Theni, fire, forest, trekkers, forest fire, Tamil Nadu, died, burns, students, rescued, hospital, Indian Air Force, holicopters, Kurangini hills, womens, Chennai Trekking Club,  Massive Forest Fire 
in , ,

തേനിയിലെ തീ; മരണ സംഖ്യ ഉയരുന്നു; ട്രെക്കിങ്ങിന് വിലക്ക്

തേനി: കേരളം-തമിഴ്നാട് അതിര്‍ത്തിയിലെ തേനി ( Theni ) ജില്ലയിലുള്ള കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ടു മരണമടഞ്ഞവരുടെ എണ്ണം പന്ത്രണ്ടായതായി റിപ്പോർട്ട്. അതേസമയം, കാട്ടുതീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

വനപാലകരും നാട്ടുകാരും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയവരില്‍ 15 പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. പരുക്കേറ്റവരില്‍ കോട്ടയം പാല സ്വദേശിനിയും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ട്രെക്കിങ്ങിന് വിലക്കേർപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും നിര്‍ദ്ദേശം നല്‍കി. വിനോദയാത്രയ്ക്കെത്തിയ ചെന്നൈ കോളേജിലെ വിദ്യാര്‍ത്ഥികളടക്കം 40 പേരാണ് കാട്ടുതീയില്‍പ്പെട്ടത്.

ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചതെന്ന് തേനി ഡിവൈഎസ്പി അറിയിച്ചു. വനത്തില്‍ കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ വനത്തിൽ അകപ്പെട്ടവരെ കണ്ടെത്തുവാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ്. അഗ്നിരക്ഷാസേനയും, വനംവകുപ്പും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

പരുക്കേറ്റവരെ പുറത്തെത്തിക്കാന്‍ ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. തേനി മെഡിക്കല്‍ കോളേജിലും ബോഡിമെട്ട് ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ട്രക്കിങ്ങിനെത്തിയവര്‍ ഭയചകിതരായി  ചിതറി ഓടിയതിനെ തുടർന്നാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചതെന്ന് അധികൃതർ വിലയിരുത്തി.

തുടർന്നാണ് തേനിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങളില്‍ ട്രെക്കിങ് നിരോധിച്ചത്.  കൂടാതെ എല്ലാ വന്യജീവി സങ്കേതങ്ങളും താത്കാലികമായി അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെയാണ് നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, Kisan long march , Mumbai, Maharashtra, Fadnavis,farmers, protest, meeting, Azad Maidan, 

മഹാരാഷ്ട്രയിലെ കർഷക മഹാ പ്രക്ഷോഭം; പ്രതിഷേധം രൂക്ഷമായി

Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം