Movie prime

ലേണിംഗ് ആപ് ‘ ഡൗട്ട് ബോക്സുമായി ‘ ടെക്നോപാർക്ക് കമ്പനി.

തിരുവനന്തപുരം : ടെക്നോപാർക്ക് കമ്പനിയായ ഡൗട്ട് ബോക്സ് എഡ്യുടൈൻമെന്റ് 1 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ഇ – ലേണിംഗ് ആപ് പുറത്തിറക്കി. ഐ. ഐ. റ്റി , ഐ. ഐ. എം വിദഗ്ധരുടെയും, നിരവധി പ്രഗത്ഭരായ അധ്യാപകരുടെയും 12 വർഷത്തെ ശ്രമഫലമായാണ് പുതിയ ഈ ലേണിംഗ് ആപ് വരുന്നത്. ഈ വിദ്യാഭ്യാസ പദ്ധതി, ഇന്ത്യൻ, ഗൾഫ് സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സാധാരണക്കാരുടെ കുട്ടികൾക്ക് കൂടി വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ടാബ്ലറ്റ്, പെൻഡ്രൈവ്, എസ്. ഡി More
 
ലേണിംഗ് ആപ് ‘ ഡൗട്ട്  ബോക്സുമായി ‘ ടെക്നോപാർക്ക് കമ്പനി.

തിരുവനന്തപുരം : ടെക്നോപാർക്ക് കമ്പനിയായ ഡൗട്ട് ബോക്സ് എഡ്യുടൈൻമെന്റ് 1 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ഇ – ലേണിംഗ് ആപ് പുറത്തിറക്കി. ഐ. ഐ. റ്റി , ഐ. ഐ. എം വിദഗ്ധരുടെയും, നിരവധി പ്രഗത്ഭരായ അധ്യാപകരുടെയും 12 വർഷത്തെ ശ്രമഫലമായാണ് പുതിയ ഈ ലേണിംഗ് ആപ് വരുന്നത്. ഈ വിദ്യാഭ്യാസ പദ്ധതി, ഇന്ത്യൻ, ഗൾഫ് സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സാധാരണക്കാരുടെ കുട്ടികൾക്ക് കൂടി വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ടാബ്‌ലറ്റ്, പെൻഡ്രൈവ്, എസ്. ഡി കാർഡ് തുടങ്ങിയ സംവിധാനത്തിലും, ഓൺലൈനായും ഡൗട്ട് ബോക്സ് പഠന പദ്ധതി ലഭ്യമാണ്.

സി. ബി. എസ്സി സി, ഐ സിഎസ് സി സിലബസ് പിന്തുടരുന്ന ഡൗട്ട് ബോക്സിൽ 1. 25 ലക്ഷം ചോദ്യങ്ങളും അതിനനുസരിച്ച് ഏറ്റവും ലളിതമായി ചിട്ടപ്പെടുത്തി ആനിമേഷൻറെ സഹായത്തോടെ മനസിലാക്കികൊടുക്കുന്ന ഉത്തരങ്ങളുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് ഡൗട്ട് ബോക്സ് സ്ഥാപകനും, സി. ഇ. ഒ യുമായ രഞ്ജിത് ബാലൻ പറഞ്ഞു.

എണ്ണായിരത്തോളം ആനിമേറ്റഡ് വീഡിയോകൾ കുട്ടികൾക്ക് പാഠ ഭാഗങ്ങൾ എളുപ്പപത്തി ഹൃദിഷ്ടമാക്കൻ സഹായിക്കും.കെ.പി.എം.ജിയുടെ കണക്കു പ്രകാരം 2021ലേക്ക് ഏകദേശം 2 ബില്യൺ അമേരിക്കൻ ഡോളർ വിപണി മൂല്യത്തിലേക്ക് ഓൺലൈൻ ലേണിംഗ് മേഖല എത്തുമെന്നും, അതിനനുസരിച്ച് ഇന്ത്യൻ വിപണി 8 മടങ്ങ് വർദ്ധിക്കുമെനന്നാണ് കരുതുന്നതെന്നും രഞ്ജിത് പറഞ്ഞു. 1.5 ദശലക്ഷം സ്കൂളുകളിലായി 260 ദശലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്ന വലിയൊരു വിപണിയാണ് ഇന്ത്യയിലുള്ളത് . ഇ – ലേണിംഗ് പദ്ധതി പുറത്തിറക്കിയിട്ടുള്ള വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളെ ഇന്ത്യയിലുള്ളു . ഏതൊരു സാധാരണ വിദ്യാർത്ഥിക്കും വാങ്ങി ഉപയോഗിക്കാന്‍ കഴിയുമെന്നുള്ളത് കൊണ്ടുതന്നെ കൂടുതൽ പേരിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജിത് കൂട്ടിച്ചേർത്തു.

സ്കൂൾ വിദ്യാഭ്യാസത്തിന് ബദലായല്ല ഡൗട്ട് ബോക്സിൻറ്റെ പഠന സമ്പ്രദായം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും സ്കൂൾ അധ്യാപകരുടെ അധ്യാപനത്തിനനുസൃതമായി വിദ്യാർത്ഥികൾക്ക് പാഠ്യവിഷയങ്ങൾ റിവിഷൻ ചെയ്യാനും, മനസിലുറപ്പിക്കാനും സഹായിക്കുന്ന പദ്ധതിയാണ് ഡൗട്ട് ബോക്സെന്നും കമ്പനിയുടെ ചീഫ് ഓപറേറ്റി൦ഗ് ഓഫീസർ റെനി അൽഫോൻസ് പറഞ്ഞു, 2750 രൂപ മുതൽ 13,750 രൂപ വരെയാണ് വിവിധ ശ്രേണിയിലുള്ള ഡൗട്ട് ബോക്സ് പഠന സഹായിയുടെ വില നിശ്ചയിച്ചിട്ടുള്ളത്.