ജയലളിതയുടെ ജീവിതകഥ പറഞ്ഞ് ദി അയൺ ലേഡി   

തമിഴ് നാട് മുൻ മുഖ്യമന്ത്രിയും തമിഴ് രാഷ്ട്രീയത്തിലെ അതികായയുമായ ജയലളിതയുടെ ജീവിതം ചലച്ചിത്രമാകുന്നു എന്ന വാർത്ത തമിഴ് ജനതയെ ആഹ്ളാദത്തിലാഴ്ത്തിയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ‘ദി അയൺ ലേഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജീവചരിത്ര സംബന്ധിയായ ചിത്രത്തിൽ ഉരുക്ക് വനിതയായി നിത്യ മേനോൻ പ്രത്യക്ഷപ്പെടുമെന്നാണ് വാർത്തകൾ. ചെറുപ്പം മുതൽ താൻ കണ്ടു വളർന്ന വനിതയാണ് ജയലളിതയെന്നും അവരുടെ ജീവിതം ഒരുപാട് സ്വാധീനിച്ചതുകൊണ്ടാണ് ചിത്രമെടുക്കുന്നതെന്നും സംവിധായക വെളിപ്പെടുത്തി.

അടുത്ത വർഷം ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 19ന്  ചിത്രീകരണം ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുകയാണെങ്കിലും ഈ തമിഴ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെയൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.  വലിയ പ്രോജക്റ്റായിട്ടാണ്  ചിത്രം ഒരുക്കുന്നതെന്നും അതിനായി ഗവേഷണം നടത്തുകയാണെന്നും സംവിധായിക വ്യക്തമാക്കുന്നു. ഇത്തരത്തിൽ ഒരു ചിത്രം ഒരുക്കുമ്പോൾ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടെന്നും അതിനായി കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ടെന്നും പ്രിയദർശിനി പറയുന്നു.

ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോൾ നിരവധി വിവാദങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കുന്നതായും അവയെല്ലാം നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കിയ സംവിധായിക.

‘അമ്മ എന്ന് ഏവരാലും വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്ത്രീ  ധീരയായിരുന്നുവെന്നും എല്ലാ വെല്ലുവിളികളെയും കഠിനമായ സാഹചര്യങ്ങളെയും നേരിട്ടിരുന്നുവെന്നും അതെ രീതിയിൽ തന്നെ ഈ ചിത്രത്തിന്റെ റിലീസിനായി എല്ലാ തടസ്സങ്ങളെയും നേരിടുമെന്നും  ഈ സംവിധായിക ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ജീവിതത്തിൽ ഒരിക്കൽ പോലും ജയലളിതയെ നേരിട്ട് കണ്ടിട്ടില്ലാത്ത പ്രിയദർശിനി അവസാന ആദരവ് പ്രകടിപ്പിക്കാനെത്തിയ വേളയിലാണ് മണ്മറഞ്ഞ ഈ ധീര വനിതയുടെ ജീവിതം ചലച്ചിത്രമാക്കുവാൻ നിശ്ചയിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

fake WhatsApp message , interview, job, youth, gulf, petroleum company, 

ഐഫോണിൽ നിന്ന് വാട്സ്ആപ് പടിയിറങ്ങുമോ?

ഗൃഹോപകരണങ്ങൾ ഓൺലൈനിൽ വാങ്ങുമ്പോൾ