ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം വിവിധ പരിപാടികൾ

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികം വിവിധ പരിപാടികളോടെ നവംബര്‍ 10 മുതല്‍ 12 വരെ എല്ലാ ജില്ലകളിലും ആഘോഷിക്കാന്‍ തീരുമാനിച്ചു. ചരിത്ര പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യൂമെന്‍ററി പ്രദര്‍ശനം എന്നിവ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സാംസ്കാരിക വകുപ്പും പുരാവസ്തു-പുരാരേഖാ വകുപ്പുകളും ചേര്‍ന്നാണ് പരിപാടികള്‍ നടത്തുക.

ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനും തീരുമാനിച്ചു.

തിരുവനന്തപുരം –  കടകംപള്ളി സുരേന്ദ്രന്‍; കൊല്ലം – ജെ. മേഴ്സിക്കുട്ടിയമ്മ; പത്തനംതിട്ട – അഡ്വ. മാത്യു ടി തോമസ്; ആലപ്പുഴ – ജി. സുധാകരന്‍, പി. തിലോത്തമന്‍, ഡോ. ടി.എം. തോമസ് ഐസക്;  കോട്ടയം – അഡ്വ. കെ. രാജു; ഇടുക്കി – എം.എം. മണി; എറണാകുളം – പ്രൊഫ. സി. രവീന്ദ്രനാഥ്; തൃശ്ശൂര്‍ – എ.സി. മൊയ്തീന്‍, അഡ്വ. വി.എസ്. സുനില്‍കുമാര്‍; പാലക്കാട് – എ.കെ. ബാലന്‍; മലപ്പുറം – ഡോ. കെ.ടി. ജലീല്‍; കോഴിക്കോട് – ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍; വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി; കണ്ണൂര്‍ – ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ ടീച്ചര്‍; കാസറഗോഡ് – ഇ. ചന്ദ്രശേഖരന്‍ എന്നിവർക്കാണ് ചുമതല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കണം: വനിതാ കമ്മീഷന്‍

പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിച്ചു