Thiruvananthapuram ,development , new projects, agriculture, farmers, meeting , district collector, pipe line, road, walk way, students,   implementation ,planned , scientific development , trivandrum city , adjoining area,jurisdiction , authority ,extends , panchayats,
in , ,

തലസ്ഥാന നഗരിക്ക് പുതിയ പദ്ധതികളും നിർദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ( Thiruvananthapuram ) വികസനത്തിനായി പുതുമയുള്ള സംയുക്ത പദ്ധതി നിര്‍ദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി. കിള്ളിയാര്‍ നദീ സംരക്ഷണം, വെള്ളയമ്പലം മുതല്‍ അരുവിക്കര വരെയുള്ള പൈപ്പ് ലൈന്‍ റോഡ് വാക്ക് വേ പദ്ധതി, ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപയുക്തമായ തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന ജില്ലാ റഫറന്‍സ് പദ്ധതി എന്നിവ വരുന്ന സാമ്പത്തികവര്‍ഷം നടപ്പാകും.

ജൈവസമൃദ്ധി, കേദാരം പദ്ധതികൾ

കാര്‍ഷിക ജലസംരക്ഷണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ജൈവസമൃദ്ധി, കേദാരം പദ്ധതികളുടെ ഭാഗമായി ജൈവ പച്ചക്കറി ഉല്‍പ്പാദനത്തിന് നടീല്‍ വസ്തുക്കളും പണിച്ചെലവും 20 പേരടങ്ങുന്ന യൂണിറ്റുകള്‍ക്ക് നല്‍കി എല്ലാ പഞ്ചായത്തുകളിലും ജൈവസമൃദ്ധി പദ്ധതി നടപ്പാക്കും.

കഴിഞ്ഞ വര്‍ഷം നടപ്പാക്കിയതില്‍ നിന്ന് 100 ഹെക്ടര്‍ സ്ഥലത്തുകൂടി നെല്‍കൃഷി വ്യാപിപ്പിക്കുന്ന തരത്തില്‍ കേദാരം പദ്ധതി വിപുലപ്പെടുത്തും.

ഓരോ പഞ്ചായത്തും തരിശായി കിടക്കുന്ന ഒരു ഹെക്ടര്‍ ഭൂമി കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വീടുകളെ ഹരിതഭവനമാക്കുന്ന പദ്ധതിയും സംയുക്ത രീതിയില്‍ നടപ്പാക്കും.

കൃഷി മൃഗസംരക്ഷണം ക്ഷീരവീകസനം. ജലവിഭവ സംരക്ഷണം, മാലിന്യസംസ്‌കരണം, ഊര്‍ജ്ജ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീടുകളില്‍ സംയോജിപ്പിക്കുന്ന പദ്ധതിയാണിത്.

ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററൊന്നിന് നാലുരൂപ സബ്‌സിഡി ലഭ്യമാകുന്ന തരത്തില്‍ ക്ഷീര സമൃദ്ധി പദ്ധതിയും, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 28500 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സ്‌നേഹസ്പര്‍ശം പദ്ധതിയും അടുത്ത പദ്ധതി കാലത്ത് നടപ്പാക്കും.

കൂടാതെ ജലശ്രീ പദ്ധതിയിന്‍ കീഴില്‍ കിണര്‍ റീ ചാര്‍ജ്ജിംഗ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിനോടകം ജില്ലയില്‍ 1400 പുതിയ കുളങ്ങള്‍ നിര്‍മ്മിച്ചതായും 1500 കിണറുകള്‍ റീ ചാര്‍ജ്ജ് ചെയ്തതായും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

മഴക്കുഴികള്‍ നിര്‍ബന്ധമാക്കുന്നു

200 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണവും 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുമില്ലാത്ത എല്ലാ പ്ലോട്ടുകളിലും രണ്ട് ചതരുശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മഴക്കുഴികള്‍ നിര്‍ബന്ധമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയും അറിയിച്ചു. ഭൂഗര്‍ഭ ജലവിതാനം സംരക്ഷിക്കാനും വരള്‍ച്ചയെ പ്രതിരോധിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

100 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണി നിര്‍ബന്ധമാണ്. മഴക്കുഴികളും മഴവെള്ള സംഭരണികളും മെയ് 31 നകം കെട്ടിട ഉടമ സ്ഥാപിക്കണം. നഗരസഭ സെക്രട്ടറിമാര്‍ അടക്കമുള്ള ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ ഇവ പരിശോധിച്ച് എല്ലാ മാസവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

ജലസുരക്ഷാ പദ്ധതിക്കായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നടപ്പാക്കും. ജലസ്രോതസുകളെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. ജലസംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 200 കോടി രൂപ ചെലവില്‍ ജലശ്രീ പദ്ധതി നടപ്പാക്കിവരുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇതിനകം ജില്ലയില്‍ 1500 കുളങ്ങള്‍ പുതുതായി നിര്‍മിച്ചു.

മഴവെള്ളം സംഭരിക്കുന്നതിനായി കിണര്‍ റീചാര്‍ജിംഗ് പദ്ധതികള്‍ നടപ്പാക്കി മുഴുവന്‍ സ്‌കൂളുകളിലും കിണര്‍ റീചാര്‍ജിംഗ് പദ്ധതി നടപ്പാക്കുന്നു. സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മഴവെള്ള സംഭരണത്തിനായി മഴക്കുഴികള്‍ തീര്‍ക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പൂര്‍ത്തീകരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലാണ്.

പദ്ധതി രൂപരേഖ മാര്‍ച്ച് അഞ്ചിനകം സമര്‍പ്പിക്കണം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി രൂപരേഖ മാര്‍ച്ച് അഞ്ചിനകം അംഗീകാരത്തിനു സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ വി കെ മധു അറിയിച്ചു.

ജില്ലയുടെ പദ്ധതി വിനിയോഗം 53.28 ശതമാനമാണെന്ന് സമിതി വിലയിരുത്തി. സംസ്ഥാനത്തെ മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏഴാംസ്ഥാനത്താണ് ജില്ല. എന്നാല്‍ 66.5 ശതമാനം വിനിയോഗം പൂര്‍ത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളും 45.43 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച ജില്ലാ പഞ്ചായത്തും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണെന്നും യോഗത്തില്‍ ചെയര്‍മാന്‍ അറിയിച്ചു.

ബ്ലോക്ക് പഞ്ചയത്ത് 60 ശതമാനം, കോര്‍പ്പറേഷന്‍ 36.86 ശതമാനം, മുനിസിപ്പാലിറ്റി 50 ശതമാനം എന്നിങ്ങനെയാണ് മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത വിനിയോഗം. ജില്ലാ പദ്ധതിയുടെ ചട്ടക്കൂടിനകത്ത് നിന്ന് വേണം പദ്ധതികള്‍ക്ക് രൂപരേഖ നല്‍കേണ്ടത്. വിവിധ വകുപ്പു മേധാവികളും ഉദ്യോഗസ്ഥരും നന്നായി ഗവേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

എല്ലാവര്‍ക്കും സ്വന്തമായി ഭവനം എന്ന ലക്ഷ്യം വച്ച് നടപ്പാക്കുന്ന ലൈഫ് മിഷന് 20 ശതമാനം പദ്ധതി വിഹിതം ഉറപ്പാക്കണം. പദ്ധതി നടപ്പാക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ നിര്‍മാണസാമഗ്രികള്‍ക്ക് ഉണ്ടാവുന്ന വന്‍ ആവശ്യകത മുന്നില്‍ കണ്ട് തൊഴിലുറപ്പിന്റെ സാധ്യത ഉപയോഗിച്ച് ഹോളോ ബ്‌ളോക്ക് നിര്‍മാണ യൂണിറ്റുകള്‍ പോലുള്ളവ തുടങ്ങുന്നതിനുള്ള നടപടികള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉടന്‍ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ട്.

സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം (എസ്.എഫ്.എ.സി) മുഖേന സൂക്ഷ്മതല കാര്‍ഷികോല്‍പ്പന്ന അധിഷ്ഠിത മൂല്യവര്‍ധിത സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി വ്യക്തിഗത സംരംഭകര്‍, പങ്കാളിത്ത സംരംഭകര്‍, സ്വയം സഹായക സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, ഉല്‍പാദന സംഘങ്ങള്‍ തുടങ്ങിയവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് ഗവ. അംഗീകൃത ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയ്ക്ക് അര്‍ഹത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2733334.

6000 പേരുടെ മെഗാ കരാട്ടേ പ്രദര്‍ശനം; ഗിന്നസില്‍ ഇടം നേടും

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ കരാട്ടേ പരിശീലനം ഗിന്നസ് റെക്കോര്‍ഡിന്റെ പടി കയറാനൊരുങ്ങുന്നു. പരിശീലനം നേടിയ 8000 വിദ്യാര്‍ഥികളില്‍ 6000 പേരുടെ മെഗാ കരാട്ടേ പ്രദര്‍ശനം ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. ഇത്രയും വിദ്യാര്‍ഥിനികള്‍ പങ്കെടുക്കുന്ന ആദ്യ പരിപാടിയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Blockchain Hackathon, KBA ,  IIITM-K , won , CoE ,Certificate of Excellence ,student team ,Kerala Blockchain Academy ,conducted,Best of Block Inc,IIT Delhi , Open Innovation

ബ്ലോക്ക് ചെയ്ന്‍ ഹാക്കത്തണ്‍: കെബിഎ സംഘത്തിന് പുരസ്കാരം

മൂന്നാം ദിനവും പ്രതിപക്ഷ ബഹളം; നടപടികള്‍ തുടരാതെ സഭ ഇന്നും പിരിഞ്ഞു