in ,

തോമസ് ചാണ്ടി ചട്ടലംഘനം നടത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി (Thomas Chandy) ഗുരുതര ചട്ടലംഘനം നടത്തിയെന്ന കളക്ടറുടെ (collector) റിപ്പോര്‍ട്ട് (report) പുറത്ത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോട്ടിന്റെ (resort) പാര്‍ക്കിങ് ഏരിയയില്‍ കായലിൽ മണ്ണിട്ട് നികത്തിയത് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

തണ്ണീര്‍തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയതെന്നും വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ഗുരുതര നിയമലംഘനമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മന്ത്രി നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിച്ചുവെന്നും വയല്‍ നികത്തുന്നതിന് സര്‍ക്കാരിന്റെ അനുവാദം വാങ്ങിയില്ലെന്നും കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

2012 വരെ ലേക് പാലസിലേക്ക് റോഡുണ്ടായിരുന്നില്ലെന്നും 2013-ല്‍ വയല്‍ നികത്തി റോഡുണ്ടാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ വസ്തുതകള്‍ പരിശോധിക്കാതെ റിപ്പോര്‍ട്ട് നല്‍കിയതായും റോഡിന് അംഗീകാരം നല്‍കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കളക്ടർ ടി വി അനുപമയുടെ അന്തിമ റിപ്പോര്‍ട്ടില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തോമസ് ചാണ്ടിക്ക് എതിരായ അന്വേഷണത്തിനായുള്ള കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോടതി ഉത്തരവ് ഇന്നോ നാളെയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും
ഉത്തരവ് ലഭിച്ചാലുടന്‍ സമയബന്ധിതമായി നടപടികള്‍ കൈക്കൊള്ളുമെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിയുടെ രാജി സംബന്ധിച്ച് സിപിഐഎമ്മില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എല്‍ഡിഎഫ് യോഗം വിളിച്ചേക്കുമെന്നാണ് സൂചന.

സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയ്ക്കും സാധ്യതയുണ്ട്. ജനജാഗ്രതയാത്രയ്ക്കിടെ മന്ത്രി നടത്തിയ പ്രസ്താവനകൾ സിപിഎം നേതൃത്വത്തെ ചൊടുപ്പിച്ചിട്ടുണ്ട്. സിപിഐ നിലപാട് കടുപ്പിച്ച സാഹചര്യവും സിപിഐഎം സെക്രട്ടേറിയറ്റ് പരിഗണിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Paradise Papers,Secret tax havens, Indians, Amitabh Bachcha

ലോകത്തിലെ കള്ളപ്പണക്കാരുടെ പട്ടികയിൽ ഇന്ത്യൻ പ്രമുഖരും

Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini , Cartoonist, Bala, bail, arrest, Tamil Nadu

പ്രമുഖരെ വിമർശിച്ച് അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ബാലയ്ക്ക് ജാമ്യം