നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍; രൂക്ഷ പ്രതിഷേധവുമായി ഭരണപക്ഷം

Thiruvanchoor , grenade, kerala assembly , Thiruvanchoor Radhakrishnan , MLA, Pinarayi, protest, police, police raj, students, march, strike,

തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ ( Thiruvanchoor ) രാധാകൃഷ്ണൻ ഗ്രനേഡുമായി ( grenade ) നിയമസഭയിൽ എത്തിയ സംഭവത്തിൽ നടപടി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

ബുധനാഴ്ച ചേർന്ന നിയമസഭ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെ, കേരളത്തിൽ പോലീസ് രാജ് നിലനിൽക്കുന്നുവെന്ന ആരോപണമുയർത്തിക്കൊണ്ടാണ് തിരുവഞ്ചൂർ തന്റെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് ഉയർത്തിക്കാട്ടിയത്.

ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടാനാണ് തിരുവഞ്ചൂർ ഈ സാഹസികകൃത്യം നടത്തിയത്. എന്നാൽ സഭയ്ക്കകത്ത് ഗ്രനേഡ് കൊണ്ടുവന്ന തിരുവഞ്ചൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം സഭയിൽ ബഹളമുണ്ടാക്കി.

യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ പോലീസ് പ്രയോഗിച്ചത് കാലാവധി കഴിഞ്ഞ ഗ്രനേഡുകളാണെന്ന് ആരോപിച്ച തിരുവഞ്ചൂർ അത് തെളിയിക്കുവാനായി ഗ്രനേഡ് സഭയിൽ ഉയർത്തിക്കാട്ടുകയായിരുന്നു.

സാധാരണയായി സഭയിൽ ആരും മാരകായുധങ്ങൾ കൊണ്ടുവരാറില്ലെന്നും, തിരുവഞ്ചൂരിന്റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും ഭരണപക്ഷ അംഗങ്ങളുടെ ബഹളം തുടരുന്നതിനിടെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കർ ഗ്രനേഡ് കസ്റ്റഡിയിൽ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിർമ്മാണ തീയതി രേഖപ്പെടുത്തിയ രസീതും, ഗ്രനേഡും മേശപ്പുറത്ത് വയ്ക്കുന്നതായി അറിയിച്ച തിരുവഞ്ചൂർ, ഈ ഗ്രനേഡുകൾ ഉപയോഗിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

ഗ്രനേഡ് മേശപ്പുറത്ത് വച്ചതോടെ ഭരണപക്ഷത്തിന്റെ പ്രതിഷേധം കൂടുതൽ രൂക്ഷമായി. ഗ്രനേഡ് സഭയുടെ മേശപ്പുറത്ത് വച്ച തിരുവഞ്ചൂരിനെതിരെ റൂളിങ് വേണമെന്ന് ഭരണപക്ഷ എംഎൽഎമാർ ആവശ്യപ്പെട്ടു.

ഭരണകക്ഷി എംഎൽഎ എസ്.ശർമ ക്രമപ്രശ്നം ഉന്നയിച്ചു. തിരുവഞ്ചൂരിനെപ്പോലുള്ള മുതിർന്ന അംഗം ഇത്തരം മാരകായുധങ്ങളുമായി സഭയിൽ വരാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പുനൽകി. സ്ഫോടകശേഷിയുള്ള ഗ്രനേഡാണു തിരുവഞ്ചൂർ കൊണ്ടുവന്നതെങ്കിൽ പ്രശ്നം ഗുരുതരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗ്രനേഡ് സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് തിരുവഞ്ചൂർ താൻ കൊണ്ടുവന്ന ഗ്രനേഡ് ഉദ്യോഗസ്ഥർക്കു കൈമാറി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Sanjay Dutt , fan, gift, rejects, Nishi , bank savings, valuables, refused,   Bollywood star  ,   Nishi Harishchandra Tripathi,  Mumbai-based woman , Dutt's films, died ,January,bank ,informed ,Dutt ,Tripathi , money

ആരാധിക നൽകിയ കോടികൾ മൂല്യമുള്ള സ്വത്ത് സഞ്ജയ് ദത്ത് നിരസിച്ചു

Raksha, karate, girls,  greenfield stadium ,schools, trained, project, district panchayat, karate performance, Karyavattom Greenfield stadium,  International Women's Day

ആറായിരം പെൺകുട്ടികളുടെ കരാട്ടെ പ്രദർശനം നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ