in ,

ഹൈക്കോടതിയുടെ പരാമർശം: സുപ്രീം കോടതിയില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: വൻ വിവാദമായ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി ( former minister Thomas Chandy ) സുപ്രീം കോടതിയില്‍ നല്‍കിയ ഹർജി പിന്‍വലിച്ചു.

ഹർജി സമർപ്പിച്ച വേളയിൽ തോമസ് ചാണ്ടി സംസ്ഥാന മന്ത്രി ആയിരുന്നു എന്നും എന്നാൽ ഇപ്പോൾ മന്ത്രിസ്ഥാനം നഷ്‌ടമായ സ്ഥിതിയ്ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.

ഇത് അംഗീകരിച്ച സുപ്രീം കോടതി തോമസ് ചാണ്ടിയുടെ ഹർജി പിന്‍വലിക്കാന്‍ അനുമതി നല്‍കി. തുടര്‍ന്ന് കേസ് പിന്‍വലിക്കുകയായിരുന്നു.

കായല്‍ കയ്യേറ്റ ആരോപണത്തെ തുടർന്ന് തോമസ് ചാണ്ടിക്കെതിരെയുണ്ടായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നത്.

മന്ത്രി എന്ന നിലയിലല്ല വ്യക്തി എന്ന നിലയിലാണ് താൻ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന അപ്പീലില്‍ തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നത്.

സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന ഒരു കാബിനറ്റ് തീരുമാനത്തെ ചോദ്യം ചെയ്താല്‍ മാത്രമാണ് അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമോ അല്ലെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യലോ ആവുകയെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ഇറങ്ങിയത് സര്‍ക്കാര്‍ ഉത്തരവല്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കൂടാതെ റവന്യൂ വകുപ്പിന്റെ ഒരു നടപടി മാത്രമാണ് അതെന്നും ഒരു വകുപ്പിന്റെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

hartal , Kerala State Human Rights Commission , case, report, violence, militants, Kathua, social media, special investigation , DGP, Loknath Behra, NIA, shops, vehicles, whats app hartal, actress Parvathy , Parvathy, protest, fake hartal, social media, muslim league, 

ഹർത്താലുമായി ബന്ധമില്ലെന്ന്​ മുസ്ലിം ലീഗ്; തെമ്മാടിത്തരം കാട്ടരുതെന്ന് നടി പാര്‍വതി

doctors ,consultation , trade, fee, home, licence Thiruvananthapuram Corporation , KGMOA, IMA , KFMOA , doctors, strike, health minister, meeting, hospital, patient, tribal woman, death, protest, hospitals, Chennithala, 

ഡോക്​ടര്‍മാരുടെ സമരം: കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തി