in

തെളിവ്: ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഓഡിയോ റിലീസ് നിര്‍വഹിച്ചു

എം.എ. നിഷാദ് സംവിധാനം ചെയ്ത സസ്പെന്‍സ് ത്രില്ലര്‍ തെളിവിന്‍റെ ഓഡിയോ പ്രകാശനം നടന്നു. ചാക്ക മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് തെളിവിന്‍റെ ഓഡിയോ സിഡി റിലീസ് ചെയ്തു.  ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രേംകുമാര്‍, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, ഗാനരചയിതാവ് പ്രഭാ വർമ്മ, നടൻ മണിയന്‍പിള്ള രാജു, സംഗീത സംവിധായകന്‍ കല്ലറ ഗോപന്‍, ഗായിക വർഷ ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തെളിവിലെ നായികയായ ആശാ ശരത്തിൻറെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ മലയാള സിനിമയിൽ നിരവധിയാണെന്ന് ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. തെളിവിൻറെ സംവിധായകൻ എം.എ. നിഷാദിൻറെ പിതാവ് മൊയ്തീൻ കുട്ടിയുമായും, ചിത്രത്തിലെ പുതുമുഖ അഭിനേതാവ് മൊഹസിൻ യാസിൻറെ പിതാവ് മുഹമ്മദ് യാസിനുമായും തൻറെ ഔദ്യോഗിക ജീവിതത്തിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ള  കാര്യം അദ്ദേഹം അനുസ്മരിച്ചു.

കുറ്റാന്വേഷണത്തിന്‍റെ ഉദ്യോഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന കഥയിലെ   പശ്ചാത്തലസംഗീതം ചിത്രത്തിലെ എടുത്ത് പറയേണ്ട   സവിശേഷതയാണെന്ന് സംവിധായകന്‍ എം.എ. നിഷാദ് പറഞ്ഞു. എം. ജയചന്ദ്രനാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നെടുമുടി വേണുവിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഒരു നാടൻപാട്ട് ഉൾപ്പെടെ മൂന്ന് ഗാനങ്ങളാണ് തെളിവിലുള്ളത്.
ഇഥിക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒക്റ്റോബര്‍ 18ന് തിയറ്ററുകളിലെത്തുന്ന തെളിവില്‍ ലാല്‍, ആശാ ശരത്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സൈബര്‍ ലോകത്ത് കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം

നാവിഗൻറ്റ് കൺസൾട്ടിങിനെ വെറിറ്റാസ് ക്യാപ്പിറ്റൽ കമ്പനിയായ ഗൈഡ് ഹൗസ് ഏറ്റെടുത്തു