ടെക്യൂ സ്ത്രീ സൗഹാര്‍ദ സ്റ്റോറുകൾ  കൊച്ചിയിൽ 

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഡിജിറ്റല്‍ സ്റ്റോറുകള്‍ ഒരുക്കി മൊബൈല്‍ റീട്ടെയില്‍ ശൃംഖലയായ ടെക്യു. കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ടെക്യു ഫോര്‍ ഹെര്‍ എന്ന് പേരിട്ടിരിക്കുന്ന സ്റ്റോറുകള്‍ തികച്ചും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം സെയില്‍സിലും സര്‍വീസിസിലും തുടങ്ങി എല്ലാ മേഖലയിലേയ്ക്കും സ്ത്രീ പ്രാതിനിധ്യം എത്തിക്കുകയും ചെയ്യുന്നു.

കേരളത്തില്‍ ഉടനീളം മുപ്പതോളം റീട്ടെയില്‍ ശൃംഖലകളുള്ള ടെക്യുവിന്‍റെ സംരഭമാണ് പ്രാവര്‍ത്തികമാകുന്നത്. എറണാകുളം മറൈന്‍ഡ്രൈവിലും ഒബെറോൺ മാളിലുമാണ് ടെക്യുഫോര്‍ ഹെര്‍ സ്റ്റോറുകള്‍ ഓഗസ്റ്റ് നാല് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുക.

ടെക്യു ഫോര്‍ ഹെറിലൂടെ സ്ത്രീകള്‍ക്ക് വിശ്വസിച്ച് ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ ഏല്‍പ്പിക്കുകയും അതിലുള്ള വിവരങ്ങള്‍ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. മറ്റേത് തലത്തിലെയും പോലെ സ്ത്രീ ഉപഭോക്താവിനെ എല്ലാ ഘട്ടങ്ങളിലെയും പ്രതിസന്ധികള്‍ അഭിസംബോധന ചെയ്യുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് ടെക്യു ഫോര്‍ ഹേറിലൂടെ ഒരുക്കുക.

സര്‍വ്വീസ് സെന്‍ററുകള്‍ എന്നതിലുപരി സ്ത്രീ സുരക്ഷയ്ക്കുതകുന്ന പല ആപ്ലിക്കേഷനുകളെപ്പറ്റി ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുകയും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ഡിജിറ്റല്‍ മേഖലയിലുള്ള എല്ലാ പ്രശ്നങ്ങളേയും നേരിടുവാനായിട്ടുള്ള എല്ലാ സജീകരണങ്ങളോടെയുമായാണ് ടെക്യു സ്റ്റോറുകള്‍ ആരംഭിക്കുന്നത് എന്ന് ടെക്യു ചെയര്‍മാന്‍ യാസിര്‍ അറാഫത്ത് പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മഴക്കെടുതി: അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ

ദേശീയ സങ്കീര്‍ണ പദപ്രശ്ന മത്സരം:  സംസ്ഥാന വിഭാഗം ആഗസ്റ്റ് 10 ന്