ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടി നവിമുംബൈയിൽ

കൊല്ലം : കൊല്ലം ജില്ലയിലെ ഓച്ചിറയിൽനിന്ന് കാണാതായ പതിനഞ്ചുകാരി പെൺകുട്ടിയെ നവിമുംബൈയിലെ പനവേലിൽ കണ്ടെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പത്തൊൻപതുകാരൻ റോഷനും പോലീസ് പിടിയിലായിട്ടുണ്ട്. മാർച്ച് പതിനെട്ടിനാണ് ഇരുവരെയും കാണാതാവുന്നത്.

ഇന്ന് പുലർച്ചെയാണ് ഇരുവരെയും കണ്ടെത്തിയതെന്നും ബുധനാഴ്ച രാത്രിയിലോ വ്യാഴാഴ്ച രാവിലെയോ നാട്ടിലെത്തിക്കുമെന്നും  റോഷനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്നും  കേസന്വേഷണ ചുമതലയുള്ള കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അറിയിച്ചു.

മാർച്ച് മാസം പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാലുപേരുള്ള ഒരു സംഘം  വീട്ടിലെത്തി സംഘർഷം ഉണ്ടാക്കുകയും  പിതാവിനെ മർദിക്കുകയും പെൺകുട്ടിയെ  ബലം പ്രയോഗിച്ച്  വാഹനത്തിൽ കടത്തിക്കൊണ്ടുപോകുകയും ചെയ്തു എന്നാണ് കേസ്. സംഘത്തിലെ മൂന്നുപേർ രണ്ടു ദിവസത്തിന് ശേഷം പൊലീസിന്റെ പിടിയിലായെങ്കിലും പെൺകുട്ടിയെയും അവളെ തട്ടിക്കൊണ്ടുപോയ ചെറുപ്പക്കാരനെയും സംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. സ്ഥലത്തെ സി പി ഐ  ബ്രാഞ്ച് സെക്രട്ടറിയുടെ മകനാണ് റോഷൻ. അതുവഴി രാഷ്ട്രീയമായ മാനങ്ങളും കേസിന് കൈവന്നിരുന്നു.

രാജസ്ഥാനി പെൺകുട്ടിയുടെ തിരോധാനത്തോട് കേരളീയ സമൂഹം കാണിക്കുന്ന നിസ്സംഗതയെ വിമർശിച്ച് നിരവധി സാംസ്‌കാരിക പ്രവർത്തകർ രംഗത്തെത്തിയിരുന്നു.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഐഫോൺ ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുമായി ആപ്പിൾ 

അമിതാവ്  ഘോഷിന്റെ ഐബിസ് ത്രയം ടെലിവിഷൻ പരമ്പരയാകുന്നു, ശേഖർ കപൂർ സംവിധായകൻ