in ,

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ (Thomas Chandy) കായല്‍ കൈയേറ്റവുമായി (backwaters encroachment) ബന്ധപ്പെട്ട കളക്ടറുടെ (collector) റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ (HC) സത്യവാങ്മൂലം (affidavit) സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ ടി വി അനുപമ സര്‍ക്കാരിന് സമർപ്പിച്ച റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്ന് തോമസ് ചാണ്ടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്ന് തോമസ് ചാണ്ടി വാദിക്കുന്നത്. അതിനാൽ കായൽ കൈയേറ്റം സംബന്ധിച്ച് കളക്ടര്‍ സമർപ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും മന്ത്രി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

റവന്യൂ സെക്രട്ടറി പി എച്ച് കുര്യന് നല്‍കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് തോമസ് ചാണ്ടി കുറ്റപ്പെടുത്തി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ഒരു കളക്ടര്‍ ആവശ്യപ്പെടുമ്പോള്‍ അത് കേസിനെ തന്നെ ബാധിക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് പരിഗണിച്ചില്ല . മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി വ്യക്തമാക്കി.

നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ചൊവ്വാഴ്ച്ച രാത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ച്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യൂമന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.

കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് ഇന്നലെ റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു. കൂടാതെ ആലപ്പുഴ നഗരസഭ ലേക്ക്പാലസ് റിസോര്‍ട്ടിന് ചൊവ്വാഴ്ച്ച നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ വിവാദ കെട്ടിടങ്ങളുടെ രേഖകൾ ഏഴ് ദിവസത്തിനകം സമർപ്പിക്കണമെന്നാണ് ആലപ്പുഴ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻസിപ്പൽ നിയമം അനുസരിച്ച് വിവാദ കെട്ടിടങ്ങളുടെ രേഖകൾ ഏഴ് ദിവസത്തിനകം സമർപ്പിച്ചില്ലെങ്കിൽ അവയെ അനധികൃത കെട്ടിടങ്ങളായി കണക്കാക്കും. കൂടാതെ അവയെ പൊളിച്ചു മാറ്റുവാനായി മറ്റൊരു നോട്ടീസും നൽകും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സ്‌കൂൾ വിദ്യാര്‍ഥികള്‍ക്കിനി ശ്രദ്ധയുടെ കൈത്താങ്ങ്

canoli ,canal, Thrissur, encroachment, resort

കനോലി കനാല്‍ കയ്യേറി അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം