തിരുവനന്തപുരം ജില്ലാ ഭരണകൂടം അയച്ചത് 54 ലോഡ് അവശ്യവസ്തുക്കൾ

തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ ജനങ്ങൾക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടം ശേഖരിച്ചത് 54 ലോഡ് അവശ്യ സാധനങ്ങൾ. ഇന്ന്  വൈകിട്ടു വരെയുള്ള കണക്കാണിത്. ലോറികളിലും മിനി ബസുകളിലും കണ്ടെയ്‌നറിലുമൊക്കെയായി രാപകലില്ലാതെ ഇവ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് അയക്കുന്ന ജോലി തുടരുകയാണ്.

ജില്ലാ ഭരണകൂടം തുറന്ന മൂന്നു കളക്ഷൻ സെന്ററുകളിലേക്കു സഹായവുമായി ഇന്നലെയും ജനപ്രവാഹമായിരുന്നു. കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ, തമ്പാനൂർ എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂൾ, വഴുതയ്ക്കാട് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണു കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയിലേക്കു മാത്രം 22 ലോഡ് സാധനങ്ങളാണു ജില്ലാ ഭരണകൂടം അയച്ചത്. ആലപ്പുഴ – 17, കോട്ടയം – 10, ഇടുക്കി – 4 എന്നിങ്ങനെയാണു മറ്റു ജില്ലകളിലേക്ക് അയച്ച ലോഡിന്റെ കണക്ക്.

എയർ ഡ്രോപ്പിങ് നടത്തുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് ഒരു ലോഡും അയച്ചു.

ഇതു കൂടാതെ വ്യോമ സേനയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ നാലു ലോഡ് അവശ്യ വസ്തുക്കൾ പത്തനംതിട്ടയിലേക്ക് അയച്ചിരുന്നു.

കളക്ഷൻ സെന്ററുകൾ ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്നവർ ജലാംശമില്ലാത്തതും പാകം ചെയ്യേണ്ടാത്തതും എളുപ്പം ചീത്തയാകാൻ സാധ്യതയില്ലാത്തതുമാകണമെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രക്ഷയുടെ കരങ്ങളായി മത്സ്യത്തൊഴിലാളികൾ

പാചകവാതക ക്ഷാമം ഒഴിവാക്കാൻ ബിപിസിഎൽ