തിരുവനന്തപുരം – ബഹ്‌റൈൻ വിമാന സർവീസ്: ഉടൻ നടപടി വേണമെന്ന് ആവശ്യം 

ബഹ്‌റൈൻ: ജെറ്റ് എയർവേസ്  ബഹ്‌റൈനിൽ നിന്നുള്ള സർവീസുകൾ നിർത്തി വച്ചതിനെത്തുടർന്ന് എയർ ഇന്ത്യ ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടോ കണക്ഷൻ സർവീസോ ആരംഭിക്കണമെന്ന്  യാത്ര അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.  

വിദേശ വിമാന കമ്പനികളും ഈ റൂട്ടിൽ സർവീസ് നടത്താൻ രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ട് സമിതി വിമാന കമ്പനികൾക്കും ജനപ്രതിനിധികൾക്കും ഇ-മെയിൽ, ട്വിറ്റർ സന്ദേശങ്ങൾ അയച്ചു.

സ്കൂൾ അവധിക്കുശേഷം ഗൾഫിലേക്കും തിരിച്ചും അവധിക്കാലം ചെലവഴിക്കുവാൻ തയ്യാറായി നിൽക്കുന്ന പ്രവാസികൾക്ക് മതിയായ യാത്രാസൗകര്യം ഏർപ്പെടുത്തുവാൻ ജനപ്രതിനിധികൾ ശക്തമായി ഇടപെടണമെന്ന് സമിതി ആവശ്യപ്പെട്ടു.

അവധിക്കാലത്തിരക്ക് പരിഗണിച്ച് ഏപ്രിലിൽ നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സീറ്റുകൾ ഉള്ള വിമാനങ്ങളും മതിയായ കണക്ഷൻ സർവീസുകളും ഏർപ്പെടുത്തുവാൻ കമ്പനികൾ തയ്യാറാകണം.

പ്രഖ്യാപനങ്ങൾ വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കാതെ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും  അവധിക്കാലത്തു നാട്ടിലേക്കും തിരിച്ചും മതിയായ യാത്രാ സൗകര്യം ഏർപ്പെടുത്തുവാൻ  നടപടി സ്വീകരിക്കണമെന്ന് സമിതി അഭ്യർഥിച്ചു.

അടുത്തിടെ ബഹ്‌റൈനിൽ എത്തിയ ശശി തരൂർ എംപിക്ക് സമിതി നേരിട്ട്  നിവേദനം നൽകിയിരുന്നു. തിരുവനന്തപുരത്തേക്ക് കൂടുതൽ കണക്ഷൻ സർവീസുകൾ ഏർപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് അദ്ദേഹം  ഉറപ്പു നൽകിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘ദി ഗാംബ്ലര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി 

ഹോളി ആഘോഷങ്ങൾ ഒഴിവാക്കി കേന്ദ്രമന്ത്രിമാർ