Movie prime

മൂന്നാമത് ആഗോള ആയുര്‍വേദ ഉച്ചകോടി ഒക്ടോബര്‍ 30, 31 ന് കൊച്ചിയില്‍

തിരുവനന്തപുരം: കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രി (സി.ഐ.ഐ.) സംഘടിപ്പിക്കുന്ന മൂന്നാമത് ആഗോള ആയുര്വേദ ഉച്ചകോടി ഒക്ടോബര് 30, 31 തീയ്യതികളില് കൊച്ചി ലേ മെറിഡിയന് ഹോട്ടലില് നടക്കും. സാര്ക്ക്, ഗള്ഫ്, ആഫ്രിക്കന് രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികളും മുപ്പതോളം രാജ്യങ്ങളില് നിന്നുള്ള ആയുര്വേദ ടൂര് ഓപറേറ്റര്മാരും അന്താരാഷ്ട്ര തലത്തിലുള്ള നിരവധി പ്രഭാഷകരും ഉച്ചകോടിയില് പങ്കെടുക്കും. ഉദ്ഘാടന, സമാപന ചടങ്ങുകള്ക്കു പുറമേ നടത്തുന്ന മൂന്നു ശില്പശാലകളില് ആയുര്വേദവുമായി ബന്ധപ്പെട്ട നയങ്ങള്, ആഭ്യന്തര-ആഗോള തലത്തിലെ വളര്ച്ചാ സാധ്യതകള്, പുതുമകള്ക്കുള്ള അവസരങ്ങള് തുടങ്ങിയ More
 
മൂന്നാമത് ആഗോള ആയുര്‍വേദ ഉച്ചകോടി ഒക്ടോബര്‍ 30, 31 ന്  കൊച്ചിയില്‍

തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) സംഘടിപ്പിക്കുന്ന മൂന്നാമത് ആഗോള ആയുര്‍വേദ ഉച്ചകോടി ഒക്ടോബര്‍ 30, 31 തീയ്യതികളില്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. സാര്‍ക്ക്, ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ആയുര്‍വേദ ടൂര്‍ ഓപറേറ്റര്‍മാരും അന്താരാഷ്ട്ര തലത്തിലുള്ള നിരവധി പ്രഭാഷകരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്കു പുറമേ നടത്തുന്ന മൂന്നു ശില്‍പശാലകളില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട നയങ്ങള്‍, ആഭ്യന്തര-ആഗോള തലത്തിലെ വളര്‍ച്ചാ സാധ്യതകള്‍, പുതുമകള്‍ക്കുള്ള അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തും. സ്റ്റാര്‍ട്ട് അപുകള്‍ക്കായുള്ള മല്‍സരവും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കും. ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ക്കായുള്ള അവസരവും ഉച്ചകോടിയോടനുബന്ധിച്ചുണ്ടാകും.

ആയുര്‍വേദ സ്റ്റാര്‍ട്ട് അപുകളെ മുഖ്യധാരയിലേക്കു കൊണ്ടു വരിക, ആയുര്‍വേദ രംഗത്ത് പുതുമകള്‍ കൊണ്ടു വരിക, ഫലപ്രദമായ ബ്രാന്‍ഡിങ് നടത്തുക തുടങ്ങിയ പ്രമേയങ്ങളുമായാണ് ഉച്ചകോടി നടത്തുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അഞ്ഞൂറിലേറെ വ്യാവസായിക നേതാക്കളും വിദഗ്ദ്ധരും പങ്കെടുക്കും. ആയുര്‍വേദ, അനുബന്ധ മേഖലയിലുള്ളവര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനുള്ള അവസരമായിരിക്കും ഇവിടെ നടക്കുന്ന പ്രദര്‍ശനവും ബിസിനസ് ടു ബിസിനസ് മീറ്റും ലഭ്യമാക്കുക. ആയൂര്‍വേദത്തിന് ആഗോള വിപണി സൃഷ്ടിക്കുക, ആഗോള തലത്തിലെ ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള പരിഹാരമായി ആയുര്‍വേദത്തെ അവതരിപ്പിക്കുക, ആയുര്‍വേദത്തെ ഒരു ജീവിതരീതിയായി ബ്രാന്‍ഡു ചെയ്യുക തുടങ്ങിയവയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. ഇവയുടെ പിന്‍ബലത്തില്‍ 2025-ഓടെ ആയുര്‍വേദത്തെ 50,000 കോടി രൂപയുടെ വ്യവസായമായി ഉയര്‍ത്തിയെടുക്കാനാവും എന്നാണ് പ്രതീക്ഷ.

ആയുര്‍വേദ രംഗത്തെ സ്റ്റാര്‍ട്ട് അപുകള്‍ക്കു വേണ്ടി ഇതാദ്യമായി സംഘടിപ്പിക്കുന്ന ആയൂര്‍സ്റ്റാര്‍ട്ട് ആയിരിക്കും ആഗോള ആയുര്‍വേദ ഉച്ചകോടിയിലെ സുപ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആയുര്‍വേദ മേഖലയുമായി ബന്ധപ്പെട്ട് യുവ മനസുകളിലെ സംരംഭകത്വ ആശയങ്ങളെ പ്രോല്‍ഹാസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെ നിന്നുള്ള ഏറ്റവും മികച്ച ആശയങ്ങള്‍ക്ക് മെന്ററിങ് പിന്തുണ നല്‍കുകയും വ്യവസായ മേഖലയില്‍ നിന്നു സാമ്പത്തിക പിന്തുണ ലഭ്യമാക്കുകയും ചെയ്യും. 2025-ഓടെ ആയുര്‍വേദത്തെ 50,000 കോടി രൂപയുടെ വ്യവസായമാക്കി മാറ്റുകയും വന്‍ തോതില്‍ തൊഴില്‍ ലഭ്യമാക്കുന്ന മേഖലയാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കാനാവും. ഉച്ചകോടിയോടനുബന്ധിച്ചുള്ള ആഗോള ആയുര്‍വേദ എക്‌സ്‌പോ നല്‍കുന്നത്.