കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍  ഇന്‍കുബേഷന്‍  സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

കണ്ണൂര്‍: കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍റെ (കെഎസ്യുഎം) ആഭിമുഖ്യത്തിലുള്ള മലബാര്‍ ഇന്നൊവേഷന്‍ ഓന്‍ട്രപ്രണര്‍ഷിപ് സോണിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച  വൈകുന്നേരം ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക്സ് ലിമിറ്റഡിന്‍റെ മങ്ങാട്ടുപറമ്പ് യൂണിറ്റിലാണ്  ഇന്‍കുബേഷന്‍ സെന്റർ ആരംഭിക്കുന്നത്.

വ്യവസായമന്ത്രി  ഇ.പി ജയരാജന്‍ ആധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ എം പിമാരായ പി. കരുണാകരന്‍, പി.കെ ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, എംഎല്‍എ-മാരായ ടി.വി രാജേഷ്, ജയിംസ് മാത്യു, കെ.എം ഷാജി തുടങ്ങിയവരും പങ്കെടുക്കും.

മലബാറില്‍ സ്റ്റാര്‍ട്ടപ്പ്  സംരംഭകാന്തരീക്ഷം വളര്‍ത്തിയെടുക്കാനാവശ്യമായ നടപടികളെക്കുറിച്ച്  നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍  വിവിധ സ്റ്റാര്‍ട്ടപ്പുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.

ഇന്‍കുബേഷന്‍ സെന്‍ററില്‍ ഇപ്പോള്‍തന്നെ 60 ശതമാനം സ്ഥലവും കേരളത്തിലും ബാംഗ്ലൂരിലുമുള്ള വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. മലബാറിന്‍റെ സാമ്പത്തിക, സാമൂഹിക വികസനം ലക്ഷ്യമിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വിവര സാങ്കേതികവിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ  ബിസിനസ് ആശയങ്ങളുള്ള സംരംഭകരെ സൃഷ്ടിക്കുകയുമാണ്  ഇന്‍കുബേഷന്‍ സെന്‍ററിലൂടെ ചെയ്യുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവീകരിച്ച കേരള ടെന്നീസ് അക്കാദമി  കായികതാരങ്ങള്‍ക്ക്  സമര്‍പ്പിച്ചു 

ആർ എസ് എസ്സിനെ അപകീർത്തിപ്പെടുത്തി എന്ന് ആരോപണം, രാഹുലിനും യെച്ചൂരിക്കും സമൻസ്