എന്റെ അച്ഛനും ഞാനും: സോണിയ തിലകന്റെ നല്ലയോർമ്മകൾ

actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,

ഏതൊരു പെൺകുട്ടിയുടെയും ആദ്യ ഹീറോ അവളുടെ അച്ഛനാണ്. മറ്റുള്ളവരുടെ മുന്നിൽ എത്ര കർക്കശക്കാരനാണെങ്കിൽ കൂടിയും ഒരാൾ തന്റെ പൊന്നോമന പുത്രിയുടെ മുന്നിൽ വാത്സല്യത്തിൻ നിറകുടമായി സ്വയമറിയാതെ അവതരിക്കുന്നു. അതാണ് പൊതുവെയുള്ള നാട്ടുനടപ്പ്. മലയാള സിനിമയുടെ തിലകക്കുറിയായ തിലകനെന്ന ( Thilakan ) അഭിനയപ്രതിഭയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പുത്രിയായ സോണിയ തിലകൻ സാക്ഷ്യപ്പെടുത്തുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’ വിവാദത്തിൽപ്പെട്ടപ്പോൾ അതുല്യ നടൻ തിലകൻ മുൻപ് ‘അമ്മ’യുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന മോഹൻ ലാലിനെഴുതിയ കത്ത് പുറത്തുവിട്ടു കൊണ്ട് ശ്രീമതി സോണിയ തിലകൻ അടുത്തിടെ രംഗത്തെത്തിയിരുന്നു. ആ വിവാദങ്ങൾ ഇപ്പോഴും തുടരവെ പ്രശസ്ത ഡന്റിസ്റ്റായ സോണിയ തന്റെ പിതാവിനെ കുറിച്ചുള്ള ചില നല്ല ഓർമ്മകൾ ബി ലൈവ് ന്യൂസുമായി പങ്കു വയ്ക്കാൻ തയ്യാറായി.

അച്ഛനെ കുറിച്ചുള്ള ആദ്യ കാല ഓർമ്മകൾ

നാല് ആൺമക്കൾക്കു ശേഷം ലഭിച്ച പെൺകുഞ്ഞിനോട് ആ പിതാവിന് അമിത വാത്സല്യമായിരുന്നു. ജനിച്ച വേളയിൽ തോളത്തിട്ട കുഞ്ഞിനെ അച്ഛനിതു വരെ നിലത്തു വച്ചിട്ടില്ലല്ലോയെന്ന് അമ്മ സരോജം പലപ്പോഴും പറഞ്ഞിരുന്നതായി ശ്രീമതി സോണിയ വെളിപ്പെടുത്തി. തന്റെ അനിയത്തിക്കുട്ടിയായ സോഫിയ അച്ഛന്റെ മടിയിലിരിക്കുമ്പോൾ താൻ അരികത്തെത്തിയാൽ ചാടിയിറങ്ങി മാറിത്തരുമായിരുന്നു എന്നും ഈ പുത്രി ഓർക്കുന്നു. മഹാനടന്റെ പ്രിയപുത്രിയെന്ന തന്റെ അനിഷേധ്യ സ്ഥാനലബ്ധിയിൽ ഈ മകൾ ഇന്നും അത്യന്തം സന്തോഷിക്കുന്നുണ്ട്.

അച്ഛനെ ആക്രമിക്കുന്ന സീൻ കണ്ട് പരിഭ്രമിച്ച മകൾ

actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,കുട്ടിക്കാലത്ത് അച്ഛനോടൊപ്പം അദ്ദേഹമഭിനയിച്ച ചിത്രം തീയേറ്ററിൽ കണ്ടു കൊണ്ടിരിക്കെ നായകൻ തന്റെ അച്ഛനെ ആക്രമിക്കാനൊരുമ്പെടുന്നതു കണ്ട് ആ ബാലികയ്ക്ക് സഹിച്ചില്ല. ദു:ഖത്തോടെ മുഖം പൊത്തിയിരുന്ന മകൾ, ആ സീൻ കഴിഞ്ഞുവെന്നു പറയുന്നതു കേട്ട് മുഖമുയർത്തവെ കാണുന്നത് നായകൻ അച്ഛനെ കുത്തുന്ന രംഗം. സിനിമയാണെന്ന് അറിയാമെങ്കിലും ആ നടനോട് അന്നേരം ദേഷ്യം തോന്നിയതായി പുത്രി വെളിപ്പെടുത്തി. ‘ആ നടനെയെങ്ങാൻ കൈയ്യിൽ കിട്ടിയാൽ താൻ ഇടിച്ചു ശരിപ്പെടുത്തുമെന്ന്’ പുത്രി പറയുന്നതു കേട്ട് ആ പിതാവ് പൊട്ടിച്ചിരിച്ചു.

‘എന്റെ മാമാട്ടിക്കുട്ടിക്കുട്ടിയമ്മയ്ക്ക് ‘ എന്ന ചിത്രം കണ്ട വേളയിലും ഇത്തരത്തിലൊരു സംഭവം നടന്നിരുന്നതായി ഈ പുത്രി വെളിപ്പെടുത്തി. അന്നു പക്ഷേ ചിത്രത്തിലെ നായിക തന്റെ പിതാവിനോട് അവരുടെ വീട്ടിലിനി വരരുതെന്നു പറഞ്ഞതാണ് മകളെ വിഷമിപ്പിച്ചത്. അന്നേരം തന്റെ അച്ഛന്റെ മുഖത്തു തെളിഞ്ഞ വികാരം ഇന്നും ഈ മകളുടെ മനസ്സിൽ നീറുന്ന ഓർമ്മയാണ്.

മനസ്സിലെ ദുഃഖം കടിച്ചമർത്തി മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ശ്രമിക്കുന്ന പള്ളീലച്ചന്റെ ഭാവം പിതാവ് നന്നായി അഭിനയിച്ചു ഫലിപ്പിച്ചെങ്കിലും പുത്രിക്കത് വേദനയാണ് സമ്മാനിച്ചത്. ‘അച്ഛനെ അപമാനിച്ചില്ലേ നമുക്കിനി ഈ സിനിമ കാണേണ്ട ‘ എന്നു പറഞ്ഞു കൊണ്ട് മടങ്ങിപ്പോകാൻ വാശി പിടിച്ച മകളെ ആ അച്ഛൻ സമാധാനിപ്പിച്ചു.

ചായക്കടക്കാരന്റെ ഞെട്ടൽ

ഒരിക്കൽ ചിത്രീകരണ വേളയിലെ ഇടവേളയിൽ തൊട്ടടുത്തെ കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥിനിയായ മകളെ കാണാൻ തിലകൻ ഒരു പരിചയക്കാരന്റെ ബുള്ളറ്റിൽ കയറി യാത്ര തിരിച്ചു. വഴിയരികിലെ ഒരു ചായക്കടയിൽ കയറിയ പരിചയക്കാരൻ രണ്ട് ചായ ആവശ്യപ്പെട്ടു. മുഖമുയർത്താതെ ചായയടിയിൽ മുഴുകിയ ചായക്കടക്കാരൻ അത് മൂളിക്കേട്ടു കൊണ്ട് തന്റെ പണി തുടർന്നു.

actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,രണ്ട് ഗ്ലാസുകളിൽ ചായ പകർന്ന് ആവശ്യക്കാർക്കു നീട്ടിയതും, മുന്നിൽ നിൽക്കുന്ന തന്റെ ആരാധനാപാത്രത്തെ കണ്ട് ഞെട്ടിയ ആ പാവത്തിന്റെ കൈയ്യിൽ നിന്നും ഗ്ലാസുകൾ താഴെ വീണതും ഒപ്പമായിരുന്നു. സ്‌കൂളിലെത്തിയ അച്ഛൻ ആ സംഭവം വളരെ തന്മയത്തത്തോടെ മകൾക്കു മുന്നിൽ അവതരിപ്പിച്ചു. പൊട്ടിച്ചിരിയോടെ ‘പിന്നെന്തു നടന്നു’ എന്നു തിരക്കിയ മകളോട് ‘ഞാനാ ചായയുടെയും ഗ്ലാസിന്റെയും പണം നൽകിയിങ്ങു പോന്നു’ എന്നായിരുന്നു നടന്റെ മറുപടി. ആ പാവത്തിനെ ഞെട്ടിച്ച് ഗ്ലാസുകൾ പൊട്ടിച്ചതിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു.

കർക്കശക്കാരനും സ്നേഹനിധിയുമായ അച്ഛൻ

വാത്സല്യം വാരിക്കോരിച്ചൊരിയാറുണ്ടെങ്കിലും കാർക്കശ്യം കാട്ടേണ്ട വേളയിൽ അദ്ദേഹം ഒട്ടും അമാന്തിച്ചിരുന്നില്ല. നഴ്സറി സ്കൂളിൽ പഠിക്കുന്ന പുത്രിയെ ഒരിക്കൽ ഈർക്കിൽ കൊണ്ടോ മറ്റോ ചെറുതായൊന്നു തല്ലിയ ആ അച്ഛൻ മകൾ മടങ്ങിയെത്തിയപ്പോൾ മടിയിലിരുത്തി കൈയ്യിൽ സ്നേഹത്തോടെ തടവിയത് കാലമിത്ര കഴിഞ്ഞിട്ടും ഈ മകൾ ഇപ്പോഴുമോർക്കുന്നു.

ഡന്റിസ്റ്റാവാനുള്ള തന്റെ തീരുമാനത്തിന് അച്ഛന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നതായും ഈ മകൾ വെളിപ്പെടുത്തി. വട്ടിയൂർക്കാവിലെ ‘സ്മൈൽ വേൾഡ് ‘ എന്ന ഡന്റൽ ക്ലിനിക് അച്ഛൻ ഉദ്ഘാടനം ചെയ്തതും പിന്നീട് രണ്ടു പല്ലുകൾ എടുക്കുന്ന വേളയിൽ അദ്ദേഹം ഒരു കൊച്ചു കുഞ്ഞെന്ന പോലെ പേടിച്ച് അനങ്ങാതെ തന്റെ മുന്നിലിരുന്നതും ഈ പുത്രി ഓർക്കുന്നു.

ഡോക്ടറാകാനിറങ്ങി; എന്നാൽ മഹാനടനാക്കി കാലം

മകനെ ഒരു ഡോക്ടറാക്കണമെന്ന പിതാവിന്റെ ആഗ്രഹത്തെ തുടർന്ന് കെ സുരേന്ദ്രനാഥ് എന്ന തിലകൻ സെക്കന്റ് ഗ്രൂപ്പെടുത്ത് പഠിച്ചെങ്കിലും ചില പ്രശ്നങ്ങളെ തുടർന്ന് ആർ ശങ്കർ നേരിട്ടിടപെട്ട് തിലകന് ടി സി നൽകുകയായിരുന്നു.

പുത്രനു വേണ്ടി ആരുടെയും കാലു പിടിക്കാൻ തിലകന്റെ അഭിമാനിയായ പിതാവ് തയ്യാറായില്ല. തുടർന്ന് ഹിന്ദി വിദ്വാൻ കോഴ്‌സിന് ചേർന്നെങ്കിലും ആ പിതാവ്
പുത്രന് പരീക്ഷാ ഫീസ് നൽകിയില്ല.actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,

നിരാശനായി പുസ്തകങ്ങൾ മാറത്തടുക്കിപ്പിടിച്ച് മുന്നോട്ടു നീങ്ങവെയാണ് ഒരു നാടക റിഹേഴ്സൽ ക്യാമ്പ് കാണുന്നത്. അന്ന് പുസ്തകങ്ങൾ ഉപേക്ഷിച്ച് ആ ക്യാമ്പിലേക്ക് പ്രവേശിച്ച ആ യുവാവ് പിന്നീട് ഒട്ടനേകം നാടകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും കാണികളുടെ മനം കവർന്നത് ചരിത്രം. അഭിനയരംഗത്തേക്കുള്ള പിതാവിന്റെ ചുവടുമാറ്റത്തെ പറ്റി പറയവെ ഈ പുത്രിയുടെ കണ്ണുകളിൽ അഭിമാനത്തിളക്കം.

അഭിനയരംഗവും പെൺമക്കളും

ഷമ്മി തിലകനും ഷോബി തിലകനും അഭിനയരംഗത്ത് സജീവമാണെങ്കിലും പെൺമക്കളും ആദ്യകാലത്ത് ചുരുക്കം ചില നേരങ്ങളിൽ അഭിനയമേഖലയിൽ തല കാട്ടിയിട്ടുണ്ട്. അച്ഛനും അമ്മ സരോജവും അഭിനയിച്ചിരുന്ന നാടകങ്ങളിൽ ഇളയ മകൾ സോഫിയ അഭിനയിച്ചിരുന്നു.

രാത്രികാലങ്ങളിൽ നാടകം നടക്കവെ
വെറും നാല് വയസ്സു മാത്രം പ്രായമുള്ള സോഫിയ നാടകം ആരംഭിക്കുവാനുള്ള ബെൽ മുഴങ്ങുമ്പോൾ ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് തട്ടകത്തിൽ കയറി ഡയലോഗുകൾ പറഞ്ഞിരുന്നതും ‘പഞ്ചവടിപ്പാല’മെന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്തിൽ തന്റെ കുഞ്ഞനിയത്തി പ്രത്യക്ഷപ്പെട്ടതും ഈ ജ്യേഷ്ഠത്തി ഓർക്കുന്നു.

ഉലകനായകൻ കമലഹാസൻ നായകനായ ‘ചാണക്യൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ കമലിന്റെ ഇളയ സഹോദരിയായി അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും ഒരു കൗമാരക്കാരിയുടെ സ്വാഭാവികമായ ജാള്യതയാൽ ഡോ. സോണിയ അത് നിരസിക്കുകയായിരുന്നു. താൽപ്പര്യമുണ്ടെങ്കിൽ അഭിനയിച്ചോളൂ എന്നായിരുന്നു അച്ഛന്റെ നിർദ്ദേശം. അച്ഛൻ തിലകനെന്ന നടനായി തന്നെ പ്രത്യക്ഷപ്പെട്ട ഒരു ചിത്രത്തിൽ ജേഷ്‌ഠനായ ഷിബുവും താനും തിലകന്റെ വീട്ടുകാരായി ചിത്രത്തിൽ മുഖം കാട്ടിയതും ഡോക്ടർ ഓർത്തെടുത്തു.

ഡ്രൈവിംഗിൽ കമ്പമുള്ള ചിത്രകാരി

മ്യൂറൽ ചിത്രകാരി കൂടിയായ ഡോക്ടർ സോണിയയ്ക്ക് അച്ഛനിൽ നിന്നു പകർന്നു കിട്ടിയതാണ് ഡ്രൈവിംഗിനോടുള്ള ക്രേസ്. തെക്കൻ കേരളത്തിലെ ഏറ്റവും മികച്ച വനിതാ ഡ്രൈവറെ കണ്ടെത്തുവാനായി ഹ്യുണ്ടായ് പോപ്പുലറും മെട്രോ മനോരമയും 2010-ൽ നടത്തിയ മത്സരത്തിൽ വിജയ കിരീടമണിഞ്ഞിട്ടുള്ള ഡോക്ടർ, ഡ്രൈവിംഗിൽ തന്റെ ആദ്യ ഗുരു അച്ഛനാണെന്ന് വെളിപ്പെടുത്തി.

നാറാണത്തു ഭ്രാന്തനും ഏതോ ഒരു മധുവും

‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിത തരംഗമായ വേള. ചെറുപ്പത്തിൽ ആ പാട്ട് കേട്ടുകൊണ്ട് ഏറ്റു പാടവെ അതാ രസംകൊല്ലിയായി കോളിങ്ങ് ബെൽ മുഴക്കം. നീരസത്തോടെ വാതിൽ തുറക്കവെ അതാ ഒരു മാന്യൻ നിൽക്കുന്നു. ‘ആരാ’ എന്ന ചോദ്യത്തിന് ‘മധു എന്നു പറഞ്ഞാൽ മതി’യെന്ന് മറുപടി.

നാറാണത്തു ഭ്രാന്തന്റെ വരികൾ മൂളിക്കൊണ്ട് അച്ഛനടുത്തെത്തി ‘ഏതോ മധു വന്നിരിക്കുന്നെന്നു’ പറഞ്ഞ ശേഷം മകൾ അവിടം വിടുന്നു. വന്ന ആളുമായി സംസാരിച്ച ശേഷം മടങ്ങിയെത്തിയ അച്ഛൻ മകളോടു ചോദിക്കുന്നു വന്നതാരാണെന്ന് അറിയുമോയെന്ന്. ‘ഏതോ ഒരു മധുവല്ലേ’യെന്ന് മകളുടെ റെഡിമെയ്ഡ് ഉത്തരം.

‘അങ്ങനെ ഏതോ ഒരു മധുവല്ല നിന്റെ നാറാണത്തു ഭ്രാന്തന്റെ സൃഷ്ടികർത്താവായ മധുസൂദനൻ നായരാണ് അതെന്ന’ അച്ഛന്റെ വിശദീകരണം കേട്ട് തലയിൽ കൈ വച്ചു നിന്നതും പിന്നീട് മധുസൂദനൻ സാറിനെ കണ്ടപ്പോൾ അന്ന് തിരിച്ചറിയാഞ്ഞതിൽ അദ്ദേഹത്തിന്റെ ആരാധിക മാപ്പു ചോദിച്ചതുമായ അനുഭവവും ഡോക്ടർ പങ്കുവച്ചു.

വൈകിക്കിട്ടിയ മറ്റൊരു തിരിച്ചറിയൽ

പിന്നീടുമുണ്ടായി ഇത്തരം വൈകിയ വേളയിലെ തിരിച്ചറിയലുകൾ. നാട്ടിലെ പ്രമുഖരെ അറിയാമെങ്കിലും അവരുമായി നേരിട്ടുള്ള പരിചയത്തിന് കോൺവന്റ് സ്കൂൾ, ബാംഗ്ലൂരിലെ ഉന്നത വിദ്യാഭ്യാസം എന്നിവ തടസ്സം സൃഷ്ടിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ സൂര്യാ കൃഷ്ണമൂർത്തി സംഘടിപ്പിച്ച ഒരു പരിപാടിയിൽ അച്ഛനുമൊത്ത് പോയി. വീൽച്ചെയറിലായിരുന്നതിനാൽ അദ്ദേഹം ഇളയ മകളുമൊത്ത് ബാക്ക് സ്റ്റേജിലാണ് നിലയുറപ്പിച്ചത്.

അച്ഛന്റെ നിർദ്ദേശ പ്രകാരം ഡോ.സോണിയ സദസ്സിനു മുൻനിരയിലെത്തവെ ഒരു പ്രമുഖ നടൻ ‘തിലകൻ സാർ എവിടെ’യെന്ന് ആരായുന്നു. മറുപടി പറഞ്ഞു തിരിയവെ ആ നിമിഷം ഏവരുടെയും ശ്രദ്ധ തന്നിലേക്കാണെന്നു തിരിച്ചറിഞ്ഞു പരിഭ്രമിച്ചു നിന്ന തിലക പുത്രിയെ സംഘാടകരിൽ ഒരാൾ ഒരൊഴിഞ്ഞ കസേരയ്ക്കരികിലെത്തിച്ചു. നോക്കുമ്പോൾ തൊട്ടരികത്തതാ രുദ്രാക്ഷ മാലയണിഞ്ഞ ഒരു അപ്പൂപ്പൻ.

സംഘാടകർക്ക് തന്നെ മറ്റെവിടെയെങ്കിലും ഇരുത്തിക്കൂടായിരുന്നോ എന്നും മറ്റും ചിന്തിച്ച് പരിപാടികൾ ആസ്വദിച്ചു. തുടർന്ന് ആ നീരസം അച്ഛനെ അറിയിച്ചപ്പോഴതാ മറ്റൊരു ബോംബ് പൊട്ടുന്നു. തന്റെ അരികത്തിരുന്നത് സാക്ഷാൽ ദക്ഷിണാമൂർത്തി സ്വാമിയാണത്രെ!

ഗാന ഗന്ധർവ്വനായ യേശുദാസ് പോലും ബഹുമാനാർത്ഥം ദക്ഷിണാമൂർത്തി സ്വാമിയുടെ സമീപം ഇരിക്കാറില്ലെന്നും അതിനാലാവാം ഒഴിഞ്ഞു കിടന്ന ആ കസേര മകൾക്ക് ലഭിച്ചതെന്നുമുള്ള സത്യം അച്ഛൻ വെളിപ്പെടുത്തിയപ്പോൾ തനിക്കുണ്ടായ ഞെട്ടലിനെ കുറിച്ചും ഡോക്ടർ തുറന്നു പറഞ്ഞു.

സ്നേഹനിധിയായ മുത്തച്ഛൻ

തനിക്കു നേരെ ചൊരിഞ്ഞ വാത്സല്യം തന്റെ മകനായ സാരംഗിനും തിലകൻ വാരിക്കോരി ഏകിയിരുന്നതായി ഡോ. സോണിയ വെളിപ്പെടുത്തി. ഒരിക്കൽ അപ്പൂപ്പനും ചെറുമകനും മാത്രം വീട്ടിലുള്ള നേരം. വിശന്നു പിടിവാശി കാട്ടിയ ചെറുമകന് അദ്ദേഹം പഴം വട്ടത്തിൽ മുറിച്ച് പഞ്ചസാര തൂകി നൽകി. അങ്ങനെ അടുക്കളയിലൊന്നും കയറാത്ത ആ കാർക്കശ്യക്കാരനോട് ‘ഇനി ഫോർക്ക് ആരാ എടുത്തു തരിക’ എന്നായിരുന്നു കുഞ്ഞുമകന്റെ ചോദ്യം.

ചെറുമകന്റെ ഈ കുസൃതിച്ചോദ്യം അദ്ദേഹം വളരെ രസകരമായിട്ടാണ് വീട്ടിൽ മടങ്ങിയെത്തിയ മകളോട് പറഞ്ഞത്. തന്റെ പുറത്തു ചാടി മറിയാനും മറ്റും അനുവാദമേകിയ അപ്പൂപ്പനെ ‘തിലകച്ഛാ’ എന്നാണ് ആ ചെറുമകൻ സ്നേഹപൂർവ്വം വിളിച്ചിരുന്നത്.

പ്രതിസന്ധിയിൽ പിന്തുണയേകിയ പ്രമുഖരിൽ ചിലർ

വിലക്കേർപ്പെടുത്തിയിരുന്ന സമയത്ത് പ്രേക്ഷകർക്കും വീട്ടുകാർക്കും പുറമെ അച്ഛന് താങ്ങായി രംഗത്തെത്തിയ പ്രമുഖരിൽ ചിലരെക്കുറിച്ചും ഈ മകൾ വെളിപ്പെടുത്തി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് ഇടതുപക്ഷ സഹയാത്രികനായ തിലകനെ ഫോണിൽ വിളിച്ച് ‘ഞാൻ താങ്കൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന്’ ആരാഞ്ഞിരുന്നതായി മകൾ പറയുന്നു.

കൂടാതെ കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖർ വീട്ടിലെത്തി തിലകനുമായി ചർച്ച നടത്തിയതും ഈ മകൾ ഓർത്തെടുത്തു. തിലകന്റെ പേര് പറയാൻ പോലും ചിലർ ഭയന്നിരുന്ന സമയത്ത് ഇന്നത്തെ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല ഒരു അഭിമുഖ വേളയിൽ തന്റെ ഇഷ്ട നടൻ തിലകനാണെന്ന് വെളിപ്പെടുത്തിയത് ഈ മകൾക്ക് കുറച്ചൊന്നുമല്ല സന്തോഷമേകിയത്.

അമ്മയെക്കുറിച്ചും അഭിമാനപൂർവ്വം

തന്റെ അമ്മയും നാടക വേദിയിൽ 55 വർഷം പൂർത്തീകരിച്ച നടിയുമായ ശ്രീമതി സരോജത്തെ കുറിച്ചും ഈ മകൾക്ക് ഏറെ അഭിമാനമുണ്ട്. 1961 മുതൽ നാടകാഭിനയം ആരംഭിച്ച ശ്രീമതി സരോജം കോട്ടയം കേരളാ തീയേറ്റേഴ്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം, കാഞ്ഞിരപ്പള്ളി കോമൺസ് ക്ലബ്, കായംകുളം കേരള പീപ്പിൾ, പി ജെ ആന്റണിയുടെ പി ജെ തീയേറ്റേഴ്സ്, കലാശാല ബാബുവിന്റെ കലാശാല തൃപ്പൂണിത്തുറ, കൊച്ചിൻ ഹരിശ്രീ, കൊച്ചിൻ അനുപമ, സർഗ്ഗ വീണ, ആലുവ യവനിക, ചെറായി രംഗമിത്ര, എസ് എൽ പുരം സൂര്യ സോമ, ചാലക്കുടി മരാളിക തീയറ്റേഴ്‌സ്, കൊച്ചിൻ നാടകവേദി എന്നീ നിരവധി നാടകസംഘങ്ങളോടൊപ്പം പ്രവർത്തിച്ചിരുന്നു.

പി ജെ ആന്റണിയുടെ ഓർമ്മയ്ക്കായി ആരംഭിച്ച പി ജെ തീയേറ്റേഴ്സ് മൂന്ന് വർഷം തീ, കാഴ്ച്ച ബംഗ്ലാവ്, രശ്മി എന്നീ മൂന്ന് നാടകങ്ങൾ അവതരിപ്പിച്ചിരുന്നതായും അവയിൽ തന്റെ അമ്മയും അഭിനയിച്ചിട്ടുണ്ടെന്നും ഈ മകൾ അറിയിച്ചു.

മഹാനടന്റെ പ്രിയ ചിത്രങ്ങളെ പറ്റി

കിരീടം, ധ്വനി, മൂന്നാംപക്കം, പഞ്ചവടിപ്പാലം എന്നിവയാണ് അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട തിലകൻചിത്രങ്ങളെന്ന് മകൾ വ്യക്തമാക്കി. കിരീടം, കിലുക്കം, മൂന്നാംപക്കം, മൂക്കില്ലാരാജ്യത്ത്, മുഖമുദ്ര, മുക്തി, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, കാട്ടുകുതിര, പെരുന്തച്ചൻ എന്നിങ്ങനെ തന്റെ പ്രിയപ്പെട്ട അച്ഛൻ തകർത്തഭിനയിച്ച ഒട്ടേറെ ചിത്രങ്ങൾ ഈ പുത്രിക്ക് അതീവ പ്രിയങ്കരങ്ങളാണ്.

കിലുക്കത്തിലെ കഥാപാത്രത്തെപ്പോൽ

‘കിലുക്കം’ എന്ന ചിത്രത്തിൽ തന്റെ അച്ഛൻ അവതരിപ്പിച്ച കഥാപാത്രവും അദ്ദേഹവും തമ്മിൽ സ്വഭാവത്തിൽ ഏറെ സാമ്യമുണ്ടെന്ന് മകൾ. പുറമേയ്ക്ക് പലപ്പോഴും പരുക്കൻ സ്വഭാവം കാട്ടാറുള്ള അദ്ദേഹം പക്ഷേ സ്നേഹത്തിനു മുന്നിൽ പഞ്ചപാവമായി കീഴടങ്ങിയിരുന്നു.

സിൽക്ക് ഷർട്ട് സമ്മാനിച്ചാൽ അത് തനിക്ക് യോജിക്കില്ലെന്നു പറയുന്ന അച്ഛൻ പക്ഷേ മകളുടെ നിരാശ കണ്ട് മനസ്സലിഞ്ഞ് അത് ധരിക്കാറുണ്ടായിരുന്നതും സുഖമില്ലാതിരിക്കുമ്പോൾ ആശുപത്രിയിൽ പോകാൻ തയ്യാറാകാത്ത അച്ഛനോട് കളളപ്പിണക്കം നടിക്കുമ്പോൾ എന്നാൽ ‘നീയൊരു അപ്പോയിൻമെന്റ് എടുക്കെന്ന് ‘ തന്നോട് അദ്ദേഹം പറയാറുണ്ടായിരുന്നതും ഈ മകൾ ഇപ്പോഴുമോർക്കുന്നു.

അതുല്യമായ അഭിനയപ്രതിഭ

actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,

‘കിരീടം’, ‘സ്ഫടികം’ എന്നീ ചിത്രങ്ങളിൽ വളരെ വ്യത്യസ്തമായ പിതൃ ഭാവങ്ങൾ എത്ര തന്മയത്വത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്! അച്ഛൻ – മകൻ റോളുകളിൽ മത്സരിച്ചഭിനയിച്ച തിലകനും മോഹൻ ലാലും എത്ര നല്ല കെമസ്ട്രിയാണ് പ്രേക്ഷകർക്കായി ഒരുക്കിയത്. ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന ചിത്രത്തിൽ വില്ലനായി തകർത്തഭിനയിച്ച അദ്ദേഹം ‘മൂക്കില്ലാരാജ്യത്ത്’ എന്ന ചിത്രത്തിലൂടെ ഹാസ്യവും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിച്ചു.

അവസാന കാലത്ത് അഭിനയിച്ച ‘ഇന്ത്യൻ റുപ്പി’, ‘ഉസ്താദ് ഹോട്ടൽ’ എന്നീ ചിത്രങ്ങൾ കണ്ടവരാരും തിലകൻ ആ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ മറക്കാനിടയില്ല. ‘ഡാം 999’ എന്ന തന്റെ ഇംഗ്ലീഷ് ചിത്രത്തിൽ തിലകനു വേണ്ടി സോഹൻ റോയ് സൃഷ്ടിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് ചില പ്രശ്നങ്ങളെ തുടർന്ന് തടസ്സം നേരിട്ടപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ പകരക്കാരനെ കണ്ടെത്താനാകാതെ സോഹൻ റോയ് ആ കഥാപാത്രത്തെ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിരുന്നതും നമേവർക്കും അറിവുള്ളതാണല്ലോ.

മൂന്ന് ദേശീയ അവാർഡുകൾക്ക് പുറമെ പതിനൊന്ന് സംസ്ഥാന അവാർഡുകൾ. കൂടാതെ 2009-ൽ അദ്ദേഹത്തെ തേടിയെത്തിയ പത്മശ്രീ. ഇവയെല്ലാം അദ്ദേഹത്തിന്റെ അതുല്യമായ കഴിവിനുള്ള അംഗീകാരമാണെങ്കിലും പെരുന്തച്ചൻ, കിരീടം, മൂന്നാംപക്കം, സ്ഫടികം, സന്താനഗോപാലം, കാട്ടുകുതിര എന്നിങ്ങനെയുള്ള ഒട്ടനവധി ചിത്രങ്ങളിൽ തിലകന് പകരം മറ്റാരെയും സങ്കൽപ്പിക്കാൻ പ്രേക്ഷകർക്ക് കഴിയുന്നില്ലെങ്കിൽ, അതാണ് അദ്ദേഹം നേടിയ ഏറ്റവും വലിയ ബഹുമതി.

actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,‘പ്രേക്ഷകരാണെന്റെ ആയുധമെന്ന്’ തിലകൻ പലപ്പോഴും വ്യക്തമാക്കിയതും ഈ വേളയിൽ ഓർക്കാം. ‘ജീവിതത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്’ എന്ന ഉദ്ധരണിയും ഈ വേളയിൽ ഓർത്തെടുക്കാം.

അതെ, സ്വന്തം ജീവിതത്തിൽ അഭിനയത്തിന്റെ മൂടുപടമണിയാതെ തന്റെ നിലപാടുകൾ സധൈര്യം വ്യക്തമാക്കുകയും എന്നാൽ അഭിനയരംഗത്ത് ഭാവാഭിനയങ്ങളുടെ സൂക്ഷ്മതലങ്ങളെപ്പോലും പ്രേക്ഷകർക്കു മുന്നിൽ അനാവരണം ചെയ്യുകയും ചെയ്ത തിലകനെന്ന അഭിനയ ചക്രവർത്തിയെക്കുറിച്ചുള്ള നല്ല ഓർമ്മകൾക്ക് വിലക്ക് കൽപ്പിക്കാൻ ആർക്കാണാകുക?! പ്രേക്ഷക മനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം അനശ്വരനായിരിക്കുമെന്നത് തീർച്ച.

ശാലിനി വിഎസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഓൺലൈൻ സേവനങ്ങൾ വില്ലേജ് ഓഫിസുകൾ കൂടുതൽ സുതാര്യമാക്കും: മന്ത്രി ഇ. ചന്ദ്രശേഖരൻ

goodness, eagle, river, kindness, trees, cruelty, money, people, selfie, wild, animals, dogs, elephants, kind-hearted,

നന്മകൾ തൻ പ്രകാശം പരത്തുന്ന ചില പുണ്യജന്മങ്ങൾ