കൊച്ചി ഇൻഫോപാർക്കിലെ തിങ്ക് പാമിന് അന്താരാഷ്ട്ര അംഗീകാരം  

കൊച്ചി: ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്പാം ടെക്‌നോളജീസിനെ മികച്ച തൊഴിൽ അന്തരീക്ഷമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 50 കമ്പനികളിലൊന്നായി തിരഞ്ഞെടുത്തു. ഗ്രേറ്റ് പ്ലേയ്സ്‌ ടു വർക്ക് ഇൻസ്റ്റിട്യൂട്ട്  എന്ന ആഗോള സംഘടനയാണ് ഇടത്തരം കമ്പനികളുടെ വിഭാഗത്തിൽ 2018 ലെ അംഗീകാരങ്ങൾ പുറത്തു വിട്ടത്.

ഇതിൽ മുപ്പത്തൊ൦ബതാമത്തെ സ്ഥാനത്താണ് തിങ്ക്പാം ടെക്‌നോളജീസ്. ജി.പി.ടി.ഡബ്ലിയു പ്രതിനിധികള്‍  ഇന്‍ഫോപാര്‍ക്കില്‍ നേരിട്ടെത്തിയാണ് അംഗീകാര സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി കൈമാറിയത്‌.

58 രാജ്യങ്ങളിലായി 10,000 ത്തോളം കമ്പനികളുടെ തൊഴിൽ സ്ഥലങ്ങൾ വിലയിരുത്തി ഗോൾഡ് സ്റ്റാൻഡേർഡ്‌  അംഗീകാരങ്ങൾ നൽകിവരുന്ന  ഗ്രേറ്റ് പ്ലേയ്സ്‌ ടു വർക്ക് ഇന്ത്യയിൽ 700 സ്ഥാപനങ്ങളിൽ നടത്തിയ പഠനത്തിന് ശേഷമാണ് മികച്ച 50 കമ്പനികളെ പ്രഖ്യാപിച്ചത്.

ജീവനക്കാരുടെ കൂട്ടായ ശ്രമമാണ് തിങ്ക്‌പാം ടെക്നോളജീസിനെ മികച്ച പ്രവർത്തി സ്ഥലമായി രൂപപ്പെടുത്തിയിട്ടുള്ളതെന്നും എല്ലാ ജീവനക്കാർക്കുമായി ഈ അംഗീകാരം സമർപ്പിക്കുന്നതായും കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മനോജ് കെ.പി. പറഞ്ഞു.

സന്തോഷമുള്ള ജീവനക്കാരാണ് കൂടുതല്‍  ക്രിയാത്മകവും, തൊഴില്‍ പരമായ മിടുക്കും കാണിക്കുന്നതെന്നും, അവരാണ് ഏതൊരു സ്ഥാപനത്തിന്റെയും ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി കമ്പനിയേപറ്റിയുള്ള നല്ല അഭിപ്രായങ്ങള്‍ സമൂഹത്തില്‍ രൂപപെടുത്തുന്നതെന്നും തിങ്ക്‌പാം ടെക്നോളജീസിന്റെ ഹ്യൂമണ്‍ റിസോഴ്സ് വിഭാഗം മേധാവി സംഗീത. എസ് പറഞ്ഞു.

കേരളത്തിലെ ഐ.ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന മറ്റു കമ്പനികൾക്ക് കൂടി മാതൃകയാവുകയും, കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യുന്നതിന് തിങ്ക്പാം ടെക്‌നോളജിസിന്കിട്ടിയ അംഗീകാര൦ പ്രരണയാകുമെന്ന് ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ്  നായർ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയ ഫണ്ട് പ്രത്യേക അക്കൗണ്ടിലാക്കണം: പ്രതിപക്ഷ നേതാവ് 

വി പി എസ് ഹെല്‍ത്ത്‌ കെയര്‍ 12 കോടി രൂപയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി