Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
in ,

ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

കൊച്ചി: ഭൂമി – കായല്‍ കയ്യേറ്റങ്ങളെ തുടർന്ന് മന്ത്രി സ്ഥാനം നഷ്‌ടമായ തോമസ് ചാണ്ടി (Thomas Chandy) സുപ്രീം കോടതിയില്‍ (SC) ഹര്‍ജി (Petition) സമർപ്പിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിന് പുറമെ തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് കണ്ടെത്തിയ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍ നടപടികളും സ്‌റ്റേ ചെയ്യണമെന്നും അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നുണ്ട്.

ഹൈക്കോടതിയെ സമീപിച്ചത് സ്വകാര്യ വ്യക്തിയെന്ന നിലയില്‍ ആണെന്നും തോമസ് ചാണ്ടി ഹർജിയിൽ വിശദീകരിക്കുന്നു.

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു മന്ത്രി സ്വയം ഇത്തരമൊരു നടപടി സ്വീകരിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സര്‍ക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിച്ചതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

മന്ത്രി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയാല്‍ മന്ത്രിസഭയില്‍ തുടരാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് തോമസ് ചാണ്ടിയ്ക്ക് മന്ത്രി സ്ഥാനം നഷ്‌ടമായത്‌.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പാറമട അപകടം: മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ

Nedumangad Dist: Hospital, Various projects,Inauguration, minister, K T Jaleel, facilities, Nedumangad hospital, dialysis centre, renovated operation theatre, ophthalmic operation theatre, digital x-ray unit, HLL lab, medical laboratory service, Power Laundry and Jan Oushadhi medical store , Govt hospitals,

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എട്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു