in ,

തോമസ് ചാണ്ടി കേസ്: എ.ജിയും റവന്യൂമന്ത്രിയും തമ്മിൽ തർക്കം

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ (Thomas Chandy case) സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (AAG) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂമന്ത്രി (Revenue minister) ഇ ചന്ദ്രശേഖരന്‍ ( E Chandrasekharan) ആവശ്യപ്പെട്ടു.

വിഷയം പൊതുതാല്‍പര്യമാണെന്നും കേസില്‍ ഹാജരാവാന്‍ റവന്യൂ കേസിലെ പരിചയം അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി റവന്യൂമന്ത്രി അഡ്വക്കറ്റ് ജനറലിന് കത്ത് നല്‍കി.

എന്നാല്‍ അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ വിവേചനാധികാരത്തില്‍ ഉൾപ്പെട്ടതാണെന്നും അഡ്വക്കറ്റ് ജനറല്‍ മന്ത്രിയുടെ കത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

കേസ് ആര്‍ക്ക് നല്‍കണമെന്നത് എ.ജിയുടെ വിവേചനാധികാരമാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രമാണ് അഭിഭാഷകനെ മാറ്റുന്നതെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി കേസ് മുന്നോട്ടുപോകുമെന്നും അഡ്വക്കേറ്റ് ജനറല്‍ മന്ത്രിക്ക് മറുപടി നല്‍കി.

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ലേക്ക്പാലസ് കേസിലും, മാര്‍ത്താണ്ഡന്‍ കായല്‍ കൈയേറ്റ കേസിലും ഹാജരാകുന്നതില്‍ നിന്ന് രഞ്ജിത്ത് തമ്പാനെ മാറ്റി പകരം മറ്റൊരു അഭിഭാഷകനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രഞ്ജിത്ത് തമ്പാന് പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹൻ കേസില്‍ ഹാജരായത് വലിയ വിമര്‍ശനത്തിന് ഇടയാക്കി.

കായല്‍ കൈയേറ്റ കേസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ശക്തമായതോടെയാണ് റവന്യൂമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ സാധാരണ എ.എ.ജിയാണ് ഹാജരാകാറുള്ളതെന്നും എന്നാല്‍ ഈ കീഴ്‌വഴക്കം ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് ബോധപൂര്‍വമാണെന്ന ആരോപണവും ഉണ്ടായിരുന്നു.

കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഭാഗം നിര്‍ണായകമായ സാഹചര്യത്തിൽ എ.എ.ജിയെ ഒഴിവാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയത് താന്‍ അറിഞ്ഞില്ലെന്ന തരത്തില്‍ സി.പി.ഐ നോമിനി കൂടിയായിരുന്ന രഞ്ജിത്ത് തമ്പാനില്‍ നിന്നും കഴിഞ്ഞ ദിവസം പ്രസ്താവന വന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

senior journalist, Vinod Verma , arrest,BJP

പത്രപ്രവർത്തകന്റെ അറസ്റ്റ്; ബിജെപിക്കെതിരെ പ്രതിഷേധം

Mersal,Madras High Court, no, ban

മെര്‍സല്‍: പ്രദർശനം വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി