Thomas Chandy, AG, legal opinion
in ,

തോമസ് ചാണ്ടി വിഷയം; എ.ജിയുടെ നിയമോപദേശം പുറത്ത്

തിരുവനന്തപുരം: അനധികൃതമായി ഭൂമി നികത്തിയെന്ന കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ (Thomas Chandy) ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ (AG) നിയമോപദേശം (legal opinion) പുറത്ത്. കളക്ടറുടെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായി തള്ളാനാകില്ലെന്നും തുടര്‍ നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് വ്യക്തമാക്കി.

കളക്ടറുടെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാമെന്ന വിലയിരുത്തലും നിയമോപദേശത്തിലുണ്ട്. കൂടാതെ കോടതി വിധി കൂടി പരിഗണിച്ച്‌ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും എ.ജി നിയമോപദേശത്തില്‍ വിശദീകരിക്കുന്നു.

സര്‍ക്കാരിന് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും എന്നാൽ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മന്ത്രി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ചതിനാൽ, സര്‍ക്കാരിന് അക്കാര്യവും പരിഗണിക്കാവുന്നതാണെന്നും എ.ജി ചൂണ്ടിക്കാട്ടി.

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി നികത്തിയെന്ന കേസിൽ ആലപ്പുഴ ജില്ലാ കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസില്‍ കാര്‍ പാര്‍ക്കിങ് ഏരിയക്കായി 2014 ന് ശേഷം വയല്‍ നികത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൂടാതെ നിയമം ലംഘിച്ച് റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച്‌ റോഡ് നിര്‍മ്മിച്ചതായും റിസോര്‍ട്ടിനു സമീപത്തെ നീര്‍ച്ചാച്ച് വഴി തിരിച്ചുവിട്ടതായും കണ്ടെത്തിയിരുന്നു. 2012-ല്‍ അമ്പലപ്പുഴ അഡീഷണല്‍ തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് കളക്ടറുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.

2014-ല്‍ പ്രദേശത്ത് നിലം നികത്തല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കളക്ടര്‍ പത്മകുമാര്‍ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ആര്‍ഡിഒ നടപടി സ്വീകരിച്ചിരുന്നില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. കൈയേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Puducherry registration, Amala paul, crime branch,appeared, car registration case, luxury vehicle, Puducherry, headquarters, investigation agency, fake address, Fahad Fazil, Suresh Gopi, amala paul, luxury car,tax, kerala

ആഡംബര കാർ നികുതി കേരളത്തിൽ അടയ്ക്കില്ല: അമല പോൾ

Delhi pollution, NGT, odd-even , no exemptions, two wheelers, govt servants, women, National Green Tribunal, Delhi Govt, permission, CNG vehicles, emergency services, ambulance, fire, odd-even scheme,

ഡല്‍ഹിയിലെ വാഹന നിയന്ത്രണം; ആർക്കും ഇളവ് പാടില്ല: എന്‍ജിടി