാന്‍ഡ് ബില്‍ കൂടുന്നത്. കൂടുതല്‍ കണക്ഷനും ഉപയോഗ പരിധിയുള്ള പ്‌ളാനുകളാണ്. 2 ജിബി, അല്ലെങ്കില്‍ അഞ്ച് ജിബി എന്നിങ്ങനെ പരിധി പിന്നിടുമ്പോള്‍ അതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കും.
സൈബര്‍ ലോകം ജൂലൈയില്‍ അവസാനിക്കുമോ?
2000ല്‍ ലോകം അവസാനിക്കും, 2010ല്‍ ലോകം അവസാനിക്കും എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് ലോകം അവസാനിക്കും എന്ന പറയുന്നത് കേട്ടിട്ടുണ്ടോ? എങ്കില്‍ കരുതിയിരിക്കുക, ഈ വരുന്ന ജൂലൈ ഒമ്പതിന് ശേഷം ലോകത്തെ ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റ് ലഭിക്കാതെ വന്നേക്കാം... അടുത്തിടെ സൈബര്‍ലോകത്തെ ഛിദ്രശക്‌തികളുടെ പ്രവര്‍ത്തനം മൂലം മലിനമാക്കപ്പെട്ട കംപ്യൂട്ടറുകളും നെറ്റ്‌വര്‍ക്ക് കണക്ഷനുകളും ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ ദുരവസ്ഥയുണ്ടാകാന്‍ പോകുന്നത്.
More Articles...
- ലോകത്തിലെ ഏറ്റവും വലിയ അഞ്ച് കംപ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ ആരൊക്കെ?
- പുതിയ ഗ്യാലക്‌സി ടാബ്‌ലറ്റ് അവതരിപ്പിച്ചു
- ശശി തരൂരിനെയും ബിഗ്ബിയെയും കടത്തിവെട്ടി പ്രിയങ്ക ഒന്നാമത്
- ഫേസ്‌ബുക്ക് ഇഷ്ടപ്പെടാത്തവര്‍ക്കായി ഹേറ്റ് ബട്ടണ്‍ വരുന്നു
- എച്ച് പിയുടെ ഫോളിയോ 13 അള്‍ട്രാബുക്ക്- സുന്ദരന്‍, കരുത്തന്
- നിങ്ങളുടെ കോഫി തണുക്കാതിരിക്കാന്‍ ന്യൂ ഐപാഡ് സഹായിക്കും
- ന്യൂ ഐപാഡ് ഇന്ത്യയില്‍ എത്തി; വില 36,799 രൂപ
- ഗൂഗിള്‍ ക്രോം ഇതാദ്യമായി ഇന്റര്‍നെറ്റ് എക്സ്പ്ളോററിനെ മറികടന്നു
- പുതിയ ഐപാഡിന് വൈ-ഫൈ തകരാര്‍ തലവേദനയാകുന്നു
- ഡെല്‍ എക്‌സ് പി എസ് 13 അള്‍ട്രാബുക്ക് ഇന്ത്യയില്‍ പുറത്തിറക്കി
Page 1 of 18








