thai bride, dolly ki doli,
thai wedding ceremony
in ,

കെട്ട് കളിയാക്കിയ തായ് കുട്ടിക്ക് എട്ടിന്റെ പണി 

സോനം കപൂർ (sonam kapoor) അഭിനയിച്ച ‘ഡോളി കി ഡോളി’ (dolly ki doli) എന്ന ഹിന്ദിച്ചിത്രം ഓർമ്മയുണ്ടോ? ആസിഫ് അലി ഖാൻ (asif ali khan) അതിഥി താരമായി വന്ന ആ സിനിമയിൽ ഒരു വിവാഹത്തട്ടിപ്പുകാരിയുടെ വേഷമാണ് സോനത്തിന്. വിവാഹം കഴിച്ച അന്നു തന്നെ നവവരനെ കബളിപ്പിച്ച് അയാളുടെ പണവുമായി കടന്നു കളയുന്ന ഒരു തട്ടിപ്പുകാരി. സിനിമയിലെ ഡോളിയെ വെല്ലുന്ന ഒന്നാന്തരം പ്രകടനവുമായി ഇതാ തായ്‌ലൻഡിൽ നിന്നൊരു വധു (thai bride).

ജാരിയാ പോംബുവായി എന്നാണ് താരത്തിന്റെ പേര്. എന്നാൽ ഡോളിയെപ്പോലെ സ്‌ക്രീനിലല്ല ജീവിതത്തിലാണ് ജാരിയായുടെ പ്രകടനം എന്നു മാത്രം. കഷ്ടി രണ്ടു കൊല്ലത്തിനുള്ളിൽ പതിനൊന്ന് പുരുഷ കേസരികളാണ് ജാരിയായുടെ കല്യാണ തട്ടിപ്പിനിരയായത്. ആറായിരം മുതൽ മുപ്പതിനായിരം ഡോളർ വരെയാണ് ഇവരിൽ നിന്ന് പുരുഷധനമായി ജാരിയാ അടിച്ചെടുത്തതെന്ന് പോലീസ് പറയുന്നു. തായ് ആചാരമനുസരിച്ച് വിവാഹം കഴിക്കുന്ന പെണ്ണിന് പണം നൽകേണ്ടത് പുരുഷന്റെ കടമയാണ്.

32-കാരിയായ ജാരിയാ ഇക്കഴിഞ്ഞ ആഗസ്തിൽ മാത്രം കഴിച്ചത് നാല് കല്യാണമാണ്!! വളരെ ലളിതമാണ് ജാരിയായുടെ പ്രവർത്തന രീതി. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുക, പ്രണയം നടിച്ച് തെറ്റിദ്ധരിപ്പിക്കുക, വിവാഹാഭ്യർത്‌ഥന നടത്തി നോക്കുക, വീണാൽ അതോടെ അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി. വിവാഹ ശേഷം അപ്പോൾ തോന്നുന്ന എന്തെങ്കിലും ഒരു നുണക്കഥ തട്ടിവിട്ട് കിട്ടിയ പണവുമായി ആൾ അപ്രത്യക്ഷയാകും.

ഫേസ്ബുക്കിൽ നിന്ന് തന്നെ വീണു കിട്ടിയ ഒരു ‘ബിവെയർ’ പോസ്റ്റിന്റെ ചുവടു പിടിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ജാരിയാ പോലീസിന്റെ പിടിയിലാവുന്നത്. അറസ്‌റ്റു ചെയ്യപ്പെടുമ്പോൾ ജാരിയായ്ക്കൊപ്പം അവളുടെ ‘യഥാർത്ഥ’ ഭർത്താവും ഉണ്ടായിരുന്നു എന്ന് വാഷിംഗ്‌ടൺ പോസ്റ്റ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഈ കള്ളക്കളിയിൽ അവളുടെ മാതാപിതാക്കൾക്കും പങ്കുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

irma

ഇർമയുടെ താണ്ഡവം; നഗര വീഥിയിൽ ചീങ്കണ്ണികൾ

bollywood, Jhanvi, sara

താരപുത്രിമാർക്ക് സ്വാഗതമരുളി ബോളിവുഡ്