in ,

റോഡ് നിര്‍മാണം: തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

കോട്ടയം: വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ( road construction ) ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ( Thomas Chandy ) വിജിലന്‍സ് എഫ്‌ഐആര്‍ ( FIR ). കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് നടപടി സ്വീകരിച്ചത്.

തോമസ് ചാണ്ടിയ്ക്ക് പുറമെ ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണമുണ്ട്.

ജനുവരി നാലിന് വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനം, പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭ്യമാക്കാനുള്ള ഇടപെല്‍, ഉദ്യോഗസ്ഥ ഗൂഡാലോചന, നിലം നികത്തല്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടുന്നതായിരുന്നു റിപ്പോര്‍ട്ട് .

റിപ്പോർട്ടിനെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ജനുവരി 18-ന് മുൻപ് തന്നെ അന്വേഷണ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കോടതിയില്‍ വിജിലന്‍സ് അന്വേഷണ പുരോഗതി അറിയിച്ചത്.

പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഇടപെടലും ഫണ്ട് വിനിയോഗം കൃത്യമായാണോ എന്ന് പരിശോധിക്കുന്നതിലും ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ വരുത്തിയ വീഴ്ച്ചയും വിജിലന്‍സ് അന്വേഷിക്കും.

നെല്‍വയല്‍ സംരക്ഷണ നിയമ ലംഘനം, പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭിക്കുന്നതിനായി ഇടപെടൽ, നൂറു മീറ്ററോളം നിലം നികത്തൽ എന്നിവ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്.

നിലം നികത്താന്‍ അനുമതി കൊടുത്തത് അധികാര പരിധി മറികടന്നാണെന്നും ഇതിനായി വിവിധ വകുപ്പുകളിലെ 13 ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും ആരോപണമുണ്ട്.

സര്‍ക്കാരിന്റെഅനുമതിയുമില്ലാതെ സ്വകാര്യവ്യക്തികളുടെ വയല്‍ നികത്തി റിസോര്‍ട്ടിനു മുന്നിലൂടെ റോഡുണ്ടാക്കിയിരുന്നു. 2012-13 കാലയളവില്‍ രണ്ട് എം.പിമാരും ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പും റോഡ് നിര്‍മ്മാണത്തിന് പണം അനുവദിച്ചു.

ജനതാത്പര്യം മറികടന്ന് റിസോര്‍ട്ട് വരെ റോഡ് കുറ്റമറ്റ രീതിയില്‍ നിര്‍മ്മിച്ചു. ടാറിംഗിനായി 28.50 ലക്ഷം രൂപയാണ് ചിലവഴിച്ചത്. പത്മകുമാര്‍, സൗരഭ്ജെയിന്‍ എന്നീ കളക്ടര്‍മാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പരിശോധനയെ തുടർന്നാണ് എം.പി ഫണ്ടില്‍ നിന്ന് പണം അനുവദിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

ജഡ്ജിമാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ല: അറ്റോർണി ജനറൽ

Khap, Khap Panchayat, illegal, attack, couples, SC, Inter-caste marriage, Supreme Court, Deepak Misra, adult man and woman, married, interference, petition, patriarchal, regressive organisations, top court, centre, ban, Haryana, Punjab, UP,

ഖാപിനെ നിയന്ത്രിക്കണം; ദുരഭിമാനക്കൊലയ്‌ക്കെതിരെ സുപ്രീം കോടതി