ഷാരൂഖിന് പ്രിയങ്കരനാണ് ഈ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം 

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കായിക താരം ആരെന്ന്  വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരുഖ് ഖാൻ. കരീബിയൻ പ്രീമിയർ ലീഗ് 2018ൽ പങ്കെടുക്കുവാനെത്തിയ ഷാരുഖ് മുൻ ട്രിനിഡാഡിയൻ ക്രിക്കറ്റ് താരം ഇയാൻ ബിഷപ്പ് തന്റെ എക്കാലത്തെയും പ്രിയങ്കരനായ കളിക്കാരിൽ ഒരാളാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

ഇയാൻ ബിഷപ്പ് തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിഹാസ താരത്തിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വിട്ടുകൊണ്ട് ആദ്യം ആഹ്ളാദം പങ്കുവെച്ചത്. കിംഗ് ഖാനെ കാണുവാൻ അവസരം ലഭിച്ചുവെന്ന് ട്വീറ്റ് ചെയ്ത ബിഷപ്പ് അദ്ദേഹത്തിന്റെ പ്രഭാവത്തെക്കുറിച്ചും വിനയത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.

പിന്നാലെ റീട്വീറ്റ് ചെയ്ത ഷാരൂഖ് തന്റെ എക്കാലത്തെയും ഇഷ്ട കായികതാരങ്ങളിൽ ഒരാളാണ് ഇയാനെന്നും താരത്തെ കണ്ടതിലുള്ള ആഹ്ളാദം വാക്കുകളിലൂടെ വ്യക്തമാക്കാൻ കഴിയില്ലെന്നും കുറിച്ചു. ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് സഹ ഉടമ കൂടിയായ ഷാരൂഖിനെ ഇയാൻ ബിഷപ്പ് ഇന്റർവ്യൂ ചെയ്യുന്നതാണ് ചിത്രത്തിൽ  വ്യക്തമാകുന്നത്.

ക്രിക്കറ്റിനോടുള്ള അഭിനിവേശം തന്നെയാണ് കരിബീയൻ ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകാനും ഒരു ടീമിന്റെ സഹ ഉടമയാകുവാനും ഷാരുഖിന് ആവേശം പകർന്നത്. ഓഗസ്റ്റ് 10,11 തീയതികളിൽ രണ്ട് ഹോം മത്സരങ്ങൾക്കായെത്തിയ താരം നന്നായി കളിക്കുവാനും ആരോഗ്യത്തോടെ ഇരിക്കുവാനും ടീമംഗങ്ങളെ ആശംസിച്ച് മടങ്ങുകയായിരുന്നു.

തനിക്ക് അപരിചിതമായ മേഖലകളിൽ പോലും സധൈര്യത്തോടെ നടന്നു കയറി വിജയമാഘോഷിച്ച വ്യക്തിത്വമാണ്  ഷാരൂഖ് ഖാൻ. വിശ്വ പ്രസിദ്ധ നടൻ എന്ന ഖ്യാതിയിൽ തളച്ചിടപ്പെടാതെ നിർമ്മാണം, വിതരണം, എന്നിങ്ങനെ ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിലേക്കും ചുവട് വച്ച അദ്ദേഹം  ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ടീമുമായി എത്തിയതാണ് പ്രേക്ഷകരെയും ബോളിവുഡ് താരങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തിയത്.

നിരവധി സീസണുകളിലെ തോൽവികളും തുടർന്നുണ്ടായ കടുത്ത വിമർശനങ്ങളും  നിരവധി ആരോപണങ്ങളുമെല്ലാം ടീമിന്റെ നിലനിൽപിനെ തന്നെ ആശങ്കയിലാക്കിയെങ്കിലും അതേ  ടീമുമായി രണ്ട് തവണ ചാംപ്യൻഷിപ് നേടിയാണ് ഷാരൂഖ് അതിന് മറുപടി നൽകിയത്.

അഭ്രപാളിയിൽ ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിൽ ഉയരം കുറഞ്ഞ മനുഷ്യനായി പ്രത്യക്ഷപ്പെടുകയാണ് ഷാരൂഖ് ഉടൻ. ഡിസംബർ 21ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ  കത്രീന കൈഫ്, അനുഷ്ക ശർമ്മ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയത്തിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാരൂഖിനെ  വ്യത്യസ്ത രൂപത്തിൽ കാണുവാനും കഥാപാത്രത്തിന്റെ പ്രണയഭാവങ്ങൾ അനുഭവിക്കുവാനും പ്രേക്ഷകരും തയ്യാറെടുത്തു കഴിഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇ പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ദി പ്രസിഡന്റ് ഈസ് മിസ്സിംഗ്: ഫിക്ഷൻ രംഗത്ത് ക്ലിന്റൺ തരംഗം