Thailand , ban ,smoking , beaches
in ,

ബീച്ചുകളിൽ പുകവലി നിരോധനവുമായി തായ്‌ലൻഡ്

ബാങ്കോക്ക്: രാജ്യത്തെ പ്രമുഖ ബീച്ചുകളിൽ (beaches) പുകവലി നിരോധനവുമായി (smoking ban) തായ്‌ലൻഡ് (Thailand). വിദേശ വിനോദ സഞ്ചാരികളുടെ പറുദീസകളായ 20 ബീച്ചുകളിൽ പുകവലി നിരോധനം ഏർപ്പെടുത്തുവാനാണ് തായ്‌ലൻഡ് സർക്കാരിന്റെ തീരുമാനം.

ഈ മാസം നവംബറിൽ തന്നെ ഫുകേട്ട്, ക്രാബി എന്നീ പ്രശസ്ത കടലോരങ്ങളിൽ പുകവലി നിരോധിക്കും. നിരോധിത മേഖലകളിൽ പുകവലിക്കുന്നവർക്ക് ഒരു വർഷം വരെയുള്ള തടവ് ശിക്ഷ ലഭിക്കും.

കൂടാതെ പിഴ ശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് പിഴ ശിക്ഷ. വരും ദിനങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് പുകവലി നിരോധനം ഏർപ്പെടുത്തുവാനാണ് അധികൃതരുടെ തീരുമാനം.Thailand

വിനോദസഞ്ചാരികളുടെ പുകവലി മൂലം കുട്ടികൾ ഉൾപ്പെടെയുള്ള മറ്റ് വിനോദ സഞ്ചാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വലിച്ചെറിയപ്പെടുന്ന സിഗരറ്റുകുറ്റികളാലുണ്ടാകുന്ന മലിനീകരണവും കണക്കിലെടുത്താണ് കടൽത്തീരങ്ങളിൽ പുകവലി നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

2.5 കിലോമീറ്റർ വിസ്‌തൃതിയുള്ള ഫുകേട്ട് കടൽത്തീരത്തു നിന്നു മാത്രം 138,000 സിഗരറ്റുകുറ്റികളാണ് സന്നദ്ധപ്രവർത്തകർ ശേഖരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ 20 ബീച്ചുകളിൽ നടപ്പിലാക്കുന്ന പുകവലി നിരോധനം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Thailandതീരുമാനം ഫലപ്രദമായി നടപ്പിലാക്കുവാൻ കഴിഞ്ഞാൽ തായ്‌ലൻഡിലെ മുഴുവൻ കടലോരങ്ങളെയും പുകവലി നിരോധിത മേഖലയായി പ്രഖ്യാപിക്കും.

ഇ- സിഗരറ്റുകളുടെ ഇറക്കുമതി നിയമ വിരുദ്ധമാണെന്ന് 2014 നവംബറിൽ തായ്‌ലൻഡ് പ്രഖ്യാപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ലോകത്തെ വണ്ടറിടിപ്പിച്ച നായിക

Thomas Chandy, AG, legal opinion

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം തടയണം: ഹൈക്കോടതി