in

തിരുവനന്തപുരത്തുനിന്ന് ഇന്ന് അയച്ചത് 25 ലോഡ് അവശ്യ സാധനങ്ങൾ

പ്രളയക്കെടുതി രൂക്ഷമായ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലേക്ക് തിരുവനന്തപുരത്തുനിന്ന് ഇന്നലെ 25 ലോഡ് അവശ്യ സാധനങ്ങൾ അയച്ചു.

തമ്പാനൂർ എസ്.എം.വി. ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് 16 ലോറികളും, വഴുതക്കാട് കോട്ടൺഹിൽ ഹയർ സെക്കന്ററി സ്‌കൂൾ, കോട്ടക്കകം പ്രിയദർശിനി ഹാൾ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം നാലും അഞ്ചും ലോഡുകളും ഇന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടു.

പല പ്രദേശങ്ങളിലും വെള്ളം താഴ്ന്ന് തുടങ്ങിയതോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ടായിരുന്നവർ വീടുകൾ വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്. അവർക്കാവശ്യമായ ശുചീകരണ സാമഗ്രികളും അണുനാശിനികളുമാണ് ഇന്ന് കൂടുതലായും കളക്ഷൻ കേന്ദ്രങ്ങളിൽ എത്തിയത്.

കളക്ഷൻ കേന്ദ്രങ്ങളിൽ എത്തിയ ഏതാണ്ട് എല്ലാ ദുരിതാശ്വാസ സാമഗ്രികളും ക്യാമ്പുകളിലേക്ക് അയച്ചു കഴിഞ്ഞു. മരുന്നുകളും, ശുചീകരണ സാമഗ്രികളുമടക്കം നിരവധി സാധനങ്ങൾ ഇനിയും ആവശ്യമുള്ളതായി കളക്ഷൻ കേന്ദ്രങ്ങളിൽ നിന്നും അറിയിച്ചിട്ടുണ്ട്.

ഇവകൂടാതെ ശുചീകരണത്തിനായി ചൂൽ, മോപ്, കൈയ്യുറ, ബാത്‌റൂം ബ്രഷ്, ക്ലീനിംഗ് ലോഷൻ, ബ്ലീച്ചിംഗ് പൗഡർ, ബക്കറ്റ്, മഗ്ഗ്, മിൽക് പൗഡർ, ബിസ്‌ക്കറ്റ്, അവൽ, ശർക്കര, അരി, ടോർച്ച് ബാറ്ററി, കൊതുകുതിരി, ടൂത് പേസ്റ്റ്, ബ്രഷ്, ടിഷ്യൂ പേപ്പർ, ഓട്‌സ്, പയർ, ഉപ്പ്, പഞ്ചസാര, മസാലകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും, കടല, അച്ചാർ, തേങ്ങ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഡയപ്പർ, സാനിട്ടറി നാപ്കിൻസ്, ടവൽ, പുതപ്പ്, കമ്പിളി,എണ്ണ, ബേബിഫുഡ്, റസ്‌ക്, ഡ്രൈഫ്രൂട്‌സ്, നട്‌സ് എന്നിവയാണ് ഇനി ആവശ്യമുള്ളത്.

ഇവ കൂടാതെ പ്രളയ ബാധിത മേഖലകളിലേക്ക് അവശ്യ മരുന്നുകളും ആവശ്യമുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

72 മണിക്കൂര്‍ മിഴി ചിമ്മാതെ മെഡിക്കല്‍ കോളേജിലെ ഫ്ലഡ് റിലീഫ് ക്യാമ്പ്

ദുരിതാശ്വാസ ഏകോപനത്തിന് ലെയ്‌സൺ ഓഫിസർമാർ