tvpm flower show
in , ,

തലസ്ഥാന നഗരിയിൽ വസന്തം; ജനുവരി 5-ന് ആരംഭം

തിരുവനന്തപുരം: 2018 ജനുവരി 5 മുതൽ 14 വരെ തലസ്ഥാന നഗരിയിൽ ഫ്ലവര്‍ ഷോ (Thiruvananthapuram flower show) സംഘടിപ്പിക്കും. മേയർ വി കെ പ്രശാന്തിന്റെ (Mayor VK Prashant) അധ്യക്ഷതയിൽ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

തിരുവനന്തപുരത്ത് ഫ്ലവര്‍ഷോ സംഘടിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിരം സമിതിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ഫ്ലവര്‍ഷോയുടെ സംഘാടനത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനായി ഒക്‌ടോബര്‍ 9-ന് വിപുലമായ യോഗം ചേരും. കൂടാതെ സ്വാഗതസംഘം രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭ, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, കൃഷി വകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല, അഗ്രി-ഹോര്‍ട്ടി സൊസൈറ്റി, റോസ് സൊസൈറ്റി, കാര്‍ഷിക പുഷ്പഫല നഴ്‌സറികള്‍ എന്നിവയെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ സംഘാടക സമിതിയ്ക്കാണ് രൂപം നൽകുക.

kanakakkunnu-tvpm flower showകഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തലസ്ഥാന നഗരിയിലെ ഫ്ലവര്‍ഷോ മുടങ്ങിക്കിടക്കുകയായിരുന്നു. ഫ്ലവര്‍ഷോ സംഘാടനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നഗരസഭയുടെ ചുവടെ പറയുന്ന ഇ-മെയിൽ സന്ദേശത്തിൽ അറിയിക്കണമെന്ന് മേയര്‍ അറിയിച്ചു. ഇ-മെയിൽ: tvmmayor@gmail.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ല: ഋഷിരാജ് സിംഗ്

Ola, KTDC,

ഉത്തരവാദിത്ത ടൂറിസം: ടൂറിസം വകുപ്പും ഒലയും കൈകോർക്കുന്നു