Thomas Chandy,HC,Vivek Tankha, youth-congress
in ,

തോമസ് ചാണ്ടി വിഷയത്തിൽ കരിങ്കൊടിയും കോടതി വിമർശനവും

കൊച്ചി: തോമസ് ചാണ്ടി (Thomas Chandy) കേസിൽ സർക്കാരിന്റെ ഭാഗമായ മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നതിനെ സംബന്ധിച്ച് ഹൈക്കോടതിയിൽ (HC) വിമർശനം. സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ആരാഞ്ഞു.

മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വ്വമാണെന്നും ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു മന്ത്രി എന്ന നിലയിലാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ഒരു വ്യക്തി എന്ന നിലയിലാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയതെന്ന് ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ അറിയിച്ചു. മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ഭൂമി കയ്യേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകാനെത്തിയ കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തന്‍ഖയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചിരുന്നു. രാവിലെ ഹൈക്കോടതിയിലേയ്ക്ക് പുറപ്പെട്ട തന്‍ഖയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്സുകാർ കരിങ്കൊടി കാണിച്ചു.

കെഎസ് യു പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ തന്‍ഖയുടെ കാര്‍ തടഞ്ഞ് മുകളില്‍ കയറാന്‍ ശ്രമിച്ചിരുന്നു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തന്‍ഖ കേസില്‍ തോമസ് ചാണ്ടിക്കായി ഹാജരാവരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് മധ്യപ്രദേശുകാരനായ തന്‍ഖ കോടതിയില്‍ ഹാജരായത്.

കോണ്‍ഗ്രസിന്റെ എംപി മാത്രമല്ല താനെന്നും അഭിഭാഷകന്‍ കൂടിയാണെന്നും കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളോട് തന്‍ഖ പ്രതികരിച്ചു. അഭിഭാഷകനെന്ന റോളിലാണ് തോമസ് ചാണ്ടിക്കു വേണ്ടി കോടതിയില്‍ ഹാജരായതെന്നും താൻ ചാണ്ടിയുടെ സുഹൃത്താണെന്നും മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായ തന്‍ഖ അറിയിച്ചു.

തന്‍ഖ ഹാജരാവുന്നതിലുള്ള പ്രതിഷേധം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ അറിയിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ രാവിലെ തന്‍ഖയെ ഫോണില്‍ വിളിച്ച്‌ തോമസ് ചാണ്ടിക്കായി ഹാജരാവരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിക്കു വേണ്ടി തന്‍ഖ ഹൈക്കോടതിയിൽ ഹാജരായത് യുഡിഎഫിന് അപമാനമാണെന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വി എം സുധീരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Heelight, intelligent light bulb, listening, environment,

ഹീലൈറ്റ്: പാട്ടു കേട്ട് നിറം മാറുന്ന സൂപ്പർ ഡൂപ്പർ ബൾബുകൾ

Paper punch, Hole punch, birthday, Google,

ഒരോഫീസാകുമ്പോൾ, പഞ്ചില്ലെങ്കിലെന്തു പഞ്ച്!