അമിത് ഷായുടെ മകനെതിരെ വാർത്ത നൽകിയ മാധ്യമത്തിന് വിലക്ക്

The Wire, jay shah

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ (Amit Shah) മകന്‍ ജയ് ഷായുടെ (Jay Shah) വൻ സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവന്ന ‘ദ വയര്‍’ (The Wire) ന്യൂസ് പോര്‍ട്ടലിന് വിലക്ക്. ജയ് ഷായുടെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് അഹമ്മദാബാദ് സിവില്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ‘ദ വയര്‍’ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, ഡിബേറ്റോ ഒരു ഭാഷയിലും ‘ദ വയര്‍’ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ ഉത്തരവെന്നും സിവില്‍ കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ദ വയര്‍ ന്യൂസ് പോര്‍ട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. ജയ് ഷായുടെ അഭിഭാഷകന്‍ അയച്ച ഉത്തരവ് തിങ്കളാഴ്ച്ചയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ദ വയര്‍ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു. തങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കുകയോ ചെയ്യാതെ ജയ് ഷായുടെ അഭിഭാഷകന്റെ മാത്രം വാദത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ദ വയര്‍ ആരോപിച്ചു.

ജയ് ഷായുടെ മകന്റ കമ്പനിയായ ടെംപിള്‍ എന്റര്‍പ്രൈസസിന്റെ വരുമാനത്തില്‍ 16,000 ശതമാനത്തിന്റെ അവിശ്വസനീയ വർദ്ധനവുണ്ടായി എന്ന വാർത്ത ‘ദ വയര്‍’ നേരത്തെ പുറത്തുവിട്ടിരുന്നു. തുടർന്ന് ദ വയറിനും ഏഴ് പേര്‍ക്കുമെതിരെ ജയ് ഷാ 100 കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയെ സമീപിച്ചിരുന്നു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയായ രോഹിണി സിംഗ്, സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ, എം കെ വേണു, മാനേജിംഗ് എഡിറ്റര്‍ മൊനോബിന ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമേല ഫിലിപ്പോസ് എന്നിവര്‍ക്കെതിരെയാണ് മാനനഷ്ടം ആവശ്യപ്പെട്ടത്. കേസ് ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും.

2013, 2014 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 6,230 രൂപയുടെയും 1724 രൂപയുടെയും നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 ല്‍ 5,796 രൂപ ഇന്‍കം ടാക്‌സ് റിട്ടേണായി കമ്പനിക്ക് ലഭിച്ചു. 2014-15 കാലയളവില്‍ റവന്യൂ വരുമാനം 50,000 രൂപയും ലാഭം 18, 728 രൂപയുമായി.

എന്നാല്‍ 2015-16 കാലയളവില്‍ ടെംപിള്‍ എന്റർപ്രൈസസിന്റെ റവന്യൂ 80.5 കോടി രൂപയായി ഉയര്‍ന്നു. 16 ലക്ഷം ശതമാനം വളര്‍ച്ചയാണ് കമ്പനി ഒറ്റ വര്‍ഷം കൊണ്ട് നേടിയെടുത്തത്. രജിസ്റ്റര്‍ ഓഫ് കമ്പനീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ‘ദ വയര്‍’ വാര്‍ത്ത നല്‍കിയത്.

2004-ൽ ജയ് ഷാ, ജിതേന്ദ്ര ഷാ എന്നിവര്‍ ഡയറക്ടര്‍മാരായി ടെംപിള്‍ എന്റര്‍െ്രെപസസ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. അമിത് ഷായുടെ ഭാര്യ സോണാല്‍ ഷായ്ക്ക് കമ്പനിയില്‍ ഷെയര്‍ ഉണ്ട്. 2014-ല്‍ കമ്പനിക്ക് സ്ഥിരാസ്തികളോ സ്‌റ്റോക്കുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ രണ്ട് വര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചു.

കമ്പനിയുടെ ആസ്തി വെറും രണ്ട് ലക്ഷമായിരിക്കെയാണ് ഈ വളര്‍ച്ച ഉണ്ടായത്. മുന്‍വര്‍ഷം ഇത് 19 ലക്ഷം മാത്രമായിരുന്ന കരുതല്‍ ധനവും അധികവരുമാനവും 80.2 ലക്ഷമായി ഉയര്‍ന്നു. 51 കോടി രൂപയുടെ വിദേശവരുമാനം ഉള്‍പ്പെടെയുള്ള ഉത്പന്ന വില്‍പ്പനയിലൂടെയാണ് റവന്യൂവരുമാനം 80 കോടിയായി ഉയര്‍ന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ തൊട്ടുമുന്‍ വര്‍ഷം കമ്പനിയുടെ വിദേശവരുമാനം പൂജ്യം ആയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Technocity

ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനത്തിന്‌ രാഷ്‌ട്രപതി എത്തുന്നു

Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

രഞ്ജി ട്രോഫി: കേരളം നാലു വിക്കറ്റിന് പരാജയപ്പെട്ടു