Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
in ,

തോമസ് ചാണ്ടി വിഷയം; സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമർശം

കൊച്ചി: ഭൂമി കൈയേറ്റം (encroachment) സംബന്ധിച്ച ആരോപണങ്ങളില്‍ ഗതാഗതമന്ത്രി (transport minister) തോമസ് ചാണ്ടിയ്ക്കും (Thomas Chandy) സംസ്ഥാന സര്‍ക്കാരിനുമെതിരെ കേരള ഹൈക്കോടതിയുടെ (High court) രൂക്ഷവിമര്‍ശനം. വിവാദ കേസിൽ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു.

തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശ്ശൂരിലെ സിപിഐ നേതാവായ ടി.എന്‍.മുകുന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.എം.രവീന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ ഗൗരവമേറിയ പരാമര്‍ശങ്ങള്‍ നടത്തിയത്.

കൈയേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പാവപ്പെട്ടവന്‍ ഭൂമി കൈയേറിയാല്‍ ഇതേ നിലപാടാണോ എന്നും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു കളയാറല്ലേ പതിവെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

പൊതുസ്ഥലം കൈവശപ്പെടുത്തുകയും ടൂറിസ്റ്റ് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതും കേരള ഭൂ സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരെ കേസെടുക്കാൻ പോലീസിനു നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയതായി സർക്കാർ കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതില്‍ നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പിന്‍മാറിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Nimisha Fathima, mother, Bindu, Rekha Sharma, visit, National Women’s Commission , acting Chairperson, IS, Islamic State, missing, daughter, Afghanistan, Kerala, Hadiya, investigation, complaint,

നിമിഷ ഫാത്തിമയുടെ അമ്മ രേഖ ശർമ്മയ്ക്ക് പരാതി നൽകി

Chinese Robot, doctor, qualification test, scores,

ഡോക്ടറാകാൻ പരീക്ഷ; ചൈനീസ് റോബോട്ട് പാസായി