in ,

തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ( Thomas Chandy ) കേസ് എടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ( vigilance court ) ഉത്തരവിട്ടു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി ഉത്തരവ്.

വിജിലസിന്റെ ശുപാർശകൾ കോട്ടയം വിജിലൻസ് അംഗീകരിച്ചു. രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് കോടതി നിർദ്ദേശിച്ചു.

തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്.

വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന് കായൽ കൈയേറി റോഡ് നിർമ്മിച്ചതിന് മുൻ മന്ത്രിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സീറോ ജെട്ടി റോഡ് നിർമ്മാണത്തിനെതിരെ കേസെടുക്കാ‍ന്‍ കോട്ടയം വിജിലന്‍സ് എസ്‌പി ശുപാര്‍ശ നല്‍കിയത്.

ഭൂമി-കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ആലപ്പുഴ ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിൽ തോമസ് ചാണ്ടി കായൽ കൈയേറിയെന്ന് കണ്ടെത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്നും തോമസ് ചാണ്ടിക്കെതിരെ പരാമർശമുണ്ടായതിനെ തുടർന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജി സമർപ്പിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ശബരിമലയിലെ സ്ത്രീ പ്രവേശനം: മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

വിവാദ ഭൂമി ഇടപാട്: സഭയ്ക്ക് വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ട്