ഇവനൊക്കെയാണ് ശബരിമലയുടെ വിശുദ്ധി കാത്തു സൂക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്: ബഷീർ വള്ളിക്കുന്ന്

തന്ത്രി കുടുംബവുമായി യാതൊരു ബന്ധവും ഇല്ല  എന്ന അവരുടെ തന്നെ കൈയൊഴിക്കലിന് പുറമെ മീ ടൂ വിവാദത്തിൽ കൂടി കുടുങ്ങിയ രാഹുൽ ഈശ്വറിനെ പരിഹസിച്ച് എഴുത്തുകാരൻ ബഷീർ വള്ളിക്കുന്ന്. രാഹുലിനെ പൊട്ടൻ എന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ വള്ളിക്കുന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം ഒരു ചെകിട്ടത്തടി കിട്ടിയിട്ടും കാര്യമില്ലെന്നും കാര്യങ്ങൾ തിരിച്ചറിയാനുള്ള  വെളിച്ചം അയാളുടെ തലക്കകത്ത് ഇല്ലെന്നും  കളിയാക്കുന്നു.  
 
രാഹുൽ ഈശ്വറിന് കിട്ടേണ്ടത് കിട്ടി.. ഇത്തിരി വൈകിപ്പോയി എന്ന് മാത്രം.
 
രാഹുലിന് തന്ത്രി കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും ഞങ്ങളുടെ കുടുംബാണെന്ന് പറഞ്ഞു പ്രചരിപ്പിച്ച് അവനുണ്ടാക്കിയ പ്രശ്നങ്ങളാണ് സ്ഥിതിഗതികൾ ഇത്രയധികം വഷളാക്കിയതെന്നും പറയുന്നത് രാഹുലിന്റെ അമ്മാവനാണ്. അതായത് തന്ത്രി കണ്ഠരര് മോഹനര്…
 
സ്ത്രീകൾക്ക് (അതായത് രാഹുലിന്റെ അമ്മയടക്കമുള്ളവർക്ക്) ഞങ്ങളുടെ തറവാട്ട് കാര്യത്തിൽ ഒരു ഈച്ചയുടെ പങ്കുമോലുമില്ലെന്നാണ് അപ്പറഞ്ഞതിന്റെ ചുരുക്കം.. സ്ത്രീ അശുദ്ധിയാണെന്നുറപ്പിക്കാനും അവളെ ശബരിമലയിൽ നിന്ന് ആട്ടിപ്പുറത്താക്കാനും സമര രംഗത്തിറങ്ങിയ രാഹുലെന്ന പൊട്ടന് കൃത്യസമയത്ത് തന്നെ അവന് വേണ്ടത് കൊടുത്തതിൽ കണ്ഠര് ര ര ര ര ര ര ര രോട് നന്ദിയുണ്ട്..
 
ഇതുപോലെ ചെകിടടക്കി കിട്ടിയാലെങ്കിലും സ്ത്രീയ്ക്കും പുരുഷനും വേണ്ട തുല്യനീതിയെക്കുറിച്ച് രാഹുലിന് ബോധ്യം വരും എന്നൊന്നും കരുതുന്നില്ല. അതൊക്കെ മനസ്സിലാകണമെങ്കിൽ തലക്കകത്ത് പ്ലാൻ സി ക്ക് പകരം ഇത്തിരി വെട്ടം വേണം..ഇപ്പോൾ ഒരു മീ ടൂ വും പുറത്ത് വന്നിട്ടുണ്ട്.. ഒരു പന്ത്രണ്ടാം ക്ലാസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കടന്നു പിടിച്ചെന്നും പോൺ വീഡിയോ കാണിച്ചു കൊടുത്തെന്നും..ഇവനൊക്കെയാണ് ശബരിമലയുടെ വിശുദ്ധി കാത്തു സൂക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്.. ബെഷട്..

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള സർക്കാരിനെ വലിച്ചു താഴെയിടുമെന്ന് അമിത് ഷാ

പാരമ്പര്യത്തിന്റെയല്ല, പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി