തോമസ് ചാണ്ടിയുടെ അവധി തീരുമാനം മാറ്റി

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി (Thomas Chandy) അവധിയില്‍ (leave) പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗത്തില്‍ അവധിക്കുള്ള അപേക്ഷ സമർപ്പിച്ചില്ല.

നവംബര്‍ ഒൻപതിന് പ്രത്യേക നിയമസഭ ചേരാൻ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അവധിയെടുക്കുവാനുള്ള തീരുമാനം മാറ്റിയതെന്നാണ് വിശദീകരണം.

കൂടാതെ നിലവിലെ സാഹചര്യത്തില്‍ തോമസ് ചാണ്ടി മാറിനിന്നാല്‍ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് ആക്ഷേപം ഉയരുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അവധിയെടുക്കുന്നതിനുള്ള തീരുമാനം മാറ്റിയതെന്നും സൂചനയുണ്ട്.

നവംബര്‍ മുതല്‍ ഒരു മാസത്തെ അവധിക്കായി മുഖ്യമന്ത്രിയോട് അനൗദ്യോഗികമായി മന്ത്രി അനുമതി തേടിയിട്ടുള്ളതായി ഇന്നലെ റിപ്പോർട്ടുണ്ടായിരുന്നു.

കായൽ കൈയ്യേറ്റത്തെ സംബന്ധിച്ച് ആലപ്പുഴ കളക്‌ടർ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി അവധിയിൽ പ്രവേശിക്കുവാനായി തീരുമാനിച്ചതെന്നും വാർത്തകളുണ്ടായിരുന്നു.

കൈയിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടര്‍ന്ന് അമേരിക്കയില്‍ ശസ്ത്രക്രിയ നടത്തുവാനാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നതെന്ന് ഇന്നലെ വിശദീകരണമുണ്ടായിരുന്നു.

കഴിഞ്ഞ മാസം ബിസിനസ് ആവശ്യങ്ങള്‍ക്കായി തോമസ് ചാണ്ടി അവധിയെടുത്തിരുന്നു. അന്ന് മാത്യു ടി തോമസിനാണ് വകുപ്പുകളുടെ പകരം ചുമതല നല്‍കിയിരുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

PV Sindhu,Denmark Open, loss,

ഡെന്‍മാര്‍ക്ക്​ ഒാപ്പണ്‍: പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

നിര്‍ബന്ധിത മതംമാറ്റം തടയണം; മിശ്രവിവാഹം തുടരണം; ഹൈക്കോടതി