Thamarassery ghat, ban ,heavy vehicles , Thamarassery Ghat road , huge containers, ,reduce , recurrent traffic jam, ghat section,traffic solution, maintenance, construction works, officials, fine, bus, KSRTC, transportation, Wayanad, Kozhikode, passengers, 
in , ,

താമരശ്ശേരി ചുരം: വലിയ വാഹനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്

കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശ്ശേരി ( Thamarassery ) ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ( ban ) ഏർപ്പെടുത്തി. ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവയ്ക്കാണ് പോലീസ് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

കൊടും വളവുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ദിവസങ്ങളായി താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിലാണ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് പോലീസ് താത്ക്കാലികമായി തടഞ്ഞത്.

ചുരത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസിക്കും പോലീസ് നിര്‍ദ്ദേശം നല്‍കി. ഭാരംകൂടിയ ട്രക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് പോലീസ് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇതിനായി പോലീസ് അടിവാരത്ത് താത്കാലിക ചെക്ക് പോസ്റ്റ് തുറന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ 25 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങളെ പോലീസ് വഴിതിരിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

മറ്റു വഴികളിലൂടെ കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് പ്രവേശിക്കണമെന്നാണ് പോലീസ് നിർദ്ദേശം. പ്രവേശന വിലക്കിനെ തുടർന്ന് ബസുകള്‍ അടക്കമുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി സഞ്ചരിക്കും.

കഴിഞ്ഞ ദിവസം പോലീസിന്റെ വിലക്ക് ലംഘിച്ച് ചുരത്തിലൂടെ സഞ്ചരിച്ച പതിനാല് ഭാരം കൂടിയ ലോറികള്‍ക്ക് പോലീസ് രണ്ടായിരം രൂപ വീതം പിഴ ചുമത്തിയിരുന്നു. പന്ത്രണ്ട് ചക്രങ്ങളുള്ള വലിയ ലോറികളാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ചുരത്തിലൂടെ സഞ്ചരിച്ചത്. ഇതിനെ തുടർന്ന് പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

അതേസമയം, താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സം പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. മൂന്നു ഘട്ടങ്ങളായി ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം.

ആദ്യ ഘട്ടത്തില്‍ നാല് ദിവസത്തിനകം പാറപ്പൊടിയുപയോഗിച്ച് ഹെയര്‍പിന്‍ വളവുകളില്‍ റോഡിന്റെ അടിയന്തര അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Joseph Pulikkunnel, passed away, Catholic Reformist , critic , residence ,Bharananganam, Thursday,85, relentless critic , reformist of Catholic church , traditions, Joseph,education,St Mary’s High School, Mysore St Philomena's College, Madras Loyola college , Madras Presidency College, writer, editor, teacher, social worker, , professor,Kozhikode Devagiri College,

സ്വതന്ത്രചിന്തകനും സഭാവിമർശകനുമായ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു