‘ദി ഗാംബ്ലര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി 

ആൻസൺ പോൾ നായകനാകുന്ന ദി ഗാംബ്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാളം കാത്തിരിക്കുന്ന ആദ്യ സൂപ്പർ ഹീറോ ചിത്രമാകാൻ ഒരുങ്ങുകയാണ് ആൻസൺ പോളിന്റെ  ‘ദി ഗാംബ്ലര്‍’.  ടോം ഇമ്മട്ടിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. ഒരു മെക്സിക്കൻ അപാരതയ്ക്ക് ശേഷം ഇമ്മട്ടി സംവിധാനം  ചെയ്യുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കുന്നത് .

ആൻസൺ പോൾ സൂപ്പർ ഹീറോ ഗെറ്റപ്പിൽ  എത്തുന്ന ചിത്രത്തിലെ  നായിക ഡയാന ഹമീദാണ്. തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പ്രകാശ് വേലായുധനാണ് ക്യാമറ . എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീത സംവിധാനം  ഗോപി സുന്ദറാണ്.

ട്രൂ ലൈൻ സിനിമാസിന്റെ  ബാനറിൽ തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിക്കുന്ന ചിത്രം ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും . ഇന്നസെൻ്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, അരിസ്റ്റോ സുരേഷ്, ജയരാജ് വാര്യര്‍,  ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങി വലിയൊരു താര  നിര തന്നെ  അണിനിരക്കുന്നുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബിനാലെയിൽ തരംഗമായി വേവ് ഓഫ് ദി സിറ്റി

തിരുവനന്തപുരം – ബഹ്‌റൈൻ വിമാന സർവീസ്: ഉടൻ നടപടി വേണമെന്ന് ആവശ്യം