Thomas Chandy, AG, legal opinion
in ,

കൈയ്യേറ്റ റിപ്പോർട്ട് നാളെ; തോമസ് ചാണ്ടി അവധിയെടുക്കുന്നു

തിരുവനന്തപുരം: ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി ( Thomas Chandy ) അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവധിയിൽ പ്രവേശിക്കാനൊരുങ്ങുന്നത്.

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റം സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ വ്യാഴാഴ്ച്ച റിപ്പോര്‍ട്ട് നല്‍കാനാരിക്കെയാണ് മന്ത്രിയുടെ നീക്കം. ഗതാഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന തോമസ് ചാണ്ടി ഈ മാസം അവസാനം മുതൽ അവധിയില്‍ പ്രവേശിക്കുമെന്നാണ് സൂചന.

കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടി കൈയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി അടുത്ത മാസം ആദ്യം ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഇക്കാര്യം തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി അനൗദ്യോഗികമായി സംസാരിച്ചതായാണ് സൂചന. വ്യാഴാഴ്ച്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തോമസ് ചാണ്ടിക്കെതിരായ ലേക് പാലസ് കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ അനുപമ നാളെ റവന്യു മന്ത്രിക്ക് കൈമാറും. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനായി ഭൂമി കയ്യേറിയതായി കണ്ടെത്തിയത്.

നേരത്തെയുണ്ടായിരുന്ന ഭൂഘടനയ്ക്ക് മാറ്റം സംഭവിച്ചതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പൂർവ്വ സ്ഥിതിയിലാക്കുവാനുള്ള നിർദ്ദേശം കലക്‌ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസം ബിസിനസ് ആവശ്യങ്ങള്‍ക്കായി തോമസ് ചാണ്ടി അവധിയെടുത്തിരുന്നു. മാത്യു ടി തോമസിനാണ് അന്ന് വകുപ്പുകളുടെ പകരം ചുമതല നല്‍കിയിരുന്നത്. ഇത്തവണയും മാത്യു ടി തോമസിന് താത്കാലിക ചുമതല നല്‍കുമെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Solar commission report, chief minister,

സോളാര്‍ കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരെ എ ഹേമചന്ദ്രന്‍

Navigant India

നാവിഗന്റ് ഇന്ത്യ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി