Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
in ,

തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

കോട്ടയം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ (Thomas Chandy) ഭൂമി കയ്യേറ്റവുമായി (land encroachment) ബന്ധപ്പെട്ട ആരോപണത്തില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവ്. നിലംനികത്തി ലൈക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതു എന്ന ആരോപണത്തിലാണ് കോടതിയുടെ ഉത്തരവ്. സംഭവത്തെ കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതി (Vigilance Court) നിര്‍ദ്ദേശം നല്‍കി.

ആലപ്പുഴ വലിയകുളം സീറോ ജട്ടി റോഡില്‍ നിലം നികത്തി തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ്‌ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതി പരിഗണിക്കവെയാണ് കോട്ടയം വിജിലന്‍സ് കോടതി തോമസ് ചാണ്ടിയ്‌ക്കെതിരെ ത്വരിതപരിശോധനയ്ക്ക്‌ ഉത്തരവിട്ടത്. കോട്ടയം സ്വദേശിയായ അഭിഭാഷകന്‍ സുഭാഷ് നല്‍കിയ പരാതിയെ തുടർന്നാണ് നടപടി.

കേസില്‍ ഇപ്പോള്‍ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ കൈക്കൊണ്ടത്‌. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതടക്കം ഏഴോളം പരാതികള്‍ മന്ത്രിക്കെതിരെയുണ്ടെന്നും ഇവയില്‍ അന്വേഷണം വേണമോയെന്ന കാര്യം എജിയുടെ നിയമോപദേശം കിട്ടിയ ശേഷം തീരുമാനിക്കാം എന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ ഘട്ടത്തില്‍ പരാതിക്കാരന്‍ സമര്‍പ്പിച്ച ആലപ്പുഴ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അടക്കമുള്ള നിര്‍ണായക രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വളരെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നതെന്നും, കളക്ടറുടെ റിപ്പോര്‍ട്ടില്‍ തന്നെ ക്രമക്കേടുകള്‍ നടന്നതായി സൂചനകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആദ്യമായാണ് ഒരു കോടതി ഉത്തരവിടുന്നത്. മന്ത്രി അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചതെന്നും ഇത് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് സംഭവിച്ചുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിനില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും തോമസ് ചാണ്ടിയുടെ ഓഫീസ് അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Bihar ,stampede,Ganga, river,Kartik Purnima, kills,

ഗംഗയിലെ പുണ്യസ്​നാനം;​ ബീഹാറിലെ തിരക്കിൽ നാലു മരണം

Deemed Universities, SC, engineering courses

കല്പിത സര്‍വ്വകലാശാല: വിദൂര എഞ്ചി. വിദ്യാഭ്യാസത്തിന് വിലക്ക്