Thilakan , letter, Mohan Lal, Amma, Dileep, controversy, Aashiq Abu , Vinayan, Rima, Sonia Thilakan, daughter, director, 
in , ,

അമ്മയുടെ ഇരട്ടനീതി വിവാദത്തിൽ; തിലകൻ മോഹൻ ലാലിന് അയച്ച കത്ത് പുറത്തു വിട്ടു

കൊച്ചി: തിലകൻ, ദിലീപ് വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ നടപ്പാക്കിയ ഇരട്ടനീതിക്കെതിരെ കൂടുതൽ പേർ രംഗത്ത്. താര സംഘടന ദിലീപിന് നൽകിയ പരിഗണന പ്രമുഖ നടൻ തിലകന് ( Thilakan ) നൽകിയില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മകൾ സോണിയ തിലകൻ രംഗത്തെത്തി.

‘അമ്മ’ തന്റെ പിതാവിന് പിന്തുണ നൽകിയില്ലെന്ന് സോണിയ ആരോപിച്ചു. ‘അമ്മ’യുടെ പക്ഷപാത നിലപാടിനെ സംവിധായകൻ ആഷിഖ് അബു ‘അമ്മ’യെ വിമർശിച്ചതിന് പിന്നാലെ സംവിധായകനായ വിനയനും ‘അമ്മ’യ്‌ക്കെതിരെ പ്രതികരിച്ചു.

‘അമ്മ’ എന്ന കൂട്ടായ്മ കൊണ്ട് സിനിമാ രംഗത്തിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ആഷിക് അബു ആരോപിച്ചു.

പരസ്യ പ്രസ്താവനയെ തുടർന്ന് 2010-ലാണ് ‘അമ്മ’ തിലകനെ പുറത്താക്കിയത്.

അതേസമയം, എട്ടു വർഷങ്ങൾക്ക് മുൻപ് തനിക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി തിലകൻ മോഹൻ ലാലിന് അയച്ച കത്ത് പുറത്തു വന്നു.

2010-ൽ മോഹൻ ലാൽ ‘അമ്മ’ സെക്രട്ടറിയായിരുന്ന വേളയിലാണ് തിലകൻ ലാലിന് കത്തയച്ചത്.

കരാറിലേർപ്പെട്ട ചിത്രങ്ങൾ പോലും നിഷേധിക്കുമ്പോൾ അതിനെ പറ്റി പരാതിപ്പെട്ടിട്ടും ‘അമ്മ മൗനം പാലിക്കുന്നതായി തിലകൻ കത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ജനാധിപത്യ മര്യാദാ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് അമ്മയെന്ന് തിലകൻ കത്തിൽ ആരോപിച്ചിട്ടുണ്ട്.

ഏകപക്ഷീയമായാണ് തന്നെ ‘അമ്മ പുറത്താക്കിയതെന്നാണ് തിലകൻ കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. തന്റെ വിശദീകരണം കേൾക്കാൻ പോലും ‘അമ്മ തയ്യാറായില്ലെന്നും കത്തിൽ പറയുന്നു.

ഗണേഷിന്റെ ഗുണ്ടകളിൽ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും കത്തിൽ ആരോപണമുണ്ട്.

തിലകന്റെ കത്തിന് മറുപടി ലഭിച്ചുവോ എന്ന് അറിയില്ലെന്ന് സോണിയ അറിയിച്ചു.

”മലയാള സിനിമയുടെ കോടാലിയാണ് ‘അമ്മ’ എന്ന താരസംഘടനയെന്ന്” തിലകൻ വിമർശിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തെ തുടർന്നാണ് താര സംഘടന തിലകനെ പുറത്താക്കിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

formalin-laced fishes , Kerala, fish merchants , toxic, merchants, check post , 

വിഷമീൻ വിഷയത്തിൽ സുപ്രധാന തീരുമാനവുമായി മത്സ്യവ്യാപാരികള്‍

weekly-cartoon-hakus-manasa-vacha-June-27-2018

ഫോർമാലിൻ കലർന്ന മീൻ മലയാളിയുടെ ഉറക്കം കെടുത്തുന്നു