B LIVE NEWS

Saturday, May 19th

blive:

Science

ടൈറ്റാനിക്ക്‌ ദുരന്തത്തിന്‌ ഉത്തരവാദി ചന്ദ്രന്‍?

E-mail Print PDF

നിഷാ വിജയന്‍

1912 ജനുവരി നാലിനാണ്‌ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ അപകടമായ ടൈറ്റാനിക്ക്‌ ദുരന്തം നടന്നത്‌. അന്ന്‌ കപ്പല്‍ മുങ്ങാന്‍ എന്താണ്‌ കാരണം? ഇതുസംബന്ധിച്ച്‌ നിരവധി പഠനങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്‌. കപ്പല്‍ പോകുന്ന വഴിയില്‍ കൂറ്റന്‍ ഐസ്‌ കട്ടകളില്‍ ഇടിച്ച്‌ തകര്‍ന്നാണ്‌ കപ്പല്‍ മുങ്ങിയതെന്നാണ്‌ അന്നുമുതല്‍ക്കേയുള്ള പഠനങ്ങളും അന്വേഷണങ്ങളും കണ്ടെത്തിയത്‌. കപ്പലിന്റെ ക്യാപ്‌റ്റനായ എഡ്‌വേര്‍ഡ്‌ സ്‌മിത്തും ഇങ്ങനെയാണ്‌ വെളിപ്പെടുത്തിയത്‌.

കരുതിയിരിക്കുക, ഇതാ വരുന്നു മനുഷ്യ കംപ്യൂട്ടര്‍

E-mail Print PDF

ആധുനികലോകത്തില്‍ വിപ്‌ളവകരമായ മാറ്റങ്ങളാണ്‌ കംപ്യൂട്ടറുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്‌. മനുഷ്യജീവിതത്തിന്റെ എല്ലാ തലത്തിലും വന്‍ സ്വാധീനമുണ്ടാക്കാന്‍ ഇലക്‌ട്രോണിക്‌ കംപ്യൂട്ടറുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഒരു മനുഷ്യന്‍തന്നെ കംപ്യൂട്ടറായി മാറിയാലോ? മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത മറ്റൊരു വിപ്‌ളവത്തിനാണ്‌ അമേരിക്കയിലെ ഒരുകൂട്ടം ശാസ്‌ത്രജ്ഞര്‍ തുടക്കമിട്ടിരിക്കുന്നത്‌. ഡി എന്‍ എയിലെ ജൈവകണങ്ങള്‍ ഉപയോഗിച്ച്‌ ജൈവ കംപ്യൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നു.

ഭാവി പ്രവചിക്കാന്‍ കംപ്യൂട്ടറുകള്‍; ജ്യോല്‍സ്യന്‍മാര്‍ക്ക്‌ പണിയില്ലാതാകുമോ?

E-mail Print PDF

രോഗം പടര്‍ന്നുപിടിക്കുന്നതും സാമ്പത്തിക മാന്ദ്യം വരുന്നതും പ്രകൃതി ദുരന്തം വരുന്നതുമൊക്കെ മുന്‍കൂട്ടി കാണാന്‍ സാധിക്കുന്ന കംപ്യൂട്ടറുകളുണ്ടെങ്കിലോ? തീര്‍ച്ചയായും ഗുണകരമായ ഒന്നായിരിക്കും അത്‌. അതിനനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനാകും. എന്നാല്‍ ഇത്തരത്തില്‍ മുന്നറിയിപ്പ്‌ നല്‍കുന്നതും ഭാവി പ്രവചിക്കാന്‍ സാധിക്കുന്നതുമായ കംപ്യൂട്ടറുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമമാണ്‌ ലണ്ടനില്‍ നടക്കുന്നത്‌. ദി ലിവിംഗ്‌ എര്‍ത്ത്‌ സിമുലേറ്റര്‍ പ്രോജക്‌ട്‌ എന്നറിയപ്പെടുന്ന ഈ പദ്ധതിയ്‌ക്കായി യൂറോപ്യന്‍ യൂണിയന്‍ 9000 മില്യണ്‍ പൗണ്ടാണ്‌ ചെലവഴിക്കുന്നത്‌.

ഇന്ത്യ ലേസര്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു

E-mail Print PDF

വിവരസാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ലേസര്‍ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഇന്ത്യന്‍ പ്രതിരോധ വകുപ്പ്‌. അതിശക്‌തിയേറിയ ലേസര്‍ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി പ്രതിരോധ വകുപ്പ്‌ ശാസ്‌ത്രജ്ഞന്‍ വി കെ സരസ്വത്‌ പറഞ്ഞു. ഇന്ത്യന്‍ ന്യൂക്‌ളിയര്‍ സൊസൈറ്റിയുടെ ഇരുപത്തിരണ്ടാമത്‌ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്രിമ രക്‌തം രണ്ടു വര്‍ഷത്തിനകം സജ്ജമാകും

E-mail Print PDF

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ ചികില്‍സാര്‍ത്ഥം രക്‌തം കണ്ടെത്തേണ്ട അവസ്ഥ ഒരിക്കലെങ്കിലും നേരിട്ടുണ്ടാകുമല്ലോ അല്ലേ? എബി നെഗറ്റീവ്‌ പോലെയുള്ള ഗ്രൂപ്പുകള്‍ പലപ്പോഴും കിട്ടാതെയും ബുദ്ധിമുട്ട്‌ അനുഭവിച്ചവര്‍ ഉണ്ടാകാം. എന്നാല്‍ ഇതിന്‌ ശാശ്വത പരിഹാരവുമായി ഒരു പരീക്ഷണം ലണ്ടനില്‍ പുരോഗമിക്കുന്ന കാര്യം നിങ്ങള്‍ അറിഞ്ഞോ? മനുഷ്യ ആരോഗ്യരംഗത്തും വൈദ്യശാസ്‌ത്ര രംഗത്തും വിപ്‌ളവം സൃഷ്‌ടിക്കാന്‍ പോന്ന കൃത്രിമ രക്‌തം വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണമാണ്‌ പുരോഗമിക്കുന്നത്‌.

വജ്രം കൊണ്ടൊരു ഗ്രഹം

E-mail Print PDF

വജ്രം കൊണ്ടുള്ള ഗ്രഹം കണ്ടെത്തിയെന്ന്‌ ഒരുകൂട്ടം ശാസ്‌ത്രജ്ഞരുടെ അവകാശവാദം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മില്‍ക്കിവേയിലെ വലിയൊരു നക്ഷത്രം ആയിരുന്നത്‌ പിന്നീട്‌ രൂപമാറ്റം സംഭവിച്ച്‌ വജ്രം കൊണ്ടുള്ള ഗ്രഹമായി മാറിയെന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയ, ജര്‍മ്മനി, ബ്രിട്ടന്‍, യു എസ്‌ എന്നീ രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞര്‍ അവകാശപ്പെടുന്നത്‌.

സംസാരിക്കുന്ന കാറുകള്‍ വരുന്നു!

E-mail Print PDF

എന്താ, അത്‌ഭുതം തോന്നുന്നുണ്ടോ? എന്നാല്‍ സംഗതി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്‌. കാറുകള്‍ക്ക്‌ പരസ്‌പരം ആശയവിനിമയം സാധ്യമാക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണ്‌. ഇറ്റലിയിലെ ബൊളോഗ്‌ന സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ്‌ കാറുകള്‍ക്ക്‌ സംസാരശേഷി നല്‍കുന്നത്‌.

ചൈനയുടെ 300 കി.മി വേഗതയുള്ള ബുള്ളറ്റ്‌ ട്രെയിന്‍

E-mail Print PDF

ചൈനയിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ്‌ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി. മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗതയുള്ള ട്രെയിന്‍ ബീജിംഗ്‌-ഷാങ്‌ഹായി റൂട്ടിലാണ്‌ പരീക്ഷണാര്‍ത്ഥം ഓടിച്ചത്‌. ഏകദേശം 1318 കിലോമീറ്റര്‍ ദൂരമുള്ള ബീജിംഗ്‌-ഷാങ്‌ഹായ്‌ റൂട്ട്‌ വെറും അഞ്ചുമണിക്കൂര്‍ കൊണ്ട്‌ ഓടിയെത്തി.

വരുന്നു: സുഗന്ധം പരത്തുന്ന ടി.വി സ്ക്രീനുകള്‍

E-mail Print PDF

Smell O Vision Technologyടി.വി പ്രേക്ഷകര്‍ക്കും, ആസ്വാദകര്‍ക്കും ഒരു സന്തോഷവാര്‍ത്ത. എല്‍ സി ഡി, എല്‍.ഇ.ഡി, 3ഡി എന്നിങ്ങനെ വൈവിധ്യമാര്‍ന്നതും നൂതനവുമായ സവിശേഷതകളുമായി ടി.വി നിര്‍മ്മാണ രംഗത്തെ അതികായന്മാരായ ഫിലിപ്സ്, എല്‍.ജി, സോണി, പാനസോണിക്, സാന്‍സുയി തുടങ്ങിയവ മത്സരിച്ച് മുന്നേറുമ്പോള്‍, അവരേയൊക്കെ കടത്തിവെട്ടിക്കൊണ്ട് സാംസങ്ങ് അത്യാധുനിക സാങ്കേതിക വിദ്യയുമായി ഇതാ നമുക്കു മുന്നില്‍.

വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയുമായി സൂപ്പര്‍ബഗുകള്‍

E-mail Print PDF

മിനി വാസുദേവ്

നൂതനസങ്കേതങ്ങളില്‍ക്കൂടി ആധുനിക വൈദ്യശാസ്ത്രം മുന്നേറുമ്പോള്‍, ഭീഷണിയുയര്‍ത്തി ചോദ്യചിഹ്നമായി സൂപ്പര്‍ബഗുകള്‍. ഉത്ഭവത്തെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ആന്റിബയോട്ടിക്കുകളെയും പ്രതിരോധിച്ച് സൂപ്പര്‍ബഗുകള്‍ ലോകവ്യാപകമായി വര്‍ദ്ധിച്ചുവരുന്നു.

2011 ലെ ആകാശവിസ്മയങ്ങള്‍

E-mail Print PDF

ഒരുമാസത്തോളം ശുക്രന്‍, വ്യാഴം, ചൊവ്വ, ശനി, എന്നീ ഗ്രഹങ്ങള്‍ ഒരേ രേഖയില്‍ സമീപസ്ഥമായി നിരന്നു നിന്ന്, വാനനിരീക്ഷണ കുതുകികള്‍ക്ക് നയനസുഖം പകര്‍ന്ന്, നീല മേഘങ്ങള്‍ക്കിടയില്‍ നക്ഷത്രങ്ങളൊരുക്കിയ ദൃശ്യവിരുന്നിനു പിന്നാലെ മറ്റൊരാകാശക്കാഴ്ച കൂടി. ഇത്തവണ ചാന്ദ്ര ദൃശ്യങ്ങളാണെന്നു മാത്രം.

Page 1 of 2

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  Next 
  •  End 
  • »