ഇളനീർ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ 

നാളീകേരത്തിന്റെയും  ഇളനീരിന്റെയും  ഗുണവശങ്ങളെക്കുറിച്ച് മലയാളികൾക്ക് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. നമ്മുടെ  ദൈനംദിന ജീവിതത്തിൽ ഇവയുടെ പ്രാധാന്യം അത്ര കണ്ട്  വലുതാണ്. എന്നാൽ നാം അറിഞ്ഞതിൽ  ഉപരിയായി ചില സവിശേഷതകൾ ഇളനീരിന് ഉള്ളതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അവയെന്തല്ലാമെന്ന് നോക്കാം:

ഇളനീർ ഉന്മേഷം നല്കുന്നതിനോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു. ശരീരത്തിന് ആവശ്യമുള്ള  ധാരാളം പോഷകഗുണങ്ങൾ അതിൽ  അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന്  ഇളനീർ അത്യുത്തമമായ ഒരു പാനീയമാണ്.  നല്ലൊരു എനർജി  ഡ്രിങ്കാണെന്ന്  മാത്രമല്ല  ശരീര ഭാരം നിയന്ത്രിക്കുന്നതിനും  ഇളനീർ വളരെയേറെ സഹായകമാണ്. വൃക്കകളുടെ  പ്രവർത്തനം അനായാസമാക്കുന്നതിനൊപ്പം  ഉപാപചയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഇളനീർ വളരെ  സഹായകമാണ്. ഇതിന് പുറമെ,  ഇളനീരിലെ പഞ്ചസാരയുടെ അളവ് കുറവായത്തിനാൽ പ്രമേഹ രോഗികൾക്കും മിതമായ അളവിൽ  ഉപയോഗിക്കാവുന്നതാണ്.

ഇളനീരിന്റെ മറ്റു ചില  പ്രയോജനങ്ങൾ  

ഇളനീരിൽ ധാരാളമായി അടങ്ങിരിക്കുന്ന പൊട്ടാസിയം  ശരീരത്തിലെ അമിതമായ വെള്ളം പുറം തള്ളാൻ സഹായിക്കുന്നു. ഇതിലൂടെ  ശരീരത്തെ ശുദ്ധീകരിക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സാധിക്കുന്നു.

ആമാശയ സംബന്ധമായ പല അസുഖങ്ങൾക്കും പ്രകൃതിദത്തമായ ഔഷധമായി ഇളനീർ ഉപയോഗിക്കാറുണ്ട്. മലബന്ധ പ്രശ്നങ്ങളുള്ളവർക്കും ഇളനീരിന്റെ ഉപയോഗം ഗുണകരമാണ്.  ഇലക്ട്രോലൈറ്റ്സ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ  ധാരാളം  അടങ്ങിയിട്ടുള്ളതിനാൽ  പല തരം  അസുഖത്തിൽ നിന്നും വിമുക്തി നേടുന്നവർക്കും ശസ്ത്രക്രിയ കഴിഞ്ഞവർക്കും ഇളനീർ ഉപയോഗം നിർദേശിക്കാറുണ്ട്.

അസിഡിറ്റിയുള്ളവർ ഇളനീർ കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആൽക്കലൈൻ, ശരീരത്തിലെ  അസിഡിറ്റി പ്രശ്നങ്ങളെ ലഘൂകരിക്കും.  ഒപ്പം  നമ്മുടെ  ശരീരത്തിലെ പിഎച്ച് ലെവൽ ക്രമീകരിക്കാനും  ഇത് സഹായകമാവുന്നു.

വയറിളക്കം വന്ന്  ശരീരത്തിൽ  നിന്ന് നഷ്ടമാകുന്ന ജലാംശം തിരികെ കൊണ്ട് വരാൻ ഉത്തമമായ ഔഷധമാണ് ഇളനീർ. വൃക്കയിലെ ചെറിയ കല്ലുകൾ അലിയിപ്പിച്ചു കളയാനും  ഇളനീരിന്  കഴിവുണ്ട് .

രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ  നിലയിലല്ലാത്ത പ്രമേഹരോഗികൾക്ക്  ഇളനീർ ശുപാർശ ചെയ്യാവുന്നതാണ്.  ഇത്തരക്കാർക്ക് ദിവസം 200 എം എൽ  വരെ ഇളനീർ  ഉപയോഗിക്കാം.

പഴച്ചാറുകളും ഐസ്ക്രീമുകളും എന്നിവയെക്കാളും  പ്രകൃതിദത്ത  ഗ്ലുക്കോസ് മതിയായ അളവിൽ  അടങ്ങിയ ഇളനീർ  ഉപയോഗിക്കുന്നതാണ് ഉത്തമം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആരോഗ്യം വർധിപ്പിക്കണോ? വളർത്തു നായ്ക്കളെ ഒപ്പം കൂട്ടൂ 

പ്രളയം: താല്‍ക്കാലിക ആശ്വാസമായ 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കും