കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിൻ അശ്വമേധം ലോഗോ പ്രകാശനം  ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ കുഷ്ഠരോഗ ബാധിതരും കുഷ്ഠരോഗം മൂലമുണ്ടാകുന്ന വൈകല്യങ്ങളുള്ളവരും കൂടുതലുള്ള ജില്ലകളില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിനായ അശ്വമേധത്തിന്റെ പോസ്റ്റര്‍ പ്രകാശനം ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, ത്യശൂര്‍ എന്നീ ജില്ലകളില്‍ ഡിസംബര്‍ 5-ാം തിയതി മുതല്‍ രണ്ടാഴ്ചക്കാലമാണ് ക്യാമ്പയിന്‍ നടത്തുന്നത്.

ഇതിന്റെ ഭാഗമായി പരിശിലനം ലഭിച്ച ഒരു ആശാ പ്രവര്‍ത്തകയും സന്നദ്ധ പ്രവര്‍ത്തകനും അടങ്ങിയ ഒരു സംഘം ഗൃഹസന്ദര്‍ശനം നടത്തുന്നു. കുടുംബാംഗങ്ങള്‍ക്ക് തൊലിപ്പുറത്തു സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളില്‍ മരവിപ്പ്, തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ സൂപ്പര്‍വൈസര്‍ മുഖാന്തിരം രോഗ നിര്‍ണ്ണയം നടത്തി ചികില്‍സ ലഭ്യമാക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണവും സംഘം നടത്തുന്നതാണ്.

രോഗം സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക് 6 മുതല്‍ 12 മാസം വരെയുള്ള സൗജന്യ ഔഷധ ചികില്‍സ സര്‍ക്കാര്‍ ആശുപ്രതികളില്‍ നിന്നും ലഭ്യമാക്കുന്നതാണ്. ഈ രോഗം പകരുന്നത് വായുവിലൂടെയാണെങ്കിലും ചികില്‍സ ആരംഭിക്കുന്നതോടെ രോഗിയില്‍ നിന്നുമുള്ള രോഗപ്പകര്‍ച്ച ഇല്ലാതാകുന്നു. അങ്ങനെ രോഗികളേയും സമൂഹത്തെയും വിവിധ ഔഷധ ചികില്‍സയിലൂടെ സുരക്ഷിതരാക്കുന്നു.

അശ്വമേധം ക്യാമ്പയിനിലൂടെ എല്ലവരുടേയും കൂട്ടുത്തരവാദിത്വത്തോടെ എല്ലാ രോഗികളേയും കണ്ടുപിടിച്ച് മുന്നേറി കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജനം സാദ്ധ്യമാക്കാവുന്നതാണ്. ഇതിനായി എല്ലാവരുടേയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഡോ. പത്മലത എന്നിവര്‍ സന്നിഹിതരായി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാധു വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം ഉടന്‍ വിതരണം ചെയ്യും: മന്ത്രി  

സ്റ്റാര്‍ട്ടപ്പുകളിൽ നിക്ഷേപിക്കാന്‍ സെബി അംഗീകൃത ഫണ്ടുകള്‍ക്ക് അവസരം