Thoothukudi ,Dr Asad , facebook post, Anti-sterlite protests, dead, injured ,police firing,  Tamil Nadu, 
in ,

മുതലക്കണ്ണീരു കൊണ്ട് തൂത്തുക്കുടിയിലെ തീ അണയുകയില്ല: ഡോ. ആസാദ്

തിരുവനന്തപുരം: രണ്ടു ദിവസം തുടർച്ചയായി വെടിവെപ്പ് നടത്തി പതിമൂന്നു പേരെ കൊന്നൊടുക്കിയ തൂത്തുക്കുടി സംഭവത്തെ ( Thoothukudi ) രൂക്ഷമായി വിമർശിച്ച് പ്രസിദ്ധ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ഡോ.ആസാദ് രംഗത്തെത്തി.

തമിഴ്നാട്ടിലായാലും കേരളത്തിലായാലും വികസനത്തിന്റെ പേരിൽ നടക്കുന്നതൊന്നും വികസനമല്ലെന്നും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ദരിദ്രനാരായണന്മാരാക്കുന്ന നവലിബറൽ പുറന്തള്ളൽ വികസനമാണ് രാജ്യത്ത് ഒട്ടാകെ നടപ്പാക്കുന്നതെന്നുമുള്ള വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

യഥാര്‍ത്ഥ വികസനത്തിന് തുരങ്കം വച്ച് ജനങ്ങളെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന അധിനിവേശങ്ങളെ തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളും രാജ്യദ്രോഹികളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്വന്തം ജനങ്ങളെ കൊന്നു തിന്നുന്ന സർക്കാരുകളെ ജനാധിപത്യ സർക്കാരുകളെന്ന് എങ്ങിനെയാണ് വിശേഷിപ്പിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.

തൂത്തുക്കുടിയുടെ പേര് പറഞ് കേരളത്തിൽ കണ്ണീരൊഴുക്കുന്നവരുടെ ആത്മാർത്ഥത കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിലും പ്രതിഫലിക്കപ്പെടണം. അതല്ലാതെ ഇത്തരം സംഭവങ്ങൾ നടക്കുന്നത് തമിഴ്നാട്ടിലാവുമ്പോൾ വിമർശനവും കാക്കഞ്ചേരിയിലെ മലബാർ ഗോൾഡിനെതിരാവുമ്പോൾ മൗനവും പുലർത്തുന്നത് ഇരട്ട താപ്പാണെന്നും അദ്ദേഹം പരിഹസിച്ചു.

തൂത്തുക്കുടിയില്‍ മാത്രമല്ല രാജ്യമെങ്ങും വികസനമെന്ന പേരില്‍ അരങ്ങേറുന്ന ഭ്രാന്തന്‍ അധിനിവേശം ചര്‍ച്ചചെയ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിയേറ്റു വീണവരോടുള്ള സഹാനുഭൂതി കൊണ്ട് മാത്രം കാര്യമില്ലെന്നും അവർ എന്ത് നിലപാടെടുത്തത് കൊണ്ടാണ് വെടിയേറ്റ് വീഴാൻ ഇടയാക്കിയത് എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്കെതിരെ യുദ്ധംനടത്തുന്ന പുത്തന്‍ അധിനിവേശ ശക്തികളോടു സ്വീകരിക്കുന്ന നിലപാടും സമീപനവുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കേണ്ടതെന്നും ഡോ.ആസാദ് ആവശ്യപ്പെട്ടു. സായുധ സേനകള്‍ ആരുടെ സംരക്ഷകരാണെന്നും സര്‍ക്കാര്‍ ആരുടെ ഇംഗിതങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങളുടെ ആരോഗ്യവും ജീവിത സുരക്ഷയും പുരോഗതിയുമാണ് ഒരു രാഷ്ട്രത്തിന്റെ ശക്തിയെന്നും ജൈവ വൈവിദ്ധ്യവും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ചുകൊണ്ടേ അതു നേടാനാവൂ എന്നും അതാണ് വികസനത്തിന്റെ അടിസ്ഥാന വീക്ഷണമാകേണ്ടതെന്നും അത്രയെങ്കിലും ബോധ്യമുണ്ടാവണം സര്‍ക്കാറുകള്‍ക്കെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

തന്റെ ഫേസ്ബുക് പേജിലൂടെ ഡോ. ആസാദ് നടത്തുന്ന വിമർശനം കൊച്ചിയിലെ ഗെയ്ൽ പൈപ്പ് ലൈനിനെതിരെയും ദേശീയ പാതയുടെ ബി .ഒ . ടി വികസനത്തിനെതിരെയും കേരളത്തിൽ നടക്കുന്ന ബഹുജന സമരങ്ങളെ നേരിടുന്ന പിണറായി സർക്കാരിനെതിരെയുള്ള വിമർശനമായി വിലയിരുത്തപ്പെടുന്നു.

ഡോ.ആസാദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

ജനങ്ങളെ കൊന്നു തിന്നുന്ന സര്‍ക്കാര്‍ ജനാധിപത്യ സര്‍ക്കാറല്ല.

രണ്ടു ദിവസം തുടര്‍ച്ചയായി വെടിവെപ്പു നടത്തി പതിമൂന്നു പേരെ കൊന്ന തൂത്തുക്കുടി സ്വതന്ത്ര ഇന്ത്യയിലാണെന്നത് നമ്മെ നാണിപ്പിക്കണം. അക്രമികളെയോ കൊള്ളക്കാരെയോ കയ്യേറ്റക്കാരെയോ അല്ല അവരെ പ്രതിരോധിച്ച ജനങ്ങളെയാണ് പോലീസ് നേരിട്ടത്.

സായുധ സേനകള്‍ ആരുടെ സംരക്ഷകരാണ്? സര്‍ക്കാര്‍ ആരുടെ ഇംഗിതങ്ങളാണ് നടപ്പാക്കുന്നത്? യഥാര്‍ത്ഥ വികസനത്തിന് തുരങ്കംവച്ച് ജനങ്ങളെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന അധിനിവേശങ്ങളെ തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളും രാജ്യദ്രോഹികളുമാണ്‌.

FB_IMG_1527155807808തൂത്തുക്കുടിയില്‍ മാത്രമല്ല രാജ്യമെങ്ങും വികസനമെന്ന പേരില്‍ അരങ്ങേറുന്ന ഭ്രാന്തന്‍ അധിനിവേശം ചര്‍ച്ചചെയ്യപ്പെടണം. വെടിയേറ്റു വീണവരോടുള്ള സഹാനുഭൂതിയല്ല, ജനങ്ങള്‍ക്കെതിരെ യുദ്ധംനടത്തുന്ന പുത്തന്‍ അധിനിവേശ ശക്തികളോടു സ്വീകരിക്കുന്ന നിലപാടും സമീപനവുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കേണ്ടത്.

മുതലക്കണ്ണീര്‍കൊണ്ട് തൂത്തുക്കുടിയിലെ തീ അണയ്ക്കാനാവില്ല. ഒരു ഭാഗത്ത് സൈനിക വിഭാഗങ്ങളെ നിരത്തി സമരങ്ങളെ നേരിടുന്നവര്‍ മറുഭാഗത്ത് കള്ളക്കണ്ണീരുമായി വീടു കേറേണ്ടതില്ല. രാജ്യമെങ്ങുമുള്ള സമര മുഖങ്ങളില്‍ സൈന്യം നരനായാട്ടു നടത്തിയിട്ടുണ്ട്. പ്രതിപക്ഷം പതിവു നാടകമാടിയിട്ടുമുണ്ട്.

വെടിവെപ്പ് നടന്നില്ലെങ്കിലും അതിനടുത്തുവരെ എത്തിയിട്ടുണ്ട് നമ്മുടെ കേരളത്തിലെ ജനകീയ സമരമുഖങ്ങളിലും. അധികാര ബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്ക് ദല്ലാള്‍ പണി നടത്തുന്നവരാണ്. സ്വകാര്യവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും ബന്ധുക്കള്‍. തൂത്തുക്കുടിയിലെ രക്തസാക്ഷിത്വം അവരുടെ കണ്ണു തുറപ്പിക്കുകയില്ല. അതിനാല്‍ അവരുടെ അനുഭാവം കള്ളനാട്യം മാത്രം.

ജനകീയ പ്രക്ഷോഭങ്ങള്‍ പുതിയ കാലത്തെ സ്വാതന്ത്ര്യ സമരങ്ങളാണ്. ജനപ്രതിനിധികളല്ല ജനങ്ങളാണ് അധികാരികള്‍. അധികാരവും സ്വാതന്ത്ര്യവും ജനങ്ങളിലേയ്ക്ക് എത്തുന്നില്ല. പാതിവഴിയില്‍ അവ കൊള്ളയടിക്കപ്പെടുന്നു. ജന പ്രതിനിധികള്‍ സ്വന്തം ജനതയെ ഒറ്റു കൊടുക്കുന്നു.

സാധാരണ ജനങ്ങളുടെ ജീവിതത്തെക്കാള്‍ വലുതായ എന്തോ ആണ് വികസനമെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഒറ്റുകാശ് വലിച്ചെറിഞ്ഞു വേണം തൂത്തുക്കുടിയിലെ നരനായാട്ട് അപലപിക്കാന്‍. രക്തസാക്ഷിത്വത്തെ അഭിസംബോധന ചെയ്യാന്‍.

വികസനഭീതിയിലാണ് ജനം. അവര്‍ തോക്കുകളെ ഭയക്കുകയില്ല. മരണത്തെക്കാള്‍ മോശമായ ജീവിതം വെച്ചുനീട്ടുന്നവര്‍ തോക്കില്ലാതെ ജനങ്ങളെ കൊല്ലുന്നവരാണ്. തീവ്ര വികസനവാദികള്‍ ജനശത്രുക്കളാണ്. തൂത്തുക്കുടിയില്‍ മാത്രമല്ല, എല്ലായിടത്തെയും ജനവിരുദ്ധ വികസനാഭാസങ്ങള്‍ ചെറുക്കപ്പെടും. അതിനു ശമനമില്ല.

Thoothukudi, protest ,eight, dead,  injured ,police firing, Sterlite Copper unit, 

Leave a Reply

Your email address will not be published. Required fields are marked *

Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  

മാഹിയെ നിപ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു; കോഴിക്കോട്ട് പൊതു പരിപാടികള്‍ക്കും ട്യൂഷനും വിലക്ക്

Kerala State Chalachitra Academy , television, camp,  journalism students, Thiruvananthapuram, application, Attakulangara,

ടെലിവിഷന്‍ ശില്‍പ്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു