സ്ത്രീവാദത്തിന്റെ നാനാർത്ഥങ്ങൾ

ജിസാ ജോസിന്റെ സ്ത്രീവാദ സാഹിത്യം മലയാളത്തിൽ എന്ന പുസ്തകത്തെ  പി രഞ്ജിത്ത് പരിചയപ്പെടുത്തുന്നു 

പുരുഷ കേന്ദ്രീകൃതമായ ലോകം നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്ന സാഹിത്യ ലോകത്ത് എല്ലാം രീതിയിലും നിലനിന്ന് പോകുന്ന ആൺകോയ്മകളെ തട്ടിമാറ്റിയും സ്വന്തം സത്തയെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാരികളെ അവർ നടന്ന വഴികളെ ഫെമിനിസത്തിന്റെ ഇടങ്ങളിലൂടെ വിലയിരുത്തുകയാണ് ഈ പുസ്തകം. 

യുക്തി ഭദ്രവും വസ്തുനിഷ്ഠാപരവുമായ വിലയിരുത്തലുകളിലുടെ എന്താണ് സ്ത്രീവാദം, അതെങ്ങെയാണ് എഴുത്തിനെ ഇടപെടലുകളെ സ്വാധീനിക്കുന്നതെന്ന് തെളിവോടെ പറഞ്ഞ് വെക്കുന്നു.

ഗൗരവതരമായ രീതിയിൽ എഴുത്തിൽ സ്ത്രീകൾ ഇടപെടുന്നതിനേയും അവരുടെ നിലപാടുകളേയും വിലയിരുത്തുന്നതിനൊപ്പം അവരുടെ എഴുത്തിലെ അതിശക്തമായ സാനിധ്യത്തേയും ചൂണ്ടിക്കാട്ടുന്നു. നലിബറൽ ഫെമിനിസം, സോഷ്യലിസ്റ്റ്ഫെമിനിസം, റാഡിക്കൽഫെമിനിസം, കൾച്ചറൽഫെമിനിസം, പരിസ്ഥിതി സ്ത്രീവാദം, ദളിത്, ലെസ്ബിയൻ, സൈബർ വാദങ്ങൾ  തുടങ്ങിയവയെ പരിചയപ്പെടുത്തുന്നു.

പി രഞ്ജിത്ത് 

വെർജീനിയ വുൾഫ്, സിമോങ് ദ ബുവ്വാ, മേരി എൽമാൻ തുടങ്ങിയ സ്ത്രീ എഴുത്തുകാരുടെ ഇടപെടലുകൾ പറഞ്ഞ് വെക്കുന്നു.

സ്ത്രീ  മാസികകൾ  നടത്തുന്ന ഇടപെടലുകൾ, സ്ത്രീകൾക്കും  അവരുടെ എഴുത്തിനും  നൽകുന്ന ഇടം എന്നിവ ചർച്ച ചെയ്യുന്നു. സരസ്വതി അമ്മയുടെ കഥകൾ, മറ്റെഴുത്തുകൾ എന്നിവ സ്ത്രീവാദത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു.

ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി, സാറ ജോസഫ്, വൽസല, ഗ്രേസി, മാനസി, അഷിത, ചന്ദ്രമതി, പ്രിയ എ എസ്, സിതാര എസ്,  കെ രേഖ, കെ ആർ മീര തുടങ്ങിയവരുടെ രചനകളിലെ യഥാർഥ സ്ത്രീ സാന്നിധ്യം  കണ്ടെത്തുന്നു. കവിതകളിൽ ചിന്താവിഷ്ടയായ സീത (ആശാൻ), ഇടശ്ശേരി, ബാലാമണി അമ്മ, സച്ചിദാനന്ദൻ, വിജയലക്ഷ്മി, അനിതാതമ്പി, ആർ സംഗീത തുടങ്ങി സൈബർ ഇടങ്ങളിൽ ഇടപെടുന്ന  എഴുത്തുകാരെ പറ്റിയും പരാമർശിക്കുന്നു.

പുരുഷ രചനകളിലെ സ്ത്രീവാദവും വിലയിരുത്തുന്നുണ്ട്.  സ്ത്രീ രചനകൾ സ്വത്വപരമായ ലിംഗബോധത്തിൻറെ കൃത്യമായ രാഷ്ട്രീയവുമായാണ് സമകാലീന ലോകത്തെ ഇന്ന് അഭിസംബോധന ചെയ്യുന്നതെന്ന് എഴുത്തുകാരി പറയുന്നു.

തുറന്ന് പറച്ചിലുകളുടെ വിശാല ലോകവും മറഞ്ഞിരിക്കാനുള്ള സുരക്ഷിതത്വവും ആശയാവിഷ്കാര സാധ്യതകൾ വര്ദ്ധിപ്പിക്കുന്ന സാധ്യതയായി സൈബർ ലോകത്തെ സ്ത്രീകളുടെ ഇടത്തെ വിലയിരുത്തുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമലയിലെ ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി: പോലീസ് 

ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്