റ്റെഡ്-എക്സ് തിരുവനന്തപുരം  മൂന്നാം എഡിഷൻ  ജനുവരി 20 ന് യു എസ് ടി ഗ്ലോബൽ കാമ്പസിൽ

തിരുവനന്തപുരം: ലോക പ്രശസ്തമായ  റ്റെഡ്-എക്സ്   ടോക്കിന്റെ തിരുവനന്തപുരം എഡിഷൻ ഈ മാസം ഇരുപതിന്‌ യു എസ് ടി ഗ്ലോബൽ കാമ്പസിൽ നടക്കും.   ഉച്ചക്ക് 2 മുതൽ രാത്രി 8  വരെയാണ് പരിപാടി. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പത്ത് പ്രഭാഷകരാണ് ഇത്തവണത്തെ   റ്റെഡ്-എക്സ്   ടോകിനെ സമ്പന്നമാക്കുന്നത്. ജില്ലാ കളക്ടർ ഡോ. വാസുകി, ഡി ജി പി (ജയിൽ) ആർ. ശ്രീലേഖ; ലോക പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ഡോ. ജോസഫ് ഗീവർഗീസ് ജോർജ് എന്നിവർക്ക് പുറമെ  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമാകും.
നഗര കേന്ദ്രിതമായി നടക്കുന്ന  റ്റെഡ്-എക്സ്   പരിപാടികളിൽ ഏറ്റവും വലുതും സ്വതന്ത്രമായി സംഘടിപ്പിക്കപ്പെടുന്നതുമാണ് എന്ന പ്രത്യേകത  റ്റെഡ്-എക്സ് തിരുവനന്തപുരത്തിനുണ്ട്.   പ്രാദേശിക സമൂഹത്തിൽ പ്രചോദനാത്മകമായ ആശയങ്ങൾ  പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്   റ്റെഡ്-എക്സ് തിരുവനന്തപുരം  സംഘടിപ്പിക്കപ്പെടുന്നത്.
ടെക്‌നോളജി, എന്റർടൈൻമെന്റ്, ഡിസൈൻ  എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങളും (ടി ഇ ഡി ) സ്വതന്ത്രമായി സംഘടിപ്പിക്കുന്ന  റ്റെഡ്-എക്സ് പ്രോഗ്രാം  എന്ന അർത്ഥത്തിൽ  ‘ എക്സ് ‘ എന്ന അക്ഷരവും ചേർന്നതാണ്  റ്റെഡ്-എക്സ്  . പ്രചരിപ്പിക്കേണ്ട ആശയങ്ങൾ അഥവാ  ഐഡിയാസ് വെർത്ത് സ്പ്രെഡിങ് എന്നതാണ് പരിപാടിയുടെ സന്ദേശം. ‘ റെസിലിയൻസ് ‘ ആണ് ഇത്തവണത്തെ പരിപാടിയുടെ  പ്രമേയം .
ഏറെ ശ്രദ്ധ ചെലുത്തിയാണ്  റ്റെഡ്-എക്സ്   ടോക്കിൽ പങ്കാളികളാകുന്ന പ്രഭാഷകരെ തെരഞ്ഞെടുക്കുന്നതെന്ന് പരിപാടിയുടെ  ക്യൂറേറ്റർമാരിൽ ഒരാളായ ഭക്ത പാണ്ഡെ പറഞ്ഞു. ” ഏറെ പ്രശസ്തമായ ഒരു വ്യക്തിത്വം, അല്ലെങ്കിൽ അറിയപ്പെടുന്ന, മുഖവുര ആവശ്യമില്ലാത്ത ഒരാൾ എന്ന നിലയിലല്ല  റ്റെഡ്-എക്സ്   ടോക് അതിലേക്കുള്ള  പ്രഭാഷകരെ  തിരഞ്ഞെടുക്കുന്നത്. മറിച്ച് കേരളീയ സമൂഹത്തെ പ്രചോദിപ്പിക്കാനും  അവർക്ക് പ്രയോജനപ്പെടുന്ന മികച്ച  ആശയങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കാനും  കഴിവുള്ള ആൾ  എന്ന നിലയിലാണ്. സ്വന്തം തൊഴിൽ രംഗത്തുനിന്നോ, തന്റേതായ  ഗവേഷണങ്ങളുടെ  ഫലമായോ , അഭിരുചിയുടെ ഭാഗമായോ സമൂഹവുമായി പങ്കുവെക്കാൻ നൂതനമായ  ആശയം കൈമുതലായുള്ളവരാണ് ഓരോ വർഷത്തെയും  റ്റെഡ്-എക്സ്   ടോകിനെ മികവുറ്റ അനുഭവമാക്കി മാറ്റുന്നത്.
റ്റെഡ്-എക്സ് ടോക് തിരുവനന്തപുരം  രജിസ്‌ട്രേഷനും പരിപാടിയുമായി  ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും വിശദവിവരങ്ങൾക്കും   www.tedxthiruvananthapuram.com എന്ന സൈറ്റ് സന്ദർശിക്കുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്‌പോര്‍ട്‌സ് ആയുര്‍വേദ രംഗത്ത് കേരളം ചരിത്രത്തിലേക്ക്

വൃദ്ധ മന്ദിരങ്ങളുടെ നവീകരണം ഈ വർഷം പൂർത്തിയാകും