Thalassery bus accident,river,Kannur, death, injury, driver, search, fire force, travel, woman, cleaner, passengers, Koothuparambu native, bus, 
in ,

തലശ്ശേരിയില്‍ ബസ്സപകടം: മൂന്നു മരണം

കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് (Thalassery bus accident) ഒരു ബസ് ജീവനക്കാരനും ഒരു സ്ത്രീയുമടക്കം മൂന്ന് പേര്‍ മരണമടഞ്ഞു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേ ഷ്, ഹേമലത എന്നിവരാണ് മരിച്ചത്.

പരിക്കറ്റ ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

പുലർച്ചെ 5.45-ന് പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം ജീവനക്കാർ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായതെന്നും അപകട സമയത്ത് താനടക്കം ആറു പേർ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളു എന്നും ഡ്രൈവർ അറിയിച്ചു.

എന്നാൽ കൂടുതൽ യാത്രക്കാർ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്ന് പുഴയിൽ പരിശോധന തുടരുകയാണ്. രക്ഷാ പ്രവർത്തനത്തിനായി നാട്ടുകാർക്കൊപ്പം അഗ്നിരക്ഷാ സേനയും   സ്ഥലത്തെത്തിയിട്ടുണ്ട്.

എന്നാൽ രക്ഷാ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ ലഭ്യമാകാത്തതിനെത്തുടർന്ന് ആദ്യമണിക്കൂറിൽ രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. തുടർന്ന് രോഷാകുലരായ നാട്ടുകാരെ കൂടുതൽ പോലീസെത്തി നിയന്ത്രിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

children,smartphones , bedtime,raise, BMI, Researchers , technology , less sleep, poorer sleep quality, , TV,cell phones, bed,high, body mass indexes , play games , study,,parents ,kids,technology, sleep habits, Penn State College of Medicine, , Researcher Caitlyn Fuller ,development, ,learning , connection, screen time ,

കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം വില്ലനാകുമ്പോൾ

Kurinji garden, chandrasekharan, Raju, MM Mani,  boundary,CBI,Central Govt,CM,encroachment,explanation,garden,green tribunal,Kummanam,Kurinji,Kurinji garden,land,meeting,MM Mani,munnar,Neelakurinji garden

കുറിഞ്ഞി ഉദ്യാനം: മന്ത്രിമാർ നിലപാടുകൾ വ്യക്തമാക്കി