Thoothukudi, anti-sterlite protest, updates, Madras High court, stayhospital, police, death, Kamal Haasan , RajaniKanth, share market, Vedanta protest ,Five, dead, injured ,police firing,
in , ,

തൂത്തുക്കുടി വെടിവയ്പ്പിനെ തുടർന്ന് നിർണ്ണായക സംഭവവികാസങ്ങൾ

ചെന്നൈ: പരിസ്ഥിതി മലിനീകരണത്തിനെതിരെ തൂത്തുക്കുടിയിലെ ( Thoothukudi protest ) സാധാരണ ജനങ്ങൾ നടത്തിയ ബഹുജന പ്രക്ഷോഭവും ജീവത്യാഗവും ഫലം കണ്ടു. തൂത്തുക്കുടിയിലെ ‘വേദാന്ത’ സ്‌റ്റെര്‍ലൈറ്റ് പ്‌ളാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് സ്‌റ്റേ ചെയ്തു.

പ്‌ളാന്റിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ പ്രായപൂർത്തിയാകാത്ത ഒരു യുവതി ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ നൂറിലധികം ആളുകൾക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.

പോലീസ് വെടിവയ്പ്പ് ആസൂത്രണം ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി വെടിവയ്‌പ്പിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കൂടി പ്രചരിച്ചതിനെ തുടർന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മരണമടഞ്ഞവർക്ക് ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കെ.പളനിസാമി സംഭവത്തെ പറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തൂത്തുകുടി വെടിവെപ്പില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിക്ക് മുന്നില്‍ ഇന്ന് സംഘര്‍ഷമുണ്ടായി. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ കലക്ടറെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. കലക്ടറെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് സമരക്കാര്‍ രംഗത്തെത്തി.

ഇതിനിടെ ‘മക്കള്‍ നീതി മയ്യം’ നേതാവും നടനുമായ കമല്‍ഹാസന്‍ ആശുപത്രിയിലെത്തി. കമലിനെ കണ്ട് വലിയ ജനക്കൂട്ടം തടിച്ചു കൂടി. തുടർന്ന് പോലീസിന് നേരെ കല്ലെറിഞ്ഞവർക്ക് നേരെ പോലീസ് മൂന്നു തവണ ലാത്തിവീശി. പോലീസ് വെടിവയ്പില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.

ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് അറിയണമെന്നും വെറുതെ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതല്ല പ്രതിവിധിയെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചു പൂട്ടണമെന്നും ഇതാണ് ജനങ്ങളുടെ ആവശ്യമെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം കമല്‍ ഹാസന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എം.ഡി.എംകെ നേതാവ് വൈകോയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നു. നടൻ രജനീകാന്ത് സംഭവത്തെ അപലപിച്ചിരുന്നു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇതുവരെ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടില്ല. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

വെടിവെപ്പിനെ തുടര്‍ന്ന് വേദാന്ത കമ്പനിയുടെ ഒാഹരി വിലയില്‍ വന്‍ കുറവുണ്ടായി. വേദാന്തയുടെ ഒാഹരി വില 2017 ജൂലൈക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഏകദേശം 4.56 ശതമാനം നഷ്ടത്തോടെയാണ് വേദാന്തയുടെ ഒാഹരികള്‍ ഇപ്പോൾ വിപണിയില്‍ വ്യാപാരം നടത്തുന്നതെന്ന് റിപ്പോർട്ടുണ്ട്.

രാസമാലിന്യങ്ങളാൽ ജലവും വായുവും മണ്ണും ഒരു പോലെ മലിനപ്പെടുത്തുന്ന ചെമ്പ് സംസ്കരണ ശാലയ്‌ക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രദേശവാസികൾ സമരം ആരംഭിച്ചത്.

പ്ലാന്റിലെ മാലിന്യം ഭൂഗര്‍ഭ ജലം മലിനമാക്കുന്നുവെന്നും രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപിച്ച്‌ ആയിരക്കണക്കിന് ആളുകള്‍ നൂറ് ദിവസമായി തൂത്തുക്കുടിയില്‍ സമരം നടത്തി വരികയാണ്.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ ഇരുപതിനായിരത്തോളം ആളുകൾ കളക്ടറേറ്റിലേയ്ക്ക് മാര്‍ച്ച്‌ നടത്തിയത്. തുടര്‍ന്ന് അക്രമാസക്തരായ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു. തുടർന്നാണ് പോലീസ് വെടിയുതിര്‍ത്തത്.

ലണ്ടനില്‍ ലിസ്റ്റ് ചെയ്ത വേദാന്ത റിസോഴ്സ് എന്ന സ്ഥാപനമാണ് തൂത്തുക്കുടിലെ വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂനിറ്റിനെ നിയന്ത്രിക്കുന്നത്. പ്ലാന്‍റ് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *

Lini , Nipah, medicine, Malaysia,Govt job, husband, Nipah, virus, Pinarayi, Dr Kafeel Khan, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

നിപ: മലേഷ്യയില്‍ നിന്ന് മരുന്നെത്തിക്കും; ലിനിയുടെ കുടുംബത്തിന് ധനസഹായവും ജോലിയും

IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

നിപ വൈറസ്: കേരള മുഖ്യമന്ത്രിയ്ക്ക് ഐഎംഎ സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത്