Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
in ,

ചാണ്ടിയുടെ കയ്യേറ്റം മനഃപൂര്‍വമെന്ന് കണക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടേത് ( Thomas Chandy ) മനഃപൂര്‍വമുള്ള കൈയ്യേറ്റമായി ( encroachment ) കണക്കാനാവില്ലെന്ന് ഹൈക്കോടതി ( HC ) നീരീക്ഷണം. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു.

നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി കായല്‍ കൈയ്യേറിയതായി പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

സര്‍വേ പൂര്‍ത്തിയാക്കിയതിനു ശേഷം കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സര്‍വേയ്ക്ക് ശേഷം നോട്ടീസ് നല്‍കി കക്ഷികളെ കേള്‍ക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇതോടെ കായല്‍ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. കൈനകിരി പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനുമാണ് ചാണ്ടിക്കെതിരെ ഹര്‍ജികള്‍ സമർപ്പിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി കൈയ്യേറിയെന്ന് ആരോപണമുള്ള സ്ഥലത്ത് ഇപ്പോൾ വെള്ളം കയറിക്കിടക്കുന്നതിനാല്‍ സര്‍വേ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കായല്‍ കൈയേറ്റ കേസില്‍ ആലപ്പുഴ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ ചാണ്ടിയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തുടർന്ന് വിവാദം രൂക്ഷമായതോടെ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മാണിക്കെതിരായ ബാർ കോഴക്കേസ്; തെളിവില്ലെന്ന് വിജിലൻസ്