തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദുരന്തനിവാരണത്തിന് പ്രത്യേക ക്രമീകരണങ്ങള്‍

തിരുവനന്തപുരം. അപ്രതീക്ഷിതമായി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും ദുരന്തത്തിലും ദുരന്തബാധിതരെ സഹായിക്കുവാന്‍ പ്രത്യേക തയ്യാറെടുപ്പോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമായി.

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്. എ..ടി ആശുപത്രിയും അടിയന്തിര പ്രാധാന്യമില്ലാത്ത ഓപ്പറേഷനുകള്‍ നിര്‍ത്തിവെക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം. എസ് ഷര്‍മ്മദിന്റെ അധ്യക്ഷതയില്‍ കൂടിയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം തീരുമാനിച്ചു.

ഇത് കൂടാതെ അടിയന്തിര ഘട്ടം ഉണ്ടായാല്‍ വാര്‍ഡ് 1, 2 എന്നിവ ഹൈകെയര്‍ വാര്‍ഡുകളാക്കി മാറ്റുവാനും വാര്‍ഡ് 22 പ്രളയവുമായി ബന്ധപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള പ്രത്യേക വാര്‍ഡായും സജ്ജമാക്കി.

എല്ലാ വിഭാഗങ്ങളിലും അടിയന്തര ഘട്ടങ്ങളിലല്ലാതെ രോഗികളെ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്യണ്ടെന്നും തീരുമാനിച്ചു. ഇതിന് പകരം പുതിയതായി കാഷ്വാലിറ്റി ഒബ്‌സര്‍വേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിന് വെക്കാനും ഒബ്‌സര്‍വേര്‍ഷന്‍ വാര്‍ഡില്‍ ഗ്രീന്‍ ഏരിയും സജ്ജമാക്കും.

സ്റ്റാഫ് നേഴ്‌സ് , പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് അടിയന്തിര ഘട്ടത്തിലല്ലാതെ ലീവുകള്‍ നല്‍കില്ല. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ചെയറില്‍ 24 മണിക്കൂറും മെഡിക്കല്‍ വിഭാഗത്തിന്റെ സാന്നിധ്യവും ഉറപ്പാക്കി.

പ്രിന്‍സിപ്പല്‍, പിആര്‍ഒ, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് , എസ് എ ടി ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് , ആര്‍.എം.ഒ, ഡെപ്യൂട്ടി സൂപ്രണ്ട് (കാഷ്വാലിറ്റി), കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി, ഇന്‍ ഫിഷിസ് ഡിസീസ് വകുപ്പ് മേധാവി, നഴ്‌സിംഗ് ഓഫീസര്‍, ഹെഡ് നഴ്‌സ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക ഡിസാസറ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയും രൂപീകരിച്ചു.

സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ വൈകുന്നേരം അഞ്ച് മണി വരെ ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലായി എമര്‍ജന്‍സി കേസുകള്‍ക്കായി ഒരു ടേബില്‍ പ്രവര്‍ത്തിപ്പിക്കും. ഡിസാസറ്റര്‍ മാനേജ്‌മെന്റിനായി 24 മണിക്കൂറും അസ്‌ത്യേഷ്യ ടീമിന്റെ പ്രവര്‍ത്തനം തീരുമാനിച്ചു.

പുറ്റിങ്ങല്‍ അപകട സമയത്തെ മാതൃകയില്‍ കണ്‍ട്രോള്‍ റൂം തുടങ്ങുന്ന കാര്യം തീരുമാനിക്കാന്‍ പ്രിന്‍സിപ്പളിന്റെ നിര്‍ദ്ദേശം തേടും. ഇവിടെ പി.ജി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് കീഴില്‍ വരുന്ന ചികിത്സകള്‍ പൂര്‍ണമായി സൗജന്യമാക്കാനും, രോഗികളില്‍ ചികിത്സ കാര്‍ഡ് ഉള്ളവരുടെ കാര്‍ഡുകള്‍ ഇതിന് വേണ്ടി ഉപയോഗിക്കാനും തീരുമാനിച്ചു. കൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രി, എസ് എ ടി ആശുപത്രി എന്നിവിടങ്ങളിലെ ലാബുകളില്‍ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കീഴില്‍ വരുന്ന ടെസ്റ്റുകള്‍ സൗജന്യമാക്കി.

ആശുപത്രിയില്‍ ഉള്ള മരുന്നുകള്‍ ദുരന്ത നിവാരണത്തിന് വേണ്ടി നല്‍കുവാനും കുറവുള്ള മരുന്നുകള്‍ വാങ്ങാനും, കൂടാതെ സന്നദ്ധ സംഘടകള്‍ ഉള്‍പ്പെടുയുള്ളവരില്‍ നിന്നും സഹായം തേടുവാനും യോഗം തീരുമാനിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാചകവാതക ക്ഷാമം ഒഴിവാക്കാൻ ബിപിസിഎൽ

അതിശക്തമായ മഴ ഇനി പെയ്യില്ല: കാലാവസ്ഥാ കേന്ദ്രം